സൂപ്പർ ബൈക്ക് വാങ്ങാൻ മോഹമുണ്ടോ? ഇതാണ് ബെസ്റ്റ് ടൈം! സൂപ്പർ ഓഫറുമായി കാവസാക്കി!
2024 മാർച്ച് 31 വരെ ലഭ്യമാകുന്ന 60,000 രൂപ വരെ കിഴിവുകളാണ് കവാസാക്കി ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്.
ജാപ്പനീസ് മോട്ടോർസൈക്കിൾ നിർമാതാക്കളായ കാവസാക്കി മോട്ടോർ തങ്ങളുടെ ലൈനപ്പിലുടനീളം തിരഞ്ഞെടുത്ത മോഡലുകൾക്ക് പ്രത്യേക കിഴിവുകൾ വാഗ്ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. 2024 മാർച്ച് 31 വരെ ലഭ്യമാകുന്ന 60,000 രൂപ വരെ കിഴിവുകളാണ് കവാസാക്കി ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. കവാസാക്കി നിഞ്ച 400, കവാസാക്കി വെർസിസ് 650, കവാസാക്കി വൾക്കൻ എസ്, കവാസാക്കി നിഞ്ച 650 മോഡലുകൾക്ക് ഈ കിഴിവുകൾ ബാധകമാണ്. സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ ഇരട്ട സിലിണ്ടർ മോഡലുകൾ ഉപഭോക്താക്കൾക്ക് കൂടുതൽ പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിലക്കുറവ്.
കവാസാക്കി നിഞ്ച 650
കവാസാക്കി നിഞ്ച 650ന് കരുത്ത് പകരുന്നത് 68 bhp കരുത്തും 64 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 649cc ലിക്വിഡ് കൂൾഡ് പാരലൽ-ട്വിൻ എഞ്ചിൻ. കവാസാക്കി നിഞ്ച 650-ന് 30,000 രൂപയുടെ ഏറ്റവും ചെറിയ കിഴിവ് ലഭിക്കുന്നു.
കവാസാക്കി നിഞ്ച 400
45.4 bhp കരുത്തും 37 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 399cc പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് കവാസാക്കി നിഞ്ച 400-ന് കരുത്തേകുന്നത്. കവാസാക്കി നിഞ്ച 400ന് 40,000 രൂപ കിഴിവിൽ ലഭ്യമാണ്.
കവാസാക്കി വേർസിസ് 650
66 bhp കരുത്തും 61 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയുന്ന 649 സിസി, ലിക്വിഡ് കൂൾഡ്, പാരലൽ ട്വിൻ എഞ്ചിനാണ് കവാസാക്കി വെർസിസ് 650 ന് കരുത്തേകുന്നത്. കവാസാക്കി വേർസിസ് 650ന് 45,000 രൂപ കിഴിവോടെയാണ് വാഗ്ദാനം ചെയ്യുന്നത്.
കവാസാക്കി വൾക്കൻ എസ്
61 bhp കരുത്തും 62.4 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 649 സിസി എഞ്ചിനാണ് കവാസാക്കി വൾക്കൻ എസിന് കരുത്തേകുന്നത്. കാവസാക്കി വൾക്കൻ എസ് ഏറ്റവും ഉയർന്ന കിഴിവ് 60,000 രൂപയിൽ വാഗ്ദാനം ചെയ്യുന്നു.
ശ്രദ്ധിക്കുക, രാജ്യത്തെ വിവിധ ഭൂപ്രദേശങ്ങൾ, ഡീലർഷിപ്പുകൾ, വേരിയന്‍റുകൾ, സ്റ്റോക്ക്, നിറം, വേരിയന്‍റ് തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തി ഈ ഓഫർ വ്യത്യാസപ്പെടാം. കവാസാക്കി ഇന്ത്യ ഡീലർഷിപ്പുകളിൽ ലഭ്യമായ MY2023 മോഡലുകളുടെ അവസാന സ്റ്റോക്കുകൾക്ക് മാത്രമാണ് ഈ കിഴിവുകൾ ബാധകമാകുക. അന്തിമ വിലകൾക്കും ആക്‌സസറികൾ, വിൽപ്പനാനന്തര പ്ലാനുകൾ, എഎംസി എന്നിവയ്ക്കും അതിലേറെ കാര്യങ്ങൾക്കുമായി ഉപഭോക്താക്കൾക്ക് അവരുടെ പ്രാദേശിക കാവസാക്കി ഷോറൂമിനെ സമീപിക്കുക.