"രക്ഷ തൽക്കാലം മാത്രം! ഈ മറച്ചുപിടിക്കലിന് വലിയ വില നൽകേണ്ടി വരും" എംവിഡി മുന്നറിയിപ്പ്!

ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന ആളുകൾ ക്യാമറയുടെ മുൻപിൽ എത്തുമ്പോൾ വാഹനത്തിന്റെ നമ്പർ മറച്ചുപിടിക്കുന്നത് താൽക്കാലിക രക്ഷ മാത്രമാണെന്ന് എംവിഡി പറയുന്നു. നിർമ്മിത ബുദ്ധി ക്യാമറയെ ഇങ്ങനെ മറച്ചുപിടിച്ചാലും ജീവന്റെ കാര്യത്തിൽ ഈ മറച്ചു പിടിക്കലിന് വലിയ വില നൽകേണ്ടി വരുമെന്നും എംവിഡി ഓർമ്മിപ്പിക്കുന്നു. 

Kerala MVD warnings against two wheeler passengers who hide number plate

ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാർ നിയമലംഘനം നടത്തിയതിന് ശേഷം വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് മറച്ച് യാത്ര ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. ഔദ്യോഗിക പേസ് ബുക്ക് പേജിലെ കുറിപ്പിലൂടെയാണ് എംവിഡിയുടെ മുന്നറിയിപ്പ്. ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന ആളുകൾ ക്യാമറയുടെ മുൻപിൽ എത്തുമ്പോൾ വാഹനത്തിന്റെ നമ്പർ മറച്ചുപിടിക്കുന്നത് താൽക്കാലിക രക്ഷ മാത്രമാണെന്ന് എംവിഡി പറയുന്നു. നിർമ്മിത ബുദ്ധി ക്യാമറയെ ഇങ്ങനെ മറച്ചുപിടിച്ചാലും ജീവന്റെ കാര്യത്തിൽ ഈ മറച്ചു പിടിക്കലിന് വലിയ വില നൽകേണ്ടി വരുമെന്നും എംവിഡി ഓർമ്മിപ്പിക്കുന്നു. 

ഈ അടുത്ത ദിവസങ്ങളിലായി നിരവധി ഇരുചക്ര വാഹനാപകടങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും അതിൽ കൂടുതലും 18 മുതൽ 20 വയസ്സുവരെ പ്രായമുള്ള യുവാക്കൾ അശ്രദ്ധ മൂലം വരുത്തിവയ്ക്കുന്ന അപകടങ്ങളാണെന്നും എംവിഡി പറയുന്നു. നിലവിലെ ഈ സാഹചര്യത്തിൽ എഐ ക്യാമറകളിൽ കണ്ട ഈ കാഴ്ച സമൂഹമധ്യത്തിൽ എത്തിക്കേണ്ടതിന്റെ ആവശ്യകത ഞങ്ങൾ മനസ്സിലാക്കുന്നുവെന്നും ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന ആളുകൾ ക്യാമറയുടെ മുൻപിൽ എത്തുമ്പോൾ വാഹനത്തിന്റെ നമ്പർ മറച്ചുപിടിക്കുന്നത് താൽക്കാലിക രക്ഷ മാത്രമാണെന്നും എംവിഡി ഓർമ്മിപ്പിക്കുന്നു. നിർമ്മിതബുദ്ധി ക്യാമറയെ ഇങ്ങനെ മറച്ചു പിടിച്ചാലും ജീവന്റെ കാര്യത്തിൽ ഈ മറച്ചു പിടിക്കലിന് വലിയ വില നൽകേണ്ടി വരും. നമ്മൾ ഓരോരുത്തരും ഉൾപ്പെടുന്ന സമൂഹത്തിൽ ജീവന്റെ സുരക്ഷ ഓരോരുത്തരും ഉറപ്പുവരുത്തേണ്ടതാണ് അല്ലാതെ നിയമങ്ങളിൽ നിന്നും ഒളിച്ചോടുകയല്ല വേണ്ടതെന്നും എംവിഡി പറയുന്നു.

പോസ്റ്റിന്‍റെ പൂർണരൂപം
ഈ അടുത്ത ദിവസങ്ങളിലായി നിരവധി ഇരുചക്ര വാഹനാപകടങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് .അതിൽ കൂടുതലും 18 മുതൽ 20 വയസ്സുവരെ പ്രായമുള്ള യുവാക്കൾ അശ്രദ്ധ മൂലം വരുത്തിവയ്ക്കുന്ന അപകടങ്ങളാണ് .നിലവിലെ ഈ സാഹചര്യത്തിൽ  AI ക്യാമറകളിൽ കണ്ട ഈ കാഴ്ച സമൂഹമധ്യത്തിൽ എത്തിക്കേണ്ടതിന്റെ ആവശ്യകത ഞങ്ങൾ മനസ്സിലാക്കുന്നു. ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന ആളുകൾ ക്യാമറയുടെ മുൻപിൽ എത്തുമ്പോൾ വാഹനത്തിന്റെ നമ്പർ മറച്ചുപിടിക്കുന്നത് താൽക്കാലിക രക്ഷ മാത്രമാണ്.നിർ മ്മിത ബുദ്ധി ക്യാമറയെ ഇങ്ങനെ മറച്ചു പിടിച്ചാലും ജീവന്റെ കാര്യത്തിൽ ഈ മറച്ചു പിടിക്കലിന് വലിയ വില നൽകേണ്ടി വരും. നമ്മൾ ഓരോരുത്തരും ഉൾപ്പെടുന്ന സമൂഹത്തിൽ ജീവന്റെ സുരക്ഷ ഓരോരുത്തരും ഉറപ്പുവരുത്തേണ്ടതാണ് അല്ലാതെ നിയമങ്ങളിൽ നിന്നും ഒളിച്ചോടുകയല്ല വേണ്ടത്.

Latest Videos
Follow Us:
Download App:
  • android
  • ios