കൂരിരുട്ടില്‍ ഹൈവേയില്‍ പ്രത്യക്ഷമായി 'യമവാഹനം'! 110 കിമി വേഗതയില്‍ പാഞ്ഞ സെല്‍റ്റോസിന്‍റെ നില ദയനീയം!

അപകടം കാറിന്‍റെ ഡാഷ്‌ബോർഡ് ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കുറച്ച് ദൂരം പിന്നിട്ട് മറ്റ് കുറച്ച് കാറുകളെ ഓവർടേക്ക് ചെയ്‍തപ്പോൾ, കിയ സെൽറ്റോസിന് മുന്നിൽ ഒരു പോത്ത് പെട്ടെന്ന് പ്രത്യക്ഷപ്പെടുകയായിരുന്നു

Kia Seltos compact SUV crashes into buffalo prn

ലഞ്ഞുതിരിയുന്ന കന്നുകാലികളും നായ്ക്കളുമൊക്കെ ഇന്ത്യൻ റോഡുകളിൽ അപകടങ്ങൾക്ക് കാരണമാകുന്നത് പതിവാണ്. നിരവധി സംഭവങ്ങൾക്ക് നമ്മൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇപ്പോഴിതാ കർണാടകയിൽ നടന്ന ഇത്തരത്തില്‍ മറ്റൊരു അപകട സംഭവം വൈറലാകുന്നു. 110 കിമി വേഗതയില്‍ ഓടുന്നതിനിടെ ഒരു പോത്തില്‍ ഇടിച്ചു മറിഞ്ഞ കിയ സെൽറ്റോസിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

അപകടം കാറിന്‍റെ ഡാഷ്‌ബോർഡ് ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. അതിൽ വാഹനത്തിന്റെ വേഗതയും രേഖപ്പെടുത്തിയിട്ടുണ്ട്. നാലുവരി പാതയിലൂടെ കിയ സെൽറ്റോസ് മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നതായി ദൃശ്യങ്ങൾ വെളിപ്പെടുത്തുന്നു. കാർ ഹൈ ബീം ഹെഡ്‌ലൈറ്റ് ഓണാക്കി വലത് ലെയിനിലായിരുന്നു. കുറച്ച് ദൂരം പിന്നിട്ട് മറ്റ് കുറച്ച് കാറുകളെ ഓവർടേക്ക് ചെയ്‍തപ്പോൾ, കിയ സെൽറ്റോസിന് മുന്നിൽ ഒരു പോത്ത് പെട്ടെന്ന് പ്രത്യക്ഷപ്പെടുകയായിരുന്നുവെന്ന് സെല്‍റ്റോസ് ഡ്രൈവര്‍ പറയുന്നു.

"ചൈനയില്‍ ഉണ്ടാക്കി ഇവിടെ വില്‍ക്കാനാണ് പ്ലാനെങ്കില്‍ നടക്കില്ല"തുറന്നടിച്ച് ഗഡ്‍കരി! നടുങ്ങി അമേരിക്കൻ ഭീമൻ! 

നിർഭാഗ്യവശാൽ, സെൽറ്റോസിന്റെ ഡ്രൈവർക്ക് പരിമിതമായ ഓപ്ഷനുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബ്രേക്ക് ചവിട്ടാൻ ശ്രമിച്ചെങ്കിലും കാറിന്റെ അമിത വേഗത നിയന്ത്രണം നഷ്‍ടപ്പെടുത്താൻ ഇടയാക്കി. ഉയർന്ന വേഗതയിൽ കിയ സെൽറ്റോസ് പോത്തുമായി കൂട്ടിയിടിക്കുകയായിരുന്നു. ഡാഷ്‌ബോർഡ് ക്യാമറ ദൃശ്യങ്ങൾ അപകടത്തിന്റെ അനന്തരഫലങ്ങൾ ചിത്രീകരിക്കുന്നില്ലെങ്കിലും, വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ നിന്ന് വീഴുന്നതിന് മുമ്പ് മൂന്ന് തവണ കരണം മറിഞ്ഞെന്ന് സെൽറ്റോസിന്റെ ഉടമ പറയുന്നു. 

കാറിന്‍റെ പില്ലറുകള്‍ക്കും മേൽക്കൂരയ്ക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കാര്‍ പൂർണ്ണമായും തകർന്നതായി ചിത്രങ്ങൾ കാണിക്കുന്നു. അത്യന്തം ഗുരുതരമായ ഒരു തകർച്ചയായിരുന്നു അത്. അപകടസമയത്ത് ഉടമയും കുടുംബവും എൻഎച്ച് 50ൽ യാത്ര ചെയ്യുകയായിരുന്നു. ഭാഗ്യവശാൽ, പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്‍തിട്ടില്ല. എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യൻ ഹൈവേകളിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ കാര്യമായ പ്രശ്‌നമുണ്ടാക്കുന്നു.  നിർഭാഗ്യവശാൽ, ഈ പ്രശ്നം പരിഹരിക്കാൻ വേണ്ടത്ര നടപടികളൊന്നും ഉണ്ടായിട്ടില്ല. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഉത്തർപ്രദേശിലെ ഉദ്യോഗസ്ഥർ രാത്രിയിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ കൊമ്പുകളിൽ തിളങ്ങുന്ന ടേപ്പുകൾ ഘടിപ്പിച്ച് ദൃശ്യപരത വർദ്ധിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഈ അപകടസാധ്യതകൾ റോഡുകളിൽ നിന്ന് നീക്കാൻ തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ സ്വയം സുരക്ഷ ഉറപ്പാക്കാൻ, ഇന്ത്യൻ റോഡുകളിൽ പ്രതിരോധപരമായി വാഹനമോടിക്കുകയും മറികടക്കുമ്പോൾ ജാഗ്രത പാലിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. മറ്റൊരു വാഹനം കടന്നുപോകാൻ ശ്രമിക്കുന്നതിന് മുമ്പ് മുന്നിലുള്ള റോഡിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. അശ്രദ്ധമായി മറികടക്കുന്നത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുമെന്ന്  ഉറപ്പ്.

youtubevideo
 

Latest Videos
Follow Us:
Download App:
  • android
  • ios