അടുത്ത വർഷം മൂന്ന് അടിപൊളി കാറുകൾ പുറത്തിറക്കാൻ കിയ
2025-ൽ പുതിയ ചില മോഡലുകൾ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ. കമ്പനിയുടെ വരാനിരിക്കുന്ന മൂന്ന് എസ്‌യുവികകളെക്കുറിച്ച് അറിയാം.
ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയയുടെ കാറുകൾ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ അടുത്തകാലത്തായി വളരെ ജനപ്രിയമാണ്. കിയ സോനെറ്റ്, സെൽറ്റോസ് എന്നിവയാണ് കമ്പനിയുടെ ജനപ്രിയ കാറുകൾ. ഇപ്പോൾ ഇന്ത്യൻ വിപണിയിൽ വിൽപ്പന വർധിപ്പിക്കുന്നതിനായി കമ്പനി തങ്ങളുടെ വാഹന നിര വിപുലീകരിക്കാൻ പോകുന്നു. ഡിസംബർ 19 ന് കമ്പനി പുതിയ കിയ സിറോസ് അവതരിപ്പിക്കും. ഇതിനുപുറമെ, അടുത്ത വർഷം, അതായത് 2025-ൽ പുതിയ പല മോഡലുകളും അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കിയ. കമ്പനിയുടെ വരാനിരിക്കുന്ന മൂന്ന് എസ്‌യുവികകളെക്കുറിച്ച് അറിയാം.
ന്യൂ-ജെൻ കിയ സെൽറ്റോസ്
കമ്പനി അതിൻ്റെ ജനപ്രിയ മിഡ്-സൈസ് എസ്‌യുവി സെൽറ്റോസും അപ്‌ഡേറ്റ് ചെയ്യാൻ പോകുന്നു. ഇന്ത്യൻ റോഡുകളിൽ പരീക്ഷണ സമയത്ത് കിയ സെൽറ്റോസ് നിരവധി തവണ കണ്ടിട്ടുണ്ട്. വരാനിരിക്കുന്ന പുതിയ സെൽറ്റോസിൻ്റെ എക്സ്റ്റീരിയറിലും ഇൻ്റീരിയറിലും വലിയ മാറ്റങ്ങളുണ്ടാകും. എങ്കിലും എസ്‌യുവിയുടെ പവർട്രെയിനിൽ ഒരു മാറ്റത്തിനും സാധ്യതയില്ല.
കിയ കാരൻസ് ഫെയ്‌സ്‌ലിഫ്റ്റ്
കിയയുടെ ജനപ്രിയ എംപിവി കാരെൻസിൻ്റെ അപ്‌ഡേറ്റ് പതിപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യൻ റോഡുകളിലെ പരീക്ഷണ വേളയിൽ കിയ കാരൻസ് ഫേസ്‌ലിഫ്റ്റ് നിരവധി തവണ പരീക്ഷണത്തിനിടെ കണ്ടെത്തിയിട്ടുണ്ട്. ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത കാറിൽ, ഉപഭോക്താക്കൾക്ക് എഡിഎഎസ് സാങ്കേതികവിദ്യയും 360-ഡിഗ്രി ക്യാമറയും പോലുള്ള സവിശേഷതകൾ ലഭിക്കും. അതേസമയം കാറിൻ്റെ പവർട്രെയിനിൽ ഒരു മാറ്റത്തിനും സാധ്യതയില്ല എന്നാണ് റിപ്പോർട്ടുകൾ.
കിയ സോനെറ്റ് ഇ വി
വിപണിയിൽ ഇലക്ട്രിക്ക് വാഹനങ്ങളോട് വർദ്ധിച്ചുവരുന്ന ഡിമാൻഡ് കണക്കിലെടുത്ത്, ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയാ സോനെറ്റിൻ്റെ ഇലക്ട്രിക് വേരിയൻ്റ് അവതരിപ്പിക്കാനും കിയ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന സോനെറ്റ് ഇവിക്ക് ഒറ്റ ചാർജിൽ ഏകദേശം 450 കിലോമീറ്റർ റേഞ്ച് നൽകാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നതായാണ് റിപ്പോർട്ടുകൾ.