ഏഴ് സീറ്റ്, ബജറ്റ് വില, ഫാമിലി യാത്രകൾക്ക് സൂപ്പർ സെലക്ഷൻ!ഈ മാരുതി, മഹീന്ദ്ര, ടൊയോട്ട കാറുകൾ ധൈര്യമായി വാങ്ങാം
സമീപഭാവിയിൽ താങ്ങാനാവുന്ന വിലയിൽ പുതിയ 7 സീറ്റർ വാങ്ങാൻ നിങ്ങൾ പദ്ധതിയിടുകയാണെങ്കിൽ അത്തരം മൂന്ന് ബജറ്റ് സൗഹൃദ ഏഴ് സീറ്റർ കാറുകളുടെ സവിശേഷതകൾ, പവർട്രെയിൻ, വില എന്നിവയെക്കുറിച്ച് വിശദമായി അറിയാം.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ 7 സീറ്റർ കാറുകളുടെ ഡിമാൻഡ് വർധിച്ചുവരികയാണ്. സമീപഭാവിയിൽ താങ്ങാനാവുന്ന വിലയിൽ പുതിയ 7 സീറ്റർ വാങ്ങാൻ നിങ്ങൾ പദ്ധതിയിടുകയാണെങ്കിൽ അത്തരം മൂന്ന് ബജറ്റ് സൗഹൃദ ഏഴ് സീറ്റർ കാറുകളുടെ സവിശേഷതകൾ, പവർട്രെയിൻ, വില എന്നിവയെക്കുറിച്ച് വിശദമായി അറിയാം.
മാരുതി സുസുക്കി എർട്ടിഗമഹീന്ദ്ര
ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എംപിവിയാണ് മാരുതി സുസുക്കി എർട്ടിഗ. 8.69 ലക്ഷം രൂപയാണ് മാരുതി സുസുക്കി എർട്ടിഗയുടെ പ്രാരംഭ എക്‌സ് ഷോറൂം വില. 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് എംപിവിയിൽ പവർട്രെയിനായി ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി, രാജ്യത്തെ ഏറ്റവും മികച്ച വിൽപ്പനയുള്ള കാറുകളുടെ പട്ടികയിൽ മൊത്തത്തിൽ മാരുതി എർട്ടിഗ ഉൾപ്പെട്ടിട്ടുണ്ട്.
ടൊയോട്ട റൂമിയോൺ
നിങ്ങൾ ഒരു പുതിയ 7-സീറ്റർ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ടൊയോട്ട റൂമിയന് ഒരു മികച്ച ഓപ്ഷനായിരിക്കും. ടൊയോട്ട റൂമിയണിന് പവർട്രെയിനായി 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണുള്ളത്. ഈ 7 സീറ്റർ തങ്ങളുടെ ഉപഭോക്താക്കൾക്ക് 20 കിലോമീറ്റർ മൈലേജ് നൽകുമെന്ന് അവകാശപ്പെടുന്നു. 10.04 ലക്ഷം രൂപയാണ് ഇന്ത്യൻ വിപണിയിൽ ടൊയോട്ട റൂമിയോണിൻ്റെ പ്രാരംഭ എക്‌സ് ഷോറൂം വില.
മഹീന്ദ്ര ബൊലേറോ നിയോ
മഹീന്ദ്ര ബൊലേറോ നിയോ ഇന്ത്യൻ റോഡുകൾക്ക് മികച്ച 7 സീറ്റർ ഓപ്ഷനാണ്. 9.95 ലക്ഷം രൂപയാണ് ബൊലേറോ നിയോയുടെ ഇന്ത്യൻ വിപണിയിലെ എക്‌സ് ഷോറൂം വില. 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ആണ് മഹീന്ദ്ര ബൊലേറോ നിയോയുടെ ഹൃദയം. 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഡ്യുവൽ എയർബാഗുകൾ തുടങ്ങിയ ഫീച്ചറുകൾ എംപിവിയിൽ നൽകിയിട്ടുണ്ട്.