ആദ്യദിനം തന്നെ ഇത്രയും ബുക്കിംഗുകൾ! അമ്പരപ്പിച്ച് പുതിയ കിയ കാര്‍ണിവല്‍

കാര്‍ണിവല്‍ ലിമോസിന്റെ പുത്തന്‍ പതിപ്പ് അവതരിപ്പിച്ച് ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ 1822 മുന്‍കൂര്‍ ഓര്‍ഡറുകള്‍ നേടിക്കൊണ്ട് ഈ സെഗ്മെന്റിലെ വലിയൊരു നാഴികക്കല്ല് പിന്നിട്ടതായി പ്രഖ്യാപിച്ച് കിയ ഇന്ത്യ

Kia records highest first day bookings with 1822 pre orders of new Carnival Limousine

കിയ കാര്‍ണിവല്‍ ലിമോസിന്റെ പുത്തന്‍ പതിപ്പ് അവതരിപ്പിച്ച് ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ 1822 മുന്‍കൂര്‍ ഓര്‍ഡറുകള്‍ നേടിക്കൊണ്ട് ഈ സെഗ്മെന്റിലെ വലിയൊരു നാഴികക്കല്ല് പിന്നിട്ടതായി പ്രഖ്യാപിച്ച് കിയ ഇന്ത്യ. ഇത്രയും ഉയര്‍ന്ന ബുക്കിങ്ങ് ഈ സെഗ്മെന്റില്‍ പുതിയ ഒരു നിലവാരം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും മാത്രമല്ല, കാര്‍ണിവലിന്റെ മുന്‍ തലമുറയിലെ കാര്‍ നേടിയ ആദ്യ ദിന ബുക്കിങ്ങായ 1410-നെ മറികടക്കുകയും ചെയ്തിരിക്കുന്നുവെന്നും കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ തലമുറയിലെ കിയ കാര്‍ണിവല്‍ ഈ വിഭാഗത്തില്‍ ഒരു ട്രെന്‍ഡ് സെറ്ററായി മാറുകയും കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ 14,542 യൂണിറ്റുകളുടെ വില്‍പ്പന നേടിയെടുക്കുകയും ചെയ്തുവെന്നും കിയ പറയുന്നു.

പുതിയ കിയ കാര്‍ണിവല്‍ ലിമോസിന്റെ ബുക്കിങ്ങ് 2024 സെപ്റ്റംബര്‍ 16-നാണ് ആരംഭിച്ചത്. കിയ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടേയും രാജ്യത്താകമാനമുള്ള അംഗീകൃത ഡീലര്‍മാരിലൂടേയുമാണ് ബുക്കിങ്ങ് ആരംഭിച്ചത്. പ്രാരംഭ തുകയായ 2,00,000 രൂപ നല്‍കി കൊണ്ട് ഉപഭോക്താക്കള്‍ക്ക് ബുക്കിങ്ങ് നേടിയെടുക്കാവുന്നതാണ്.

രണ്ടാം നിരയില്‍ വെന്റിലേഷനും ലെഗ്ഗ് സപ്പോര്‍ട്ടും സഹിതം ആഢംബര പവേര്‍ഡ് റിലാക്‌സേഷന്‍ സീറ്റുകള്‍, വണ്‍ ടച്ച് സ്മാര്‍ട്ട് പവര്‍ സ്ലൈഡിങ്ങ് ഡോര്‍, വൈഡ് ഇലക്ട്രിക് ഡ്യുവല്‍ സണ്‍ റൂഫ്, 12-സ്പീക്കര്‍ ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം, ഡ്യുവല്‍ പനോരമിക് കര്‍വ്ഡ് ഡിസ്‌പ്ലേ: 31.24 സെന്റീമീറ്റര്‍ (12.3 ഇഞ്ച്) സിസിഎന്‍സി ഇന്‍ഫോട്ടെയ്‌ന്മെന്റ്, 31.24 സെന്റീമീറ്റര്‍ (12.3 ഇഞ്ച്) ക്ലസ്റ്റര്‍, 23 ഓട്ടോണോമസ് സവിശേഷതകളോടു കൂടിയ എഡിഎഎസ് ലെവല്‍ 2 എന്നിങ്ങനെ അത്യന്താധുനികവും ആഢംബരപൂര്‍ണ്ണവുമായ നിരവധി സവിശേഷതകളിലൂടെ പുതുപുത്തന്‍ കിയ കാര്‍ണിവല്‍ ലിമോസിന്‍ ആരേയും ആകര്‍ഷിക്കുന്ന തരത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. സുരക്ഷിതവും സുഖപ്രദവുമായ യാത്ര ഉറപ്പാക്കുന്ന ഇത്തരം നിരവധി സവിശേഷതകളാണ് ഈ കാറിനുള്ളത്.

തങ്ങളെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നിമിഷമാണിതെന്നും പുതിയ കാര്‍ണിവല്‍ പുതിയൊരു നിലവാരം സൃഷ്ടിച്ചിരിക്കുന്നുവെന്നും കിയ ഇന്ത്യയുടെ ചീഫ് സെയിത്സ് ഓഫീസറായ ജൂന്‍സു ചോ പറഞ്ഞു. കാര്‍ണിവല്‍ ലിമോസിന്‍ ഈ സെഗ്മെന്റിനെ പുനര്‍ നിര്‍വചിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും തീര്‍ത്തും വ്യതിരിക്തമായ ഡിസൈന്‍, ആഢംബരം നിറഞ്ഞ സവിശേഷതകള്‍, സെഗ്മെന്റിലെ ആദ്യത്തേതായ സാങ്കേതിക വിദ്യകള്‍ എന്നിവയെല്ലാം ചേര്‍ന്ന് കാര്‍ണിവല്‍ ഈ വ്യവസായ മേഖലയിൽ പുതിയ ഒരു നിലവാരം സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios