വില 10 ലക്ഷത്തിൽ താഴെ, അമ്പരപ്പിക്കും മൈലേജ്, ഇന്ത്യയെ ഞെട്ടിക്കാൻ പുത്തൻ റെനോ ക്വിഡ്!

പുതിയ കാറിന്‍റെ ഡിസൈൻ മാറ്റങ്ങൾ പുതിയ തലമുറ ഡാസിയ ഡസ്റ്ററിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി തോന്നുന്നു. ഓഫ്-വൈറ്റ് ഇൻസേർട്ടുകളുള്ള ഗ്ലോസ് ബ്ലാക്ക് ഗ്രിൽ, ചാർജിംഗ് പോർട്ടിനുള്ള പ്രത്യേക ഇൻസേർട്ട്, പുതുതായി രൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പുകൾ, സ്ലിം തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്ന എൽഇഡി ഡിആർഎല്ലുകൾ, വിശാലമായ മധ്യഭാഗത്തുള്ള എയർ ഡാം എന്നിവ ഉപയോഗിച്ച് മുൻഭാഗം പരിഷ്‌ക്കരിച്ചിരിക്കുന്നു.

Kwid EV based Dacia Spring EV Updated

നിലവിൽ രണ്ടാം തലമുറയിലുള്ള ഡാസിയ സ്പ്രിംഗ് ഇവിക്ക് ആഗോള വിപണിയിൽ മിഡ്-ലൈഫ് അപ്‌ഡേറ്റ് ലഭിച്ചു. ഇപ്പോഴിതാ പുതുക്കിയ മോഡൽ ഔദ്യോഗിക ചിത്രങ്ങളിലൂടെ വെളിപ്പെടുത്തിയിരിക്കുന്നു. ഇത് റെനോ ക്വിഡ് ഇവി ആയി ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. 2025-ഓടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 10 ലക്ഷം രൂപയിൽ താഴെ വില പ്രതീക്ഷിക്കുന്ന വാഹനം തദ്ദേശീയമായി നിർമ്മിക്കുന്ന എൻട്രി ലെവൽ ഇവി ആയിരിക്കും.

പുതിയ കാറിന്‍റെ ഡിസൈൻ മാറ്റങ്ങൾ പുതിയ തലമുറ ഡാസിയ ഡസ്റ്ററിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി തോന്നുന്നു. ഓഫ്-വൈറ്റ് ഇൻസേർട്ടുകളുള്ള ഗ്ലോസ് ബ്ലാക്ക് ഗ്രിൽ, ചാർജിംഗ് പോർട്ടിനുള്ള പ്രത്യേക ഇൻസേർട്ട്, പുതുതായി രൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പുകൾ, സ്ലിം തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്ന എൽഇഡി ഡിആർഎല്ലുകൾ, വിശാലമായ മധ്യഭാഗത്തുള്ള എയർ ഡാം എന്നിവ ഉപയോഗിച്ച് മുൻഭാഗം പരിഷ്‌ക്കരിച്ചിരിക്കുന്നു.

ടെയിൽലാമ്പുകൾ നിലവിലേതിന് സമാനമായിരിക്കും. എന്നാൽ ഡസ്റ്ററിൽ കാണുന്ന പുതിയ വൈ ആകൃതിയിലുള്ള എൽഇഡി ലൈറ്റിംഗ് ഘടകങ്ങൾ, അവയെ ബന്ധിപ്പിക്കുന്ന ഗ്ലോസ് ബ്ലാക്ക് പ്ലാസ്റ്റിക് പാനൽ തുടങ്ങിയവ ലഭിക്കും. റിയർ ബമ്പറും പരിഷ്‌ക്കരിച്ചിരിക്കുന്നു, പുതിയ കോൺട്രാസ്റ്റിംഗ് നിറത്തിൽ ഒരു മെഷ് പാനൽ ഫീച്ചർ ചെയ്യുന്നു. അകത്ത്, പുതിയ സ്പ്രിംഗ് ഇവിക്ക് ഡസ്റ്ററിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പൂർണ്ണമായും പുതിയ ഡാഷ്‌ബോർഡും മൗണ്ട് ചെയ്ത നിയന്ത്രണങ്ങളുള്ള പുതിയ സ്റ്റിയറിംഗ് വീലും ഉണ്ട്. ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിന് താഴെയുള്ള പാനൽ എച്ച്‍വിഎസിയ്‌ക്കുള്ള നിയന്ത്രണങ്ങൾ പരിഷ്‌കരിച്ചിട്ടുണ്ട്. വയർലെസ് സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 10.1 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് യൂണിറ്റുമായാണ് ഉയർന്ന ട്രിമ്മുകൾ വരുന്നത്.

ഇലക്ട്രിക് ഹാച്ച്ബാക്ക് പാസഞ്ചർ വശത്ത് തുറന്ന ഷെൽഫും സെൻ്റർ കൺസോളിലും ഡാഷ്‌ബോർഡിലും പുതിയ ആക്സസറി മൗണ്ടുകളും വാഗ്ദാനം ചെയ്യുന്നു. നവീകരിച്ച സ്പ്രിംഗ് ഇവിയിൽ അഡ്വാൻസ്ഡ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ-കീപ്പിംഗ് അസിസ്റ്റൻസ്, ഡ്രൈവർ അറ്റൻഷൻ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ ADAS ടെക് ഓഫറിംഗ് ഫീച്ചറുകൾ സജ്ജീകരിച്ചിരിക്കുന്നു.

ഇതിൻ്റെ പവർട്രെയിനിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 2024  ഡാസിയ സ്‍പ്രിംഗ് ഇവി 26.8 kWh ബാറ്ററിയും 45bhp/65bhp ഉൽപ്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറും  ഫ്രണ്ട്-വീൽ-ഡ്രൈവ് സിസ്റ്റവുമായാണ് വരുന്നത്. 13.7 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കുമെന്നും 220 കിലോമീറ്ററിലധികം റേഞ്ച് വാഗ്ദാനം ചെയ്യുമെന്നും കമ്പനി അവകാശപ്പെടുന്നു. 45bhp പതിപ്പ് 11kW (AC) ചാർജർ വഴി ചാർജ് ചെയ്യാം, 65bhp വേരിയൻ്റിൽ 30kW DC ചാർജർ സ്റ്റാൻഡേർഡായി വരുന്നു. മുൻഗാമിയെ അപേക്ഷിച്ച്, പുതിയ മോഡലിന് 6 കിലോ ഭാരം കൂടുതലാണ്.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios