ഇതാ അപ്‌ഡേറ്റ് ചെയ്‌ത സ്‌കോഡ കുഷാക്ക്, സ്ലാവിയ ലോഞ്ച് ടൈംലൈൻ
പുതിയ സ്‌കോഡ കുഷാക്ക് ഫെയ്‌സ്‌ലിഫ്റ്റിനും സ്ലാവിയ ഫേസ്‌ലിഫ്റ്റിനും പുതിയ ഫീച്ചറുകളുംകോസ്‌മെറ്റിക് അപ്‌ഡേറ്റുകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും എഞ്ചിൻ സജ്ജീകരണങ്ങൾ നിലവിലെ മോഡലിലേതുതന്നെ തുടരാൻ സാധ്യതയുണ്ട്.
സ്‍കോഡയുടെ ഇന്ത്യ 2.0 പ്രോജക്റ്റിന് കീഴിൽ വരുന്ന ഇന്ത്യയിലെ ആദ്യത്തെ മോഡലായിരുന്നു സ്കോഡ കുഷാക്ക്. തുടർന്ന് സ്ലാവിയ മിഡ്-സൈസ് സെഡാൻ. അവതരിപ്പിച്ചു. ഈ രണ്ട് മോഡലുകളും 2021-22 സാമ്പത്തിക വർഷത്തിലാണ് അവതരിപ്പിച്ചത്. അവയുടെ വിൽപ്പന വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട്, കമ്പനി കുഷാക്കിൻ്റെയും സ്ലാവിയയുടെയും പ്രത്യേക പതിപ്പുകളും വിപണിയിൽ എത്തിച്ചുകൊണ്ടിരുന്നു. ഇപ്പോൾ, 2025-ൽ ഇരുമോഡലുകൾക്കും മിഡ്-ലൈഫ് അപ്‌ഡേറ്റ് നൽകാനും സ്‍കോഡ തയ്യാറെടുക്കുകയാണ്. പുതിയ സ്‌കോഡ കുഷാക്ക് ഫെയ്‌സ്‌ലിഫ്റ്റിനും സ്ലാവിയ ഫേസ്‌ലിഫ്റ്റിനും പുതിയ ഫീച്ചറുകളുംകോസ്‌മെറ്റിക് അപ്‌ഡേറ്റുകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും എഞ്ചിൻ സജ്ജീകരണങ്ങൾ നിലവിലെ മോഡലിലേതുതന്നെ തുടരാൻ സാധ്യതയുണ്ട്.
പുറംഭാഗത്ത്, 2025 സ്കോഡ കുഷാക്ക് ഫെയ്‌സ്‌ലിഫ്റ്റിന് വലുതും ചെറുതായി പരിഷ്കരിച്ചതുമായ ഫ്രണ്ട് ഗ്രിൽ, കണക്റ്റുചെയ്‌ത ലൈറ്റിംഗ് സ്ട്രിപ്പുള്ള പുനർരൂപകൽപ്പന ചെയ്‌ത ഹെഡ്‌ലാമ്പുകൾ, പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതുതായി രൂപകൽപ്പന ചെയ്‌ത അലോയ് വീലുകൾ, പുതിയ കോഡിയാക്-പ്രചോദിത കണക്‌റ്റഡ് ടെയിൽലാമ്പുകൾ എന്നിവ ലഭിച്ചേക്കാം. 2025 സ്‌കോഡ സ്ലാവിയ ഫെയ്‌സ്‌ലിഫ്റ്റിലും സമാനമായ ഡിസൈൻ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്. രണ്ട് മോഡൽ ലൈനപ്പുകൾക്കും പുതിയ വർണ്ണ സ്കീമുകൾ ലഭിക്കും.
ഇൻ്റീരിയർ അപ്‌ഗ്രേഡുകളിൽ പുതിയ സ്‌കോഡ കുഷാക്ക്, സ്ലാവിയ ഫെയ്‌സ്‌ലിഫ്റ്റുകൾ പുതിയ അപ്‌ഹോൾസ്റ്ററിയും ട്രിമ്മുമായി വരാൻ സാധ്യതയുണ്ട്. ADAS 2.0 സാങ്കേതികവിദ്യ അവതരിപ്പിക്കുമെന്നും അതിൻ്റെ മുഴുവൻ MQB A0-IN പ്ലാറ്റ്‌ഫോമിലും ഫെയ്‌സ്‌ലിഫ്റ്റുകൾക്കൊപ്പം ഘട്ടം ഘട്ടമായി വരുമെന്നും കമ്പനി നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ ഈ രണ്ട് മോഡലുകളിലും എഡിഎഎസ് സ്യൂട്ട് ലഭിക്കാൻ സാധ്യതയുണ്ട്. ഹ്യുണ്ടായ് വെർണ, ഹോണ്ട സിറ്റി തുടങ്ങിയ ഇടത്തരം സെഡാനുകളും കിയ സെൽറ്റോസ്, ഹ്യുണ്ടായ് ക്രെറ്റ, ഹോണ്ട എലവേറ്റ് തുടങ്ങിയ ഇടത്തരം എസ്‌യുവികളും ലെവൽ 2 ADAS സാങ്കേതികവിദ്യയിൽ ഇതിനകം വാഗ്ദാനം ചെയ്തിട്ടുണ്ട്.