തയ്യാറാകൂ! സാധാരണക്കാർക്ക് കയ്യടിക്കാം, ഇന്ത്യയിൽ കോളിളക്കം സൃഷ്‍ടിക്കാൻ ഫോർഡിൻ്റെ വിലകുറഞ്ഞ എസ്‌യുവി!

ഫോർഡിന്‍റെ ഏറെ പ്രതീക്ഷയുള്ള മോഡലുകളിൽ എൻഡവർ എസ്‌യുവി ഉൾപ്പെടുന്നു. എന്നിരുന്നാലും, വിപണിയിലെ സാന്നിധ്യം വർധിപ്പിക്കാൻ ഫോർഡിന് ഒരു പുതിയ കോംപാക്ട് എസ്‌യുവിയും പ്രതീക്ഷിക്കാം. 

Launch details of new compact SUV from Ford India

മോശം വിൽപ്പന കാരണം 2021 ലാണ് ഫോർഡ് ഇന്ത്യൻ വിപണിയിൽ നിന്ന് പുറത്തുകടന്നത്.  എക്സിറ്റ് പ്രക്രിയ 2022 ൽ പൂർത്തിയായി. രാജ്യത്തിൻ്റെ ഉൽപ്പാദന മേഖലയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു ഈ നീക്കം.  എന്നാൽ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഐക്കണിക്ക് അമേരിക്കൻ വാഹന ബ്രാൻഡായ ഫോർഡ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫോർഡിൻ്റെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. അടുത്തിടെ ഒരു പുതിയ രസകരമായ കാര്യം വെളിച്ചത്തു വന്നു. കമ്പനി അടുത്തിടെ ഒരു ചെറിയ എസ്‌യുവിക്ക് ഇന്ത്യയിൽ പേറ്റന്‍റ് ഫയൽ ചെയ്തിട്ടുണ്ട് എന്ന വാർത്തയാണിത്. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, വരും മാസങ്ങളിൽ ഫോർഡിൻ്റെ തിരിച്ചുവരവ് ഉണ്ടായേക്കാം. 

ഫോർഡിന്‍റെ ഏറെ പ്രതീക്ഷയുള്ള മോഡലുകളിൽ എൻഡവർ എസ്‌യുവി ഉൾപ്പെടുന്നു. എന്നിരുന്നാലും, വിപണിയിലെ സാന്നിധ്യം വർധിപ്പിക്കാൻ ഫോർഡിന് ഒരു പുതിയ കോംപാക്ട് എസ്‌യുവിയും പ്രതീക്ഷിക്കാം. ഇന്ത്യയിൽ നേരത്തെ ഫയൽ ചെയ്ത പേറ്റൻ്റ് ചിത്രങ്ങൾ പുതിയ കാറിൻ്റെ രൂപകല്പനയുടെ ഒരു നേർക്കാഴ്ച നൽകി. ലോഞ്ച് ചെയ്തുകഴിഞ്ഞാൽ, പുതിയ ഫോർഡ് കോംപാക്റ്റ് എസ്‌യുവി ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹെയ്‌റൈഡർ, സ്‌കോഡ കുഷാക്ക്, ഫോക്‌സ്‌വാഗൺ ടൈഗൺ, ഹോണ്ട എലിവേറ്റ് എന്നിവയുമായി മത്സരിക്കും.

ഫോർഡിനെ നെഞ്ചോട് ചേർത്ത് തമിഴ്നാട്, ഒറ്റയടിക്ക് 3000 തൊഴിലുകൾ! ഉന്നതരെ കണ്ട് ഫോർഡ് മേധാവി!

പുതിയ എസ്‌യുവിയുടെ ക്യാബിനിനുള്ളിൽ, പ്രീമിയം ഫീച്ചറുകൾ ഉപയോഗിച്ച് ഫോർഡ് കാറിനുള്ളിലെ അനുഭവം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് ഇൻഫോടെയ്ൻമെൻ്റ് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 360-ഡിഗ്രി ക്യാമറ, വയർലെസ് ചാർജിംഗ് എന്നിവയും തിരഞ്ഞെടുത്ത സ്പെസിഫിക്കേഷനും ട്രിം ലെവലും അനുസരിച്ച് വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിംഗ് സിസ്റ്റം എന്നിവ ലഭിക്കും.

മഹീന്ദ്രയുടെ 1.5 ലിറ്റർ ടർബോചാർജ്ഡ് ഫോർ സിലിണ്ടർ എഞ്ചിനോടുകൂടിയ ഫോർഡിൻ്റെ വിഎക്‌സ്-772 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ സബ് കോംപാക്റ്റ് എസ്‌യുവി. എന്നിരുന്നാലും, കമ്പനി ഡീസൽ പവർട്രെയിൻ ഓപ്ഷനും പരിഗണിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ.

തമിഴ്‌നാട്ടിലെ ചെന്നൈ പ്ലാൻ്റ് വിൽക്കാനുള്ള പദ്ധതികൾ ഉപേക്ഷിച്ച് വാഹന നിർമ്മാതാവ് ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ചെന്നൈ പ്ലാന്‍റ് വികസിപ്പിക്കുന്നതിനായി ഫോർഡ് പ്രതിനിധി തമിഴ്നാട് സർക്കാരിലെ ഉന്നതരുമായിചർച്ചകൾ നടത്തിയതായും റിപ്പോര്‍ട്ടുകൾ ഉണ്ട്. 

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios