വരുന്നൂ കിയ സോറന്റോ 7-സീറ്റർ എസ്‌യുവി
ഇന്ത്യൻ ഓട്ടോ എക്‌സ്‌പോയുടെ പതിനാറാം പതിപ്പിൽ മൂന്ന് നിരകളുള്ള സോറന്റോ എസ്‌യുവി കമ്പനി പ്രദർശിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ 2023 ഓട്ടോ എക്‌സ്‌പോയിൽ തങ്ങളുടെ ആഗോള ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണി അനാവരണം ചെയ്യാൻ ഒരുങ്ങുകയാണ്. ഇന്ത്യൻ ഓട്ടോ എക്‌സ്‌പോയുടെ പതിനാറാം പതിപ്പിൽ മൂന്ന് നിരകളുള്ള സോറന്റോ എസ്‌യുവി കമ്പനി പ്രദർശിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
നാലാം തലമുറ കിയ സോറന്റോ പുതിയ ഹ്യുണ്ടായ് സാന്റ ഫെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ ജീപ്പ് മെറിഡിയൻ , സ്‌കോഡ കൊഡിയാക്ക് എന്നിവയ്‌ക്ക് എതിരാളികളാണ്. മൂന്നു വരി സോറന്റോ എസ്‌യുവിയുടെ ലോഞ്ചിനെക്കുറിച്ച് കിയ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഓട്ടോ എക്‌സ്‌പോയിൽ എസ്‌യുവി പ്രദർശിപ്പിക്കുന്നതിലൂടെ, 7 സീറ്റർ എസ്‌യുവിയോടുള്ള ഉപഭോക്തൃ താൽപ്പര്യം അളക്കുകയാണ് കൊറിയൻ വാഹന നിർമ്മാതാവ് ലക്ഷ്യമിടുന്നത്. 2018 ലെ ഓട്ടോ എക്‌സ്‌പോയിൽ കിയ മുൻ തലമുറ സോറന്റോ പ്രദർശിപ്പിച്ചിരുന്നു.
EV9-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ കിയ കാർണിവൽ ഫെയ്‌സ്‌ലിഫ്റ്റ് ഡിസൈൻ
കിയ സോറന്റോ 7 സീറ്റർ എസ്‌യുവി പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. 1.49kWh ലിഥിയം-അയൺ ബാറ്ററിയിൽ നിന്ന് പവർ എടുക്കുന്ന 44.2kW (60hp) ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ പുതിയ 1.6-ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഇതിന്റെ സവിശേഷത. 230 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കാൻ ഹൈബ്രിഡ് എഞ്ചിന് കഴിയും. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് വഴിയാണ് മുൻ ചക്രങ്ങളിലേക്ക് പവർ കൈമാറുന്നത്. സാധാരണ പെട്രോൾ പതിപ്പിന് 191 ബിഎച്ച്പിയും 246 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 2.5 ലിറ്റർ ടർബോ എഞ്ചിൻ ലഭിക്കുന്നു, കൂടാതെ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. ഫ്രണ്ട് വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് പതിപ്പുകൾ ഓഫറിൽ ലഭ്യമാണ്.
1.6L പെട്രോൾ എഞ്ചിനും 13.68kWh ബാറ്ററിയും അടങ്ങുന്ന പ്ലഗ്-ഇൻ ഹൈബ്രിഡ് പവർട്രെയിനിനൊപ്പവും സോറന്റോ 3-വരി എസ്‌യുവി ലഭ്യമാണ്. സംയുക്ത പവറും ടോർക്കും യഥാക്രമം 261 ബിഎച്ച്പിയും 350 എൻഎംയുമാണ്. ഈ വേരിയന്റ് 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സും AWD സജ്ജീകരണവും മാത്രമാണ് വാഗ്‍ദാനം ചെയ്യുന്നത്. 57 കിലോമീറ്റർ വൈദ്യുത-മാത്രം പരിധി വാഗ്ദാനം ചെയ്യുന്നതായി അവകാശപ്പെടുന്നു. ഡീസൽ പതിപ്പിന് 202 ബിഎച്ച്പിയും 440 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 2.2 ലിറ്റർ ടർബോ-ഡീസൽ എഞ്ചിനാണ് ലഭിക്കുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് വഴിയാണ് നാല് ചക്രങ്ങളിലേക്കും പവർ കൈമാറുന്നത്.
കിയയുടെ സിഗ്നേച്ചർ സ്റ്റൈലിംഗിനെ അടിസ്ഥാനമാക്കി, പുതിയ സോറന്റോ 3-വരി എസ്‌യുവി ഒരു ബോൾഡർ സ്റ്റൈലിംഗുമായി വരുന്നു. 'ടൈഗർ ഐലൈൻ' എൽഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളുള്ള 3-പോഡ് എൽഇഡി ഹെഡ്‌ലാമ്പുകൾക്കൊപ്പം കിയയുടെ സിഗ്നേച്ചർ ടൈഗർ നോസ് ഫ്രണ്ട് ഗ്രില്ലുമായാണ് എസ്‌യുവി വരുന്നത്. എസ്‌യുവിക്ക് അഗ്രസീവ് ഫ്രണ്ട് ബമ്പർ ഉണ്ട്, അത് വലിയ സെൻട്രൽ എയർ ഇൻടേക്ക് ഉൾക്കൊള്ളുന്നു. ഫ്‌ളേഡ് വീൽ ആർച്ചുകൾ, ലംബമായ എൽഇഡി ടെയിൽ-ലൈറ്റുകൾ, പിന്നിൽ കുത്തനെയുള്ള ടെയിൽഗേറ്റ് എന്നിവയുമായാണ് എസ്‌യുവി വരുന്നത്.
പുതിയ കിയ സോറന്റോയുടെ ക്യാബിൻ ഡിസൈൻ സോനെറ്റ് ഉൾപ്പെടെയുള്ള ആഗോള കിയ എസ്‌യുവികളോട് സാമ്യമുള്ളതാണ്. വയർലെസ് കണക്റ്റിവിറ്റി, വെർട്ടിക്കൽ എയർ-കോൺ വെന്റുകൾ, ഇൻഫോടെയ്ൻമെന്റ് യൂണിറ്റിന് താഴെയുള്ള എച്ച്വിഎസി കൺട്രോളുകൾ എന്നിവയുള്ള വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായാണ് ഇത് വരുന്നത്. ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനുമായി ബന്ധിപ്പിച്ചിരിക്കുന്ന 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ ഉണ്ട്. ഫീച്ചറുകളുടെ കാര്യത്തിൽ, എസ്‌യുവിക്ക് യുവിഒ കണക്റ്റഡ് കാർ ടെക്, 64-കളർ ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറകൾ, 12 സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം എന്നിവ ലഭിക്കുന്നു. ലെവൽ 2 ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യയുള്ള അഡാസും എസ്‌യുവിക്ക് ലഭിക്കുന്നു. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ് എന്നിവയും മറ്റുള്ളവയും അഡാസ് സവിശേഷതകളിൽ ഉൾപ്പെടുന്നു.