പെട്രോൾ വില പേടിപ്പിക്കുന്നോ? എങ്കിൽ ഈ സ്‍കൂട്ടറുകൾ നിങ്ങൾക്ക് ആശ്വാസമാകും
ഇപ്പോള്‍ രാജ്യം ഇലക്ട്രിക്ക് വാഹന വിപ്ലവത്തിന്‍റെ പാതയിലാണ്. അതുകൊണ്ടുതന്നെ നിരവധി ഓപ്‍ഷനുകൾ നിങ്ങള്‍ക്ക് മുമ്പിൽ ഉണ്ട്. അത്തരമൊരു സാഹചര്യത്തിൽ രാജ്യത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന അഞ്ച് ഇലക്ട്രിക്ക് സ്‍കൂട്ടറുകളെക്കുറിച്ച് അറിയാം
പെട്രോൾ വിലയിൽ നിങ്ങളും ബുദ്ധിമുട്ടിലാണെങ്കിൽ, ഇലക്ട്രിക് സ്കൂട്ടർ ഒരു മികച്ച ഓപ്ഷനായിരിക്കും. ഇപ്പോള്‍ രാജ്യം ഇലക്ട്രിക്ക് വാഹന വിപ്ലവത്തിന്‍റെ പാതയിലാണ്. അതുകൊണ്ടുതന്നെ നിരവധി ഓപൽനുകള്‍ നിങ്ങള്‍ക്ക് മുമ്പിൽ ഉണ്ട്. അത്തരമൊരു സാഹചര്യത്തിൽ രാജ്യത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന അഞ്ച് ഇലക്ട്രിക്ക് സ്‍കൂട്ടറുകളെക്കുറിച്ച് അറിയാം
വിദ V1 പ്രോ
നീക്കം ചെയ്യാവുന്ന 3.94kWh ലിഥിയം-അയൺ ബാറ്ററിയാണ് വിദ വി1 പ്രൊയുടെ ഹൃദയം. ഇത് ഈ സ്‌കൂട്ടറിന് 165 കിലോമീറ്റർ റേഞ്ച് നൽകുന്നു. അതേസമയം V1 പ്ലസിന് 142 കിലോമീറ്റർ റേഞ്ച് നൽകുന്ന 3.44kWh ബാറ്ററി പായ്ക്ക് ഉണ്ട്. രണ്ട് വേരിയന്റുകളുടെയും ഉയർന്ന വേഗത മണിക്കൂറിൽ 80 കിലോമീറ്ററാണ്. പ്രോ വേരിയന്റിന് 3.2 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. അതേസമയം പ്ലസിന് 3.4 സെക്കൻഡ് മതി. 1.45 ലക്ഷം രൂപ മുതലാണ് ഇതിന്റെ എക്‌സ് ഷോറൂം വില.
ഏതർ 450X
6.2kW മോട്ടോറും 3.7kWh ലിഥിയം-അയൺ ബാറ്ററി പാക്കും 450X-ൽ ഏതർ സജ്ജീകരിച്ചിരിക്കുന്നു. ഒരു ചാർജിന് 105 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കും. മണിക്കൂറിൽ 90 കിലോമീറ്ററാണ് ഇതിന്റെ ഉയർന്ന വേഗത. ഇത് കൂടാതെ, 2 ജിബി റാമും 16 ജിബി റോമും ആതർ 450X-ന് ഉണ്ട്. 1.37 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ് ഷോറൂം വില.
ഒല എസ്1പ്രോ
ഒല എസ്1പ്രോയിൽ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക് മോട്ടോർ 8.5kW പരമാവധി പവറും 58Nm പീക്ക് ടോർക്കും സൃഷ്ടിക്കുന്നു. ഒരു ചാർജിൽ 181 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 90 കിലോമീറ്ററാണ്, ചാർജ് ചെയ്യാൻ ഏകദേശം ആറുമണിക്കൂർ എടുക്കും. 1.40 ലക്ഷം രൂപയാണ് ഈ സ്‌കൂട്ടറിന്റെ എക്‌സ് ഷോറൂം വില.
ടിവിഎസ് ഐക്യൂബ്
2.25kWh ലിഥിയം-അയൺ ബാറ്ററി പാക്കിലാണ് iQube വരുന്നത്. ഏകദേശം അഞ്ച് മണിക്കൂർ കൊണ്ട് ഫുൾ ചാർജ് ചെയ്യാം. ഒരു ചാർജിൽ 75 കി.മീ. 140 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 4.4kW ഹബ്-മൌണ്ടഡ് BLDC മോട്ടോറുണ്ട്. 1.55 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ് ഷോറൂം വില.
ഒല എസ്1 എയർ
4.5kW പവർ ഉത്പാദിപ്പിക്കുന്ന ഹബ് മോട്ടോറുമായാണ് ഒല എസ്1 എയർ വരുന്നത്. ഇത് ഒരു 3kWh ബാറ്ററി പാക്കിലേക്ക് ബന്ധിപ്പിച്ചിരിക്കുന്നു. ഈ സ്‌കൂട്ടറിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 85 കിലോമീറ്ററാണ്, ഇതിന് 151 കിലോമീറ്റർ റേഞ്ച് ഉണ്ടെന്ന് അവകാശപ്പെടുന്നു. 1.20 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ് ഷോറൂം വില.