വരുന്നൂ മാരുതി എർട്ടിഗയ്ക്ക് എട്ടിന്‍റെ പണിയുമായി ഒരു സെവൻ സീറ്റർ
നിലവിൽ എൻട്രി ലെവൽ എംപിവി കാരൻസിന്‍റെ ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൻ്റെ പണിപ്പുരയിലാണ് കിയ എന്നാണ് റിപ്പോര്‍ട്ടുകൾ. പരീക്ഷണത്തിനിടെയാണ് ഇത് വീണ്ടും കണ്ടെത്തിയത്.
കിയ മോഡലുകൾ തുടർച്ചയായി അപ്‌ഡേറ്റ് ചെയ്യുകയാണ്. നിലവിൽ എൻട്രി ലെവൽ എംപിവി കാരൻസിന്‍റെ ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൻ്റെ പണിപ്പുരയിലാണ് കിയ എന്നാണ് റിപ്പോര്‍ട്ടുകൾ. പരീക്ഷണത്തിനിടെയാണ് ഇത് വീണ്ടും കണ്ടെത്തിയത്. 2025 ൻ്റെ തുടക്കത്തിൽ ഇത് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിൻ്റെ വിശദാംശങ്ങൾ വിശദമായി അറിയാം.
സ്പൈ ചിത്രങ്ങളിൽ കാണുന്നത് പോലെ, പുതുക്കിയ ഹെഡ്‌ലാമ്പുകളും അപ്‌ഡേറ്റ് ചെയ്ത എൽഇഡി ഡിആഞഎല്ലുകളും ഉള്ള ഒരു അപ്‌ഡേറ്റ് ചെയ്ത ഫ്രണ്ട് ഫാസിയ കാരെൻസ് ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കും. എൽഇഡികൾ, സൺറൂഫ്, സ്‌പോർട്‌സ് ഹാലൊജൻ ഹെഡ്‌ലാമ്പുകൾ എന്നിവ നഷ്‌ടമായതിനാൽ ഇതൊരു അടിസ്ഥാന വേരിയൻ്റാണെന്ന് തോന്നുന്നു.
വാഹനത്തിന്‍റെ സൈഡ് പ്രൊഫൈലിനെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമല്ല. കാരണം പരീക്ഷണത്തിനിടെ ഇത് കറുത്ത തുണികൊണ്ട് മൂടിയിരുന്നു. എന്നിരുന്നാലും, പഴയ മോഡലിനെ അപേക്ഷിച്ച് പുതിയ മോഡൽ അല്പം വ്യത്യസ്‍തമാണ്. റിയർ ഹൈലൈറ്റുകളിൽ അപ്‌ഡേറ്റ് ചെയ്‌ത ഇൻവെർട്ടഡ്-എൽ ആകൃതിയിലുള്ള എൽഇഡി ടെയിൽലാമ്പുകൾ, ഷാർക്ക്-ഫിൻ ആൻ്റിന, റൂഫ് റെയിലുകൾ എന്നിവ ഉൾപ്പെടുന്നു.
ഫീച്ചറുകളെക്കുറിച്ച് പറയുകയാണെങ്കിൽ, കിയ കാരൻസിന് ലെവൽ 2 എഡിഎഎസ് സ്യൂട്ട്, 360-ഡിഗ്രി സറൗണ്ട് ക്യാമറ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർഡ് ഡ്രൈവർ സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഇൻഫോടെയ്ൻമെൻ്റിനും ഇൻസ്ട്രുമെൻ്റ് പാനലിനുമുള്ള ഇരട്ട ഡിസ്‌പ്ലേകൾ, ആംബിയൻ്റ് ലൈറ്റിംഗ്, വയർലെസ് ചാർജർ, കൂടാതെ ഇലക്ട്രിക് സൺറൂഫ് തുടങ്ങിയവ ലഭിക്കും.
പവർട്രെയിൻ ഓപ്ഷനുകളെ സംബന്ധിച്ചിടത്തോളം, കിയ നിലവിലുള്ള എഞ്ചിൻ ഓപ്ഷനുകളിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നും വരുത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി എർട്ടിഗ, മാരുതി സുസുക്കി XL6, മഹീന്ദ്ര മറാസോ, ടൊയോട്ട ഇന്നോവ ക്രിസ്റ്റ എന്നിവയോടാണ് കാരൻസ് ഫേസ്‍ലിഫ്റ്റ് എംപിവി മത്സരിക്കുന്നത്.