ഷോറൂമുകളുടെ എണ്ണം കൂട്ടാൻ ജാവ

രാജ്യത്തെ ഡീലർഷിപ്പുകളുടെ എണ്ണം ഈ വർഷം ഡിസംബറോടെ 205 ആയി ഉയർത്താന്‍ ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ജാവ മോട്ടോർസൈക്കിൾസ് 

Jawa to expand dealership network

രാജ്യത്തെ ഡീലർഷിപ്പുകളുടെ എണ്ണം ഈ വർഷം ഡിസംബറോടെ 205 ആയി ഉയർത്താന്‍ ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ജാവ മോട്ടോർസൈക്കിൾസ് ഒരുങ്ങന്നതായി ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഡിസംബറോടെ പുതിയ 42 ഡീലർഷിപ്പുകൾ കൂടി തുടങ്ങനാണ് ബ്രാൻഡിന്റെ പദ്ധതി. നിലവിൽ 163 ഡീലർഷിപ്പുകൾ ആണ് ഉള്ളത്. ലോക്ക്ഡൗണിന് 58 പുതിയ ഡീലർഷിപ്പുകൾ കമ്പനി ആരംഭിച്ചിരുന്നു. കൂടാതെ, ഈ ഉത്സവ സീസണിൽ ജാവ മോട്ടോർസൈക്കിളുകളുടെ ഉടമയായ ക്ലാസിക് ലെജന്റ്സ് പെറാക് പ്രീമിയം ക്രൂയിസറിന്റെ 2000 യൂണിറ്റുകൾ വിജയകരമായി വിതരണം ചെയ്‍തിരുന്നു.

22 വര്‍ഷങ്ങള്‍ക്കു ശേഷം 2018ല്‍ ആയിരുന്നു ജാവയുടെ ഇന്ത്യയിലേക്കുള്ള മടങ്ങി വരവ്. ജാവ, ജാവ 42 എന്നീ മോഡലുകളാണ് ആദ്യം നിരത്തില്‍ എത്തിയത്.  ശേഷി കൂടിയ കസ്റ്റം ബോബര്‍ മോഡല്‍ ആയ പെരാക്ക് 2020 ജൂലൈ മുതലാണ് ഉടമകള്‍ക്ക് കൈമാറിത്തുടങ്ങിയത്.

കമ്പനി നിരയിലെ ഏറ്റവും ചെലവേറിയ മോഡലാണ് പെരാക്ക്. ജൂലൈയില്‍ 569  യൂണിറ്റായിരുന്ന വില്‍പ്പന, ഓഗസ്റ്റില്‍ 1,353 യൂണിറ്റായും പിന്നീട് 2020 സെപ്റ്റംബറില്‍ 2,121 യൂണിറ്റായും ഉയര്‍ന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios