അവിടെ ലാൻഡ് ചെയ്‍തു, ഇനി ഈ ജാപ്പനീസ് കരുത്തന്‍റെ ലക്ഷ്യം ഇന്ത്യയോ?

കവാസാക്കി എലിമിനേറ്റർ ക്രൂയിസർ മോട്ടോർസൈക്കിളിന്റെ ഏറ്റവും പുതിയ പതിപ്പ് റെട്രോ സ്റ്റൈലിംഗ് നിലനിർത്തുന്നു. 

Kawasaki Eliminator 400 Cruiser Debuts In Japan prn

പ്പാനിലെ ആഭ്യന്തര മാർക്കറ്റിൽ എലിമിനേറ്റർ നെയിംപ്ലേറ്റ് ഔദ്യോഗികമായി പുനരുജ്ജീവിപ്പിച്ച് കവാസാക്കി. 2023 കവാസാക്കി എലിമിനേറ്റർ ക്രൂയിസർ മോട്ടോർസൈക്കിൾ സ്റ്റാൻഡേർഡ്, എസ്ഇ എന്നീ രണ്ട് വകഭേദങ്ങളിൽ ലഭ്യമാണ്. റെട്രോ ശൈലിയിലുള്ള ക്രൂയിസർ ബൈക്ക് ഹോണ്ട റെബൽ 350 യുടെ എതിരാളിയാണ്. 

കവാസാക്കി എലിമിനേറ്റർ ക്രൂയിസർ മോട്ടോർസൈക്കിളിന്റെ ഏറ്റവും പുതിയ പതിപ്പ് റെട്രോ സ്റ്റൈലിംഗ് നിലനിർത്തുന്നു. വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റ്, ബൾക്കി റൗണ്ട് ഫ്യുവൽ ടാങ്ക്, സ്പ്ലിറ്റ് സീറ്റ് സെറ്റപ്പ്, ഭാഗികമായി തുറന്നുകാട്ടപ്പെട്ട ഫ്രെയിം എന്നിവയുമായാണ് ഇത് വരുന്നത്. ക്രൂയിസർ സ്റ്റാൻസുമായാണ് മോട്ടോർസൈക്കിൾ വരുന്നത്.

മോട്ടോർസൈക്കിളിന് ക്രോം ഇല്ല. ഇത് മുൻ എലിമിനേറ്ററുകളിൽ നിന്ന് വലിയ വ്യതിയാനമാണ്. എല്ലാ ബോഡി വർക്കുകളും സൈക്കിൾ ഭാഗങ്ങളും കറുപ്പ് നിറത്തിൽ പൂർത്തിയായി. ഡാഷ് ക്യാമുകളായി പ്രവർത്തിക്കുന്ന ഫ്രണ്ട്, റിയർ ക്യാമറകളുമായാണ് പുതിയ എലിമിനേറ്റർ വരുന്നത്. ഒരു ചെറിയ ബൈക്കിംഗ് ഫെയറിംഗും ഉണ്ട്. 

47 ബിഎച്ച്പി കരുത്തും 37 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 398 സിസി പാരലൽ-ട്വിൻ എൻജിനാണ് പുതിയ കവാസാക്കി എലിമിനേറ്ററിന് കരുത്തേകുന്നത്. 6-സ്പീഡ് ഗിയർബോക്സുമായി പവർട്രെയിൻ ജോടിയാക്കിയിരിക്കുന്നു. എലിമിനേറ്റർ ക്രൂയിസറിന്റെ ഏറ്റവും പുതിയ തലമുറ പൂർണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളുമായി ഘടിപ്പിച്ചിരിക്കുന്നു. കൺസോളിൽ സ്പീഡോമീറ്റർ, ഓഡോമീറ്റർ, ട്രിപ്പ് മീറ്റർ, മറ്റ് പ്രധാന വിവരങ്ങൾ എന്നിവയുണ്ട്. 

മോട്ടോർസൈക്കിളിൽ ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകളും ഡ്യുവൽ റിയർ ഷോക്ക് അബ്‌സോർബറുകളും സജ്ജീകരിച്ചിരിക്കുന്നു. ഇലക്ട്രിക് മോട്ടോർസൈക്കിളിന് മുന്നിൽ 310 എംഎം ഡിസ്കും പിന്നിൽ 240 എംഎം ഡിസ്കും ഡ്യുവൽ ചാനൽ എബിഎസും (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) ലഭിക്കുന്നു.

18 ഇഞ്ച് ഫ്രണ്ട്, 16 ഇഞ്ച് പിൻ അലോയ് എന്നിവയിലാണ് ഇത് ഓടുന്നത്. മോട്ടോർസൈക്കിളിന് 176 കിലോഗ്രാം ഭാരവും 12 ലിറ്റർ ഇന്ധന ടാങ്കുമുണ്ട്. മിക്ക റൈഡർമാർക്കും അനുയോജ്യമായ 735 എംഎം സീറ്റ് ഉയരമുണ്ട്.  

പുതിയ കവാസാക്കി എലിമിനേറ്റർ ക്രൂയിസർ ജാപ്പനീസ് വിപണിയിൽ  ഏകദേശം 4.71 ലക്ഷം രൂപയ്ക്കാണ് അവതരിപ്പിച്ചത്. ടോപ്പ്-സ്പെക്ക് SE വേരിയന്റിന് ഏകദേശം 5.33 ലക്ഷം രൂപയാണഅ വില. സമീപ ഭാവിയിൽ തന്നെ പുതിയ മോട്ടോർസൈക്കിൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios