450 കിമീ മൈലേജുമായി സോള്‍ എത്തി
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മതാക്കളായ കിയ മോട്ടോഴ്‍സിന്‍റെ ഇലക്ട്രിക് വാഹനം സോളിനെ ദില്ലി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ചു.
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മതാക്കളായ കിയ മോട്ടോഴ്‍സിന്‍റെ ഇലക്ട്രിക് വാഹനം സോളിനെ ദില്ലി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ചു. നിലവില്‍ വിദേശ നിരത്തുകളിലുള്ള സോള്‍ ഹാച്ച്ബാക്കിനെയാണ് ഇലക്ട്രിക് കാറാക്കി മാറ്റിയിരിക്കുന്നത്. 198 ബിഎച്ച്പി പവറും 395 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന്‍റെ ഹൃദയം. ഒറ്റത്തവണ ചാര്‍ജ്ജ് ചെയ്‍താല്‍ 450 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഈ വാഹനത്തിന് സാധിക്കും.
സ്പോര്‍ട്ടി ഭാവങ്ങള്‍ നല്‍കി ബോക്സി ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള വാഹനമാണ് സോള്‍. നേര്‍ത്ത ഗ്രില്ല്, എല്‍ഇഡി ഹെഡ്ലാമ്പ്, മസ്‌കുലര്‍ ബമ്പര്‍, ബമ്പറില്‍ സ്ഥാനംപിടിച്ചിട്ടുള്ള ഡിആര്‍എല്‍, 17 ഇഞ്ച് അലോയി വീല്‍, സ്റ്റൈലിഷ് ടെയ്ല്‍ലാമ്പ് എന്നിവ ചേര്‍ന്നതാണ് സോളിന്റെ പുറംഭാഗം.
ബ്ലാക്ക്-ബേജ് നിറങ്ങളിലാണ് ഇന്റീരിയര്‍. 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ലെതര്‍ ഫിനീഷിങ്ങ് ഡാഷ്ബോര്‍ഡ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹീറ്റഡ് സീറ്റ് എന്നിവയാണ് ഇന്റീരിയറിലെ ഫീച്ചറുകള്‍.
2025-ഓടെ 16 ഇലക്ട്രിക് കാറുകള്‍ ഇന്ത്യന്‍ നിരത്തിലെത്തിക്കുമെന്നാണ് കിയ ഉറപ്പുനല്‍കിയിരിക്കുന്നത്. ഇതിന് പുറമെ, സോള്‍ ഇലക്ട്രിക്കല്‍ കാറിന്റെ ഓട്ടോണമസ് വാഹനത്തിന്റെ നിര്‍മാണവും കമ്പനിയുടെ പരിഗണനയിലുണ്ട്.
2025-ഓടെ 16 ഇലക്ട്രിക് കാറുകള്‍ ഇന്ത്യന്‍ നിരത്തിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ, സോള്‍ ഇലക്ട്രിക്കല്‍ കാറിന്റെ ഓട്ടോണമസ് വാഹനത്തിന്റെ നിര്‍മാണവും കമ്പനിയുടെ പരിഗണനയിലുണ്ട്.
കിയയുടെ ഇന്ത്യയിലെ ആദ്യവാഹനമാണ് സെല്‍റ്റോസ് എസ്‌യുവി. ഈ വാഹനത്തിന്‍റെ ഇലക്ട്രിക് പതിപ്പ് 2020 ഓടെ പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കിയയുടെ സഹോദരസ്ഥാപനമായ ഹ്യുണ്ടായിയുടെ ഇലക്ട്രിക് വാഹനം കോനയുമായി കരുത്ത് പങ്കിട്ടായിരിക്കും സെല്‍റ്റോസിന്റെ ഇലക്ട്രിക് പതിപ്പ് എത്തുകയെന്നാണ് അഭ്യൂഹങ്ങള്‍.
39.2 കിലോവാട്ട് ബാറ്ററിയും 134 ബിഎച്ച്പി പവറും 395 എന്‍എം ടോര്‍ക്കുമേകുന്ന മോട്ടോറുമാണ് കോനയുടെ ഹൃദയം. ഇതിനുപുറമെ, 64 കിലോവാട്ട് ബാറ്ററി നല്‍കിയിട്ടുള്ള കോനയും എത്തിയിട്ടുണ്ട്. 201 ബിഎച്ച്പി പവറും 395 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് ഈ പതിപ്പില്‍ നല്‍കിയിട്ടുള്ളത്.
ഏഷ്യന്‍ നിരത്തുകളില്‍ മാത്രമായിരിക്കും സെല്‍റ്റോസ് ഇവി എത്തുകയെന്നാണ് പ്രാഥമിക വിവരം. കിയയുടെ ജന്മനാടായ ദക്ഷിണ കൊറിയയിലായിരിക്കും ഇലക്ട്രിക് സെല്‍റ്റോസ് ആദ്യമെത്തുക. ഇതിനുപിന്നാലെ തന്നെ ഇന്ത്യയിലും ചൈനയിലൂം ഈ വാഹനം എത്തിക്കാനാണ് നിര്‍മാതാക്കള്‍ ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.