ഇപ്പോൾ കാർ വാങ്ങരുതേ, പ്ലീസ് വെയിറ്റ്! ഈ 5 രസകരമായ കാറുകൾ ഓട്ടോ ഷോയിലേക്ക്

ജനുവരി 17 മുതൽ 22 വരെ ന്യൂഡൽഹിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025 ൽ നിരവധി പുതിയ മോഡലുകൾ അരങ്ങേറാൻ ഒരുങ്ങുകയാണ്. ഐസിഇ മുതൽ ഹൈബ്രിഡ്, ഇലക്ട്രിക് കാറുകൾ വരെ ഈ ഓട്ടോ ഷോയിൽ പ്രദർശിപ്പിക്കാൻ പോകുന്നു. ഈ കാറുകൾ ഓട്ടോ ഷോയ്ക്ക് പിന്നാലെ വിപണിയിലും എത്തും. ഇതാ ഈ ഇവൻ്റിൽ പ്രവേശിക്കാൻ പോകുന്ന അത്തരം അഞ്ച് കാറുകളെ പരിചയപ്പെടാം. 

List of interesting 5 cars will launch soon at  Bharat Mobility Global Expo 2025

മീപഭാവിയിൽ നിങ്ങൾ പുതിയൊരു കാർ വാങ്ങാൻ പദ്ധതിയിടുകയാണോ? എങ്കിൽ കുറച്ചുനാളുകൾ കൂടി കാത്തിരിക്കുന്നതാകും ഉചിതം. കാരണം ജനുവരി 17 മുതൽ 22 വരെ ന്യൂഡൽഹിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025 ൽ നിരവധി പുതിയ മോഡലുകൾ അരങ്ങേറാൻ ഒരുങ്ങുകയാണ്. ഐസിഇ മുതൽ ഹൈബ്രിഡ്, ഇലക്ട്രിക് കാറുകൾ വരെ ഈ ഓട്ടോ ഷോയിൽ പ്രദർശിപ്പിക്കാൻ പോകുന്നു. ഈ കാറുകൾ ഓട്ടോ ഷോയ്ക്ക് പിന്നാലെ വിപണിയിലും എത്തും. ഇതാ ഈ ഇവൻ്റിൽ പ്രവേശിക്കാൻ പോകുന്ന അത്തരം അഞ്ച് കാറുകളെ പരിചയപ്പെടാം. 

മാരുതി സുസുക്കി ഇ-വിറ്റാര
ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ മാരുതിയുടെ ഫാൻസ് ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇലക്ട്രിക് കാറാണ് ഇ വിറ്റാര. മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക്ക് കാറായ ഇ വിറ്റാരയ്ക്ക് 49kWh, 61kWh എന്നിവയുടെ 2 ബാറ്ററി പാക്കുകൾ ലഭിക്കും. ഒറ്റ ചാർജിൽ 500 കിലോമീറ്ററിലധികം റേഞ്ച് ഇവി വാഗ്ദാനം ചെയ്യുമെന്ന് പല റിപ്പോ‍ട്ടുകളും അവകാശപ്പെട്ടിരുന്നു.

ഹ്യുണ്ടായ് ക്രെറ്റ ഇ.വി
ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ക്രെറ്റയുടെ ഇലക്ട്രിക് വേരിയൻ്റും 2025 ലെ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ ഹ്യുണ്ടായ് അവതരിപ്പിക്കാൻ പോകുന്നു. ബ്രാൻഡ് ഇതിനകം ഇലക്ട്രിക് എസ്‌യുവി വെളിപ്പെടുത്തി. ഒറ്റ ചാർജിൽ 473 കിലോമീറ്റർ റേഞ്ച് നൽകുന്ന 51.4kWh ബാറ്ററിയാണ് ക്രെറ്റ ഇവിയിൽ സജ്ജീകരിച്ചിരിക്കുന്നത്.

ടാറ്റ ഹാരിയർ ഇ.വി
2025 ജനുവരിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ ഹ്യുണ്ടായ് ക്രെറ്റ ഇവി, മാരുതി ഇ-വിറ്റാര എന്നിവയ്‌ക്കൊപ്പം ടാറ്റ ഹാരിയർ ഇവി അരങ്ങേറ്റം കുറിക്കും. ഇതിന് 60 kWh ബാറ്ററി പാക്ക് ഉണ്ടായിരിക്കാം, ഇത് പൂർണ്ണമായും ചാർജ് ചെയ്യുമ്പോൾ 500 കിലോമീറ്റർ റേഞ്ച് നൽകും.

ടാറ്റ ടിയാഗോ ഫെയ്‌സ്‌ലിഫ്റ്റ്
ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ടിയാഗോ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025 ൽ അനാച്ഛാദനം ചെയ്യും. ഒരു അപ്‌ഡേറ്റ് എന്ന നിലയിൽ, കാറിന് പുതുക്കിയ മുൻഭാഗവും പുതിയ ക്യാബിൻ തീമും ഉണ്ടായിരിക്കും. എങ്കിലും, കാറിൻ്റെ പവർട്രെയിനിൽ എന്തെങ്കിലും മാറ്റത്തിനുള്ള സാധ്യത കുറവാണ്. 2020ൽ ആയിരുന്നു ടിയാഗോയ്ക്ക് അവസാനമായി ഒരു മേക്ക് ഓവർ ലഭിച്ചത്. 

എംജി സൈബർസ്റ്റർ
ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025 ൽ ഏറ്റവുമധികം കാത്തിരിക്കുന്ന ഇലക്ട്രിക് സ്‌പോർട്‌സ് കാർ സൈബർസ്റ്റാർ ഇവിയെ ചൈനീസ് ബ്രിട്ടീഷ് വാഹന ബ്രൻഡായ എംജി അവതരിപ്പിക്കും. ബ്രാൻഡിൻ്റെ പ്രീമിയം 'സെലക്ട്' ഡീലർഷിപ്പുകൾ വഴിയാണ് ഇത് വിൽക്കുക. ഒറ്റ ചാർജിൽ 580 കിലോമീറ്റർ റേഞ്ച് നൽകാൻ കഴിയുന്ന 77kWh ബാറ്ററിയാണ് ഇന്ത്യ-സ്പെക് മോഡലിന് ഉള്ളത്. 

 

Latest Videos
Follow Us:
Download App:
  • android
  • ios