രഹസ്യപ്പേരുമായി ഇന്നോവയുടെ കസിൻ, പിറവി മാരുതിയുടെ പ്ലാന്‍റില്‍, അതും മറ്റൊരു രഹസ്യനാമത്തില്‍!
ആന്തരികമായി ടൊയോട്ട A15 എന്ന് വിളിക്കപ്പെടുന്ന പുതിയ എസ്‌യുവി കൂപ്പെ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്നത് മാരുതി സുസുക്കിയാണ്.
പുതിയ ഇന്നോവ ഹൈക്രോസ് പുറത്തിറക്കിയതിന് ശേഷം, ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട ഇന്ത്യ ഇപ്പോൾ നവീകരിച്ച ഇന്നോവ ക്രിസ്റ്റ, പുതിയ താങ്ങാനാവുന്ന എംപിവി, പുതിയ എസ്‌യുവി കൂപ്പെ തുടങ്ങിയവ രാജ്യത്ത് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ആന്തരികമായി ടൊയോട്ട A15 എന്ന് വിളിക്കപ്പെടുന്ന പുതിയ എസ്‌യുവി കൂപ്പെ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്നത് മാരുതി സുസുക്കിയാണ്. മാരുതിയുടെ പണിപ്പുരയില്‍ വൈടിബി എന്ന് കോഡ് നാമത്തില്‍ വികസിപ്പിക്കുന്ന എസ്‌യുവിയാണ് ടൊയോട്ട എസ്‍യുവി കൂപ്പെയായി എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. മാരുതിയുടെ പതിപ്പ് ആദ്യം വരും. അതായത് 2023 ഓട്ടോ എക്‌സ്‌പോയിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും.
പുതിയ മാരുതി സുസുക്കി വൈടിബി എസ്‌യുവി കൂപ്പെ, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
മാരുതി ബലേനോ, ടൊയോട്ട ഗ്ലാൻസ ഹാച്ച്ബാക്ക് എന്നിവയ്ക്ക് അടിവരയിടുന്ന സുസുക്കിയുടെ ഹാര്‍ടെക്ക് പ്ലാറ്റ്‌ഫോമിലാണ് പുതിയ ടൊയോട്ട A15 എസ്‌യുവി കൂപ്പെ രൂപകൽപ്പന ചെയ്‌തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യൻ നിരത്തുകളിൽ പുതിയ മോഡലിന്‍റെ പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു. ഗ്ലോബൽ-സ്പെക്ക് ടൊയോട്ട യാരിസ് ക്രോസ് ഇന്ത്യയിലും പരീക്ഷണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, യാരിസ് ക്രോസിൽ നിന്നുള്ള സ്റ്റൈലിംഗ് സൂചനകൾ ടൊയോട്ട എ15 എസ്‌യുവി കൂപ്പെയ്ക്ക് പങ്കിടാനാകും. ഈ വർഷം അവസാനത്തോടെ പുതിയ എസ്‌യുവി കൂപ്പെ പുറത്തിറക്കുമെന്നാണ് പുതിയ റിപ്പോർട്ട് അവകാശപ്പെടുന്നത്.
രാജ്യത്ത് അർബൻ ക്രൂയിസർ സബ്-4 മീറ്റർ എസ്‌യുവിക്ക് പകരമായാണ് പുതിയ ടൊയോട്ട എ15 എസ്‌യുവി കൂപ്പെ എത്തുന്നത്. ബ്രാൻഡിന്റെ ഏറ്റവും ചെറിയ എസ്‌യുവി ആയിരിക്കും ഇത് . മോഡലിന് ഏഴ് ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു. പുതിയ മോഡൽ ഹ്യുണ്ടായ് വെന്യു, റെനോ കിഗർ, നിസാൻ മാഗ്‌നൈറ്റ്, കിയ സോനെറ്റ് തുടങ്ങിയ മോഡലുകളോട് മത്സരിക്കും. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, വോയ്‌സ് കമാൻഡുകൾ, സുസുക്കി കണക്റ്റ് എന്നിവയ്‌ക്കൊപ്പം പുതിയ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉൾപ്പെടെ നിരവധി നൂതന ഫീച്ചറുകള്‍ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.
ദില്ലി കീഴടക്കുമോ ഇന്നോവ മുതലാളി? എത്തുന്നത് വമ്പൻ പ്ലാനുകളുമായി!
1.0 ലിറ്റർ ബൂസ്റ്റർജെറ്റ് 3-സിലിണ്ടർ ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിനാണ് എസ്‌യുവി കൂപ്പെയ്ക്ക് കരുത്ത് പകരുന്നത്. ഇത് ഉടൻ തന്നെ മാരുതി വൈടിബിയിൽ അവതരിപ്പിക്കും. മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് എഞ്ചിന് പ്രയോജനം ലഭിക്കാൻ സാധ്യതയുണ്ട്. ഈ എഞ്ചിന് 100 bhp കരുത്തും 150 എൻഎം ടോര്‍ക്കും ഉത്പാദിപ്പിക്കാൻ കഴിയും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾ ഓഫറിൽ ലഭിക്കും. മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 89 ബിഎച്ച്പി, 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനും ഇതിന് ലഭിക്കും.