റോയല്‍ എന്‍ഫീല്‍ഡിന്‍റെ സൂപ്പര്‍ ബൈക്ക് സ്വന്തമാക്കി സൂപ്പര്‍ താരം
റോയല്‍ എന്‍ഫീല്‍ഡിന്‍റെ കരുത്തനെ സ്വന്തമാക്കി സൂപ്പര്‍താരം
റോയല്‍ എന്‍ഫീല്‍ഡിന്‍റെ കരുത്തന്‍ കോണ്ടിനന്‍റല്‍ ജിടിയെ സ്വന്തമാക്കി ബോളിവുഡ് സൂപ്പര്‍താരം ജാക്കി ഷറോഫ്.
ഫുള്‍ ക്രോമിയം ഫിനീഷിങ്ങ് നല്‍കിയിട്ടുള്ള മിസ്റ്റര്‍ ക്ലീന്‍ പെയിന്റ് സ്‌കീമിലുള്ള ബൈക്ക് പുണെയിലെ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പായ ബ്രഹ്മ മോട്ടോഴ്‌സില്‍ നിന്നാണഅ അദ്ദേഹം സ്വന്തമാക്കിയത്. 3.5 ലക്ഷം രൂപയാണ് ഈ ബൈക്കിന്റെ പുണെയിലെ ഓണ്‍ റോഡ് വില.
2018 നവംബറിലാണ് കോണ്‍ടിനന്‍റല്‍ ജിടി, ഇന്‍റര്‍സെപ്റ്റര്‍ 650 മോഡലുകളെ റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിക്കുന്നത്. 2017 നവംബറില്‍ ഇറ്റലിയില്‍ നടന്ന മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലാണ് ഇരുബൈക്കുകളെയും കമ്പനി ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. റോയൽ എൻഫീൽഡിന്‍റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് 648 സിസിയിൽ പാരലൽ ട്വിൻ എഞ്ചിൻ ഒരുങ്ങുന്നത്. ബുള്ളറ്റ് ആരാധകരുടെ മനം കവരുന്ന മോഡലുകളാണ് ഇറ്റലിയിലെ മിലാനിൽ നടന്ന മോട്ടോർ ഷോയിൽ എൻഫീൽഡ് അവതരിപ്പിച്ചത്.
എൽഫീൽഡിന്‍റെ പാരമ്പര്യം പേറുന്ന മോഡലുകളാണ് ഇന്‍റർസ്പ്റ്ററും കോണ്ടിനെന്‍റൽ ജിടിയും. 60കളിലെ തനിമ കൈവിടാതെ ഇന്‍റർസ്പെറ്റർ. കഫേ റേസർ ബൈക്കിന്‍റെ രൂപവും ഭാവവുമായി കോണ്ടിനെന്‍റൽ ജിടി. എയർ കൂൾഡ് എൻജിൻ 7100 ആർപിഎമ്മിൽ 47 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 52 എൻഎം ടോർക്കും പ്രദാനം ചെയ്യും. ആറ് സ്പീഡാണ് ട്രാൻസ്മിഷന്‍. റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും വേഗമേറിയ മോഡലും ഇതാണ്. മണിക്കൂറില്‍ 163 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാന്‍ ഇന്റര്‍സെപ്റ്റര്‍ 650-ക്കും കോണ്ടിനെന്റില്‍ ജിടിക്കും സാധിക്കും.