വേഗം കൂടുന്തോറും അകലവും കൂട്ടിയില്ലെങ്കില്‍ സംഭവിക്കുന്നത് ഇങ്ങനെ!
വാഹനവുമായി ചീറിപ്പായുമ്പോള്‍ മുമ്പിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കണം
ഓരോ ദിവസവും റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്നവരുടെയും പരിക്കേല്‍ക്കുന്നവരുടെയും എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ത്തന്നെ തിരക്കേറിയ നിരത്തുകളില്‍ ജാഗ്രതയോടെ വേണം വാഹനവുമായി ഇറങ്ങാന്‍. കാരണം നമ്മുടെ ചെറിയ അശ്രദ്ധകള്‍ പോലും വലിയ അപകടങ്ങള്‍ വിളിച്ചു വരുത്തിയേക്കാം.
ഹൈവേയിലൂടെ വാഹനവുമായി ചീറിപ്പായുമ്പോള്‍ മുമ്പിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കണം. വേഗം കൂടും തോറും മുന്നിലുള്ള വാഹനത്തിൽ നിന്നുള്ള അകലം കൂട്ടാൻ ശ്രമിക്കുക. മുന്നിലുള്ള വാഹനം വേഗത കുറച്ചാണ് ഓടിക്കുന്നതെങ്കിൽ പിന്നിലുള്ള വാഹനവും വേഗതകുറച്ചു അകലം പാലിക്കേണ്ടതാണ് . ഉദാഹരണത്തിനു 60 km /hr വേഗതയിൽ പോകുന്ന ഒരു വാഹനം, മുന്നിൽ പോകുന്ന വാഹനത്തിൽ നിന്ന് കുറഞ്ഞത് 30 മീറ്റർ അകലെയായിരിക്കണം. രാത്രിയിലും, പ്രക്ഷുബ്ധമായ കാലാവസ്ഥയിലും വേഗത കുറച്ചു കൃത്യമായ അകലം പാലിക്കേണ്ടതാണ്.
സുരക്ഷാ മുന്‍ കരുതലുകള്‍ പാലിക്കുക. നമ്മുടെ സുരക്ഷ മാത്രമല്ല നിരത്തിലുള്ള മറ്റ് സഹോദരങ്ങളുടെ ജീവനുകൂടി വില കല്‍പ്പിക്കണം.