ഇടനിലക്കാര്‍ ഔട്ട്, ആര്‍ടിഒ ഓഫീസ് ഇനി വീട്ടില്‍ത്തന്നെ!

മോട്ടോര്‍വാഹന വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഇടനിലക്കാർക്ക് പണം കൊടുക്കാതെ വീട്ടിലിരുന്ന് ഓൺലൈനായി ചെയ്യാന്‍ സാധിക്കുന്ന വിധത്തില്‍ സ്‍മാർട്ടാണ് ഗതാഗതമന്ത്രാലയത്തിന്റെ ‘പരിവാഹൻ’ സോഫ്റ്റ്‌വെയര്‍.

Kerala Vehicles Details In Parivahan

തിരുവനന്തപുരം: സംസ്ഥാനത്തു രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെയും വിവരം കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം രൂപകൽപന ചെയ്ത parivahan.gov.in എന്ന വെബ്സൈറ്റിൽ ഇനി ലഭ്യമാകും. മോട്ടോര്‍വാഹന വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഇടനിലക്കാർക്ക് പണം കൊടുക്കാതെ വീട്ടിലിരുന്ന് ഓൺലൈനായി ചെയ്യാന്‍ സാധിക്കുന്ന വിധത്തില്‍ സ്‍മാർട്ടാണ് ഗതാഗതമന്ത്രാലയത്തിന്റെ ‘പരിവാഹൻ’ സോഫ്റ്റ്‌വെയര്‍. 

Kerala Vehicles Details In Parivahan

വാഹനങ്ങളുടെ നികുതി അടയ്ക്കുക, വിൽ‌പനയുടെ ഭാഗമായി ഉടമസ്ഥത മാറ്റുക, ട്രാൻസ്പോർട്ട് വാഹനങ്ങൾ ആണെങ്കിൽ വിവിധ പെർമിറ്റുകൾ തുടങ്ങി ഏതു സേവനവും ഇനി www.parivahan.gov.in എന്ന പോർട്ടൽ വഴിയാണു ചെയ്യേണ്ടത്. നേരിട്ടു ചെയ്യാൻ പ്രയാസമുള്ളവർക്ക് അക്ഷയ കേന്ദ്രങ്ങളെയും മോട്ടോർ വാഹന ഓഫിസുകളിലെ സേവന കേന്ദ്രങ്ങളെയും സമീപിക്കാമെന്നു മോട്ടർവാഹന വകുപ്പ് അധികൃതർ അറിയിച്ചു. സ്വന്തം വാഹനങ്ങളുടെ വിവരങ്ങൾ പോർട്ടൽ സന്ദർശിച്ചു പരിശോധിക്കാൻ ഉപയോക്താക്കൾക്കും സാധിക്കും.

Kerala Vehicles Details In Parivahan

വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്കു വാഹൻ (https://vahan.parivahan.gov.in) ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു സാരഥി (https://sarathi.parivahan.gov.in) എന്നിങ്ങനെ 2 ഭാഗമാണു പോർട്ടലിൽ. സംസ്ഥാനത്തു കാസർകോട്, വയനാട് ജില്ലകളിലെ ഡ്രൈവിങ് ലൈസൻസുകൾ മാത്രമാണു നിലവിൽ സാരഥിയിൽ ചേർത്തിരിക്കുന്നത്. ഒരു മാസത്തിനകം മുഴുവൻ ജില്ലകളിലെയും വിവരങ്ങൾ ചേർക്കും.

ഈസിയായി ലൈസൻസെടുക്കാം 

  • www.parivahan gov.in വെബ്‌സൈറ്റിൽ കയറി ഡ്രൈവിങ് ലൈസൻസ് സർവീസ് തിരഞ്ഞെടുക്കുക.
  • അപ്ലൈ ഓൺലൈൻ തിരഞ്ഞെടുത്ത് വിശദാംശങ്ങൾ ചേർക്കുക. പണമടയ്ക്കുന്നതും ഇവിടെത്തന്നെ
  • ലേണിങ് ടെസ്റ്റിനുള്ള സമയവും തീയതിയും അപേക്ഷകന് തിരഞ്ഞെടുക്കാനുള്ള സംവിധാനവുമുണ്ട്.
  • അപേക്ഷാ നമ്പറുമായി നിർദിഷ്ട ആർടി ഓഫീസിൽ പോയി ലേണിങ് ടെസ്റ്റ് എഴുതാം.
  • ശേഷം ഡ്രൈവിങ് ടെസ്റ്റിനുള്ള സമയവും തീയതിയും സ്വയം തിരഞ്ഞെടുത്ത് ലൈസൻസ് നേടാം.
  • Kerala Vehicles Details In Parivahan

ഉടമസ്ഥാവകാശം മാറ്റാന്‍

  • ഉപയോഗിച്ച വാഹനങ്ങൾ വിൽക്കുമ്പോൾ ഉടമസ്ഥാവകാശം മാറ്റാൻ വിൽപ്പന നടത്തുന്നയാളാണ് അപേക്ഷിക്കേണ്ടത്.
  • പരിവാഹൻ വെബ്സൈറ്റിൽ ഓൺലൈൻ സർവീസ് തിരഞ്ഞെടുക്കുക.
  • അതിൽ വെഹിക്കിൾ റിലേറ്റഡ് സർവീസ് തിരഞ്ഞെടുത്ത് വാഹനനമ്പറും മറ്റ് വിശദാംശങ്ങളും നൽകുക.
  • രജിസ്റ്റർചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഒ.ടി.പി. നമ്പർ നൽകി ആവശ്യമായ സേവനങ്ങൾ തിരഞ്ഞെടുക്കുക.
  • വിവരങ്ങൾ രേഖപ്പെടുത്തിയശേഷം ഓൺലൈനായി പണമടയ്ക്കുക. ഡിജിറ്റൽ ഒപ്പും അപ്‌ലോഡ് ചെയ്തശേഷം പ്രിന്റെടുത്ത് ആർ.ടി. ഓഫീസിലെത്തിച്ചാൽ ഉടമസ്ഥാവകാശം മാറ്റാം.
  • ഫാൻസിനമ്പർ തിരഞ്ഞെടുക്കുന്നതും പണമടയ്ക്കുന്നതും ലേലത്തിൽ പങ്കെടുക്കുന്നതും വീട്ടിലിരുന്ന് ചെയ്യാം.Kerala Vehicles Details In Parivahan

വിവരങ്ങള്‍ക്ക് കടപ്പാട്: കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

Latest Videos
Follow Us:
Download App:
  • android
  • ios