വിരലൊന്ന് അനക്കിയാല്‍ മതി ട്രെയിനില്‍ ഇനി ടീവിയും കാണാം!

ട്രെയിന്‍ യാ​ത്ര​ക​ളിലെ വിരസതയകറ്റാന്‍ യാത്രികര്‍ക്ക് പുതിയ വിനോദോപാധികള്‍ നല്‍കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ

Indian Railways will introduce free application for television shows in trains

തിരുവനന്തപുരം: ട്രെയിന്‍ യാ​ത്ര​ക​ളിലെ വിരസതയകറ്റാന്‍ യാത്രികര്‍ക്ക് പുതിയ വിനോദോപാധികള്‍ നല്‍കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. വി​നോ​ദ​ങ്ങ​ളും വാ​ർത്തക​ളുമൊക്കെ യാത്രക്കാരുടെ വിരല്‍ത്തുമ്പിലെത്തിക്കുന്ന ക​ണ്ട​ൻ​റ്​ ഓ​ൺ ഡി​മാ​ൻറ് എന്ന സം​വി​ധാ​ന​മാണ് റെയില്‍വേ ഒരുക്കുന്നത്. ഇ​തി​നാ​യി സൗ​ജ​ന്യ ആ​പ്ലി​ക്കേ​ഷ​ന്‍ തയ്യാറാക്കാനുള്ള ശ്രമങ്ങളിലാണ് റെയില്‍വേയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

റെ​യി​ൽ ടെ​ൽ കോ​ർ​പ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പിലാ​ക്കുന്ന ഈ ആ​പ്ലി​ക്കേ​ഷ​നിലൂടെ മു​ൻകൂ​ട്ടി അ​പ്‍ലോ​ഡ് ചെയ്‍ത പ​രി​പാ​ടി​ക​ളി​ൽ നിന്നും ത​ങ്ങ​ൾ​ക്ക് ഇഷ്‍ടമുള്ളവ യാ​ത്ര​ക്കാ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കാം. ​വിനോ​ദം, വാ​ർ​ത്ത, ആ​നു​കാ​ലി​ക വി​ഷ‍യ​ങ്ങ​ൾ തുടങ്ങിയവയെല്ലാം ട്രെ​യി​ൻ കാ​ത്തി​രി​ക്കു​മ്പോ​ഴും യാ​ത്ര​യി​ലുമൊക്കെ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ് പ​ദ്ധ​തി ആ​വി​ഷ്‍ക​രി​ക്കു​ന്ന​ത്. 

റെ​യി​ൽ​വേ​യു​ടെ സൗ​ജ​ന്യ വൈ​ഫൈ ല​ഭി​ക്കു​ന്ന 1600 സ്റ്റേ​ഷ​നു​ക​ളി​ല്‍ ആ​ദ്യ ഘ​ട്ട​ത്തി​ൽ ഈ ​സേ​വ​നം ല​ഭ്യ​മാ​കും. പി​ന്നീ​ട് 4700 സ്​​റ്റേ​ഷ​നു​ക​ളി​ലേ​ക്ക് കൂ​ടി വ്യാ​പി​പ്പി​ക്കാനാണ് നീക്കം. 

ടി​ക്ക​റ്റി​ത​ര വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി‍​ന്‍റെ ഭാ​ഗ​മാ​യാ​ണ് പുതിയ പദ്ധതി. യാ​ത്ര​ക്കാ​ർ​ക്ക് ചിലവില്ലാത്ത പ​ര​സ്യവരുമാനമാണ് പ്രധാന ലക്ഷ്യം. വി​ദേ​ശ​ങ്ങ​ളി​ലെ റെ​യി​ൽ​വേ സംവിധാനങ്ങള്‍ക്ക് 10 മു​ത​ൽ 20 ശ​ത​മാ​നം വ​രെ ടി​ക്ക​റ്റിത​ര വ​രു​മാ​ന​ത്തി​ൽ നി​ന്ന് ല​ഭി​ക്കു​ന്നുണ്ട്. എന്നാല്‍ ഇ​ന്ത്യ​യി​ല​ത് വെ​റും അ​ഞ്ച് ശ​ത​മാ​ന​ത്തി​ൽ താ​ഴെ മാ​ത്ര​മാ​ണ്. ക​ണ്ട​ൻ​റ്​ ഓ​ൺ ഡി​മാ​ൻ​റ് പോ​ലു​ള്ള സം​വി​ധാ​ന​ങ്ങ​ളിലൂടെ അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ അ​തി​ന് മാ​റ്റമുണ്ടാക്കാനാകുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.

Latest Videos
Follow Us:
Download App:
  • android
  • ios