പുതിയ നിസാൻ മാഗ്നൈറ്റ്, ലോഞ്ച് ടൈംലൈനടക്കം ഇതാ അറിയേണ്ടതെല്ലാം

മാഗ്നൈറ്റ് സബ്‌കോംപാക്റ്റ് എസ്‌യുവി രാജ്യത്ത് വിജയകരമായ മൂന്നു വർഷം പൂർത്തിയാക്കാൻ ഒരുങ്ങുകയാണ്. അതുകൊണ്ടുതന്നെ 2025 ൻ്റെ തുടക്കത്തിൽ ഇതിനൊരു മിഡ്-ലൈഫ് അപ്‌ഡേറ്റ് ലഭിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. 2025 നിസാൻ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിൻ്റെ ടെസ്റ്റിംഗും കമ്പനി ഇതിനകം ആരംഭിച്ചു.

Launch details and other important features of Nissan Magnite Facelft

നിസാൻ മാഗ്‌നൈറ്റ് 2020 ഡിസംബറിൽ രണ്ട് പെട്രോൾ എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനുകളോടെ സബ്-4 മീറ്റർ എസ്‌യുവി സെഗ്‌മെൻ്റിൽ പ്രവേശിച്ചു. മോഡൽ ലൈനപ്പിന് കഴിഞ്ഞ വർഷം എഎംടി (ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ) വേരിയൻ്റുകൾ ലഭിച്ചു. ഇപ്പോൾ, സബ്‌കോംപാക്റ്റ് എസ്‌യുവി രാജ്യത്ത് വിജയകരമായ മൂന്ന് വർഷം പൂർത്തിയാക്കാൻ ഒരുങ്ങുകയാണ്. അതുകൊണ്ടുതന്നെ 2025 ൻ്റെ തുടക്കത്തിൽ ഇതിനൊരു മിഡ്-ലൈഫ് അപ്‌ഡേറ്റ് ലഭിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. 2025 നിസാൻ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിൻ്റെ ടെസ്റ്റിംഗും കമ്പനി ഇതിനകം ആരംഭിച്ചു.

ഇതിൻ്റെ പുറംഭാഗത്തും ഇന്‍റീരിയറിലും ചെറിയ മാറ്റങ്ങൾ വരുത്തുമെന്ന് പുറത്തുവന്ന ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. കൂടാതെ, എഞ്ചിൻ സജ്ജീകരണവും നിലവിലെ പതിപ്പിലേത് തുടരാനാണ് സാധ്യത. അൽപ്പം പരിഷ്‍കരിച്ച ഫ്രണ്ട് ഗ്രിൽ, ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകൾ, പുതുക്കിയ എൽഇഡി സിഗ്‌നേച്ചറുകൾ, ട്വീക്ക് ചെയ്ത ഫ്രണ്ട്, റിയർ ബമ്പറുകൾ, ഒരു പുതിയ സെറ്റ് അലോയ് വീലുകൾ എന്നിവയുമായിട്ടായിരിക്കും പുതിയ മാഗ്‌നൈറ്റിൻ്റെ വരവ്. പുതുക്കിയ മോഡൽ ലൈനപ്പിലേക്ക് കാർ നിർമ്മാതാവ് പുതിയ വർണ്ണ സ്‍കീമുകളും അവതരിപ്പിച്ചേക്കാൻ സാധ്യതയുണ്ട്.

ഉള്ളിൽ, പുതിയ 2025 നിസാൻ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് മികച്ച മെറ്റീരിയൽ ഗുണനിലവാരത്തോടൊപ്പം പുതിയ ട്രിമ്മുകളും ലഭിച്ചേക്കാം. ഫീച്ചറുകളുടെ കാര്യത്തിൽ, ഇതിന് ഒരു ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, വെൻ്റിലേറ്റഡ് സീറ്റുകൾ, കുറച്ച് സോഫ്റ്റ്-ടച്ച് പ്ലാസ്റ്റിക്കുകൾ എന്നിവ ലഭിച്ചേക്കാം. സബ്‌കോംപാക്‌ട് എസ്‌യുവി ഒറ്റ പാളി സൺറൂഫുമായി എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, റിയർ എസി വെൻ്റുകൾ, ടിഎഫ്‌ടി ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഒരു ഓട്ടോമാറ്റിക് എസി യൂണിറ്റ്, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്, രണ്ടിനും ആംറെസ്റ്റുകൾ,  നിസ്സാൻ കണക്ട് ടെലിമാറ്റിക്സ് തുടങ്ങിയ സവിശേഷതകളാൽ മാഗ്‌നൈറ്റ് ഇതിനകം നിറഞ്ഞിരിക്കുന്നു.

മുകളിൽ സൂചിപ്പിച്ചതുപോലെ, വാഹനത്തിന്‍റെ എഞ്ചിനിൽ മാറ്റങ്ങളൊന്നും വരുത്തില്ല. പുതിയ 2025 നിസാൻ മാഗ്‌നൈറ്റ് ഫേസ്‌ലിഫ്റ്റ് 1.0L, 3-സിലിണ്ടർ, 1.0L ടർബോ പെട്രോൾ എഞ്ചിനുകൾ ഉപയോഗിക്കുന്നത് തുടരും, ഇത് യഥാക്രമം 96Nm-ൽ 71bhp-ഉം 160Nm-ൽ 99bhp-ഉം സൃഷ്ടിക്കും. 5-സ്പീഡ് മാനുവൽ, 5-സ്പീഡ് AMT, ഒരു CVT ഓട്ടോമാറ്റിക് - വാങ്ങുന്നവർക്ക് ഒരേ ഗിയർബോക്സ് ഓപ്ഷനുകൾ ലഭിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios