വഴിയില്‍ പേടിക്കേണ്ട, രാജ്യത്ത് ഏകീകൃത യാത്രാ മാനദണ്ഡങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍
ആഭ്യന്തര യാത്രകൾ എല്ലാ സംസ്ഥാനങ്ങളിലും സന്തുലിതമാകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഇതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും ഇത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് ഉടൻ നിർദേശം നൽകുമെന്നും കേന്ദ്ര ടൂറിസം അഡീഷണൽ ഡയറക്ടർ
രാജ്യത്ത് ഏകീകൃത യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ ഉണ്ടാകും എന്ന് റിപ്പോര്‍ട്ട്. കോവിഡിന്‍റെ പശ്ചാത്തലത്തിൽ വ്യത്യസ്ത സംസ്ഥാനങ്ങളിൽ വിവിധ രീതിയിലുള്ള മാനദണ്ഡങ്ങളുള്ളത് യാത്രക്കാരെയും വലക്കുന്നുണ്ടെന്നും ഇതിന് അറുതിവരുത്താൻ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര ടൂറിസം അഡീഷണൽ ഡയറക്ടർ റുപീന്ദർ ബ്രാർ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെഡറേഷൻ ഓഫ് ഇന്ത്യ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്സ്ട്രി സംഘടിപ്പിച്ച ഇ-കോൺക്ലേവിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ഏകീകൃത യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ ഉണ്ടാകുമെന്നും ഇത് ആളുകൾക്ക് കൂടുതൽ വ്യക്തത നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര യാത്രകൾ എല്ലാ സംസ്ഥാനങ്ങളിലും സന്തുലിതമാകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഇതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും ഇത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് ഉടൻ നിർദേശം നൽകുമെന്നും ഡയറക്ടർ ജനറൽ കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര യാത്രകൾ വീണ്ടും ആരംഭിക്കാൻ ആരോഗ്യ മന്ത്രാലയവുമായി ചർച്ച തുടരുകയാണ്. ആഭ്യന്തര യാത്രക്കാർക്കായി പരമ്പരാഗത ടൂറിസ്റ്റ് കേന്ദ്രങ്ങളോടൊപ്പം പുതിയ ലക്ഷ്യസ്ഥാനങ്ങളും തയാറാക്കുന്നുണ്ട്. ന്യൂജെൻ സഞ്ചാരികളെ ഇത്തരം കേന്ദ്രങ്ങളിലേക്ക് ആകർഷിക്കാൻ വിമാനത്താവളങ്ങളിൽ കാമ്പയിനുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ കാല സഞ്ചാരികളുടെ ശ്രദ്ധ ആകർഷിക്കുന്നതിനായി ലക്ഷ്യസ്ഥാന വിപണന പ്രവർത്തനങ്ങൾക്കായി വിമാനത്താവളങ്ങൾ വലിയ രീതിയിൽ നോക്കിക്കൊണ്ടിരിക്കുകയാണെന്നും ഡയറക്ടർ ജനറൽ വ്യക്തമാക്കി.
രാജ്യത്ത് കോവിഡിന്‍റെ പശ്ചാത്തലത്തിൽ പല സംസ്ഥാനങ്ങളും വ്യത്യസ്ത രീതിയിലുള്ള നിബന്ധനകളാണ് യാത്രക്കാർക്കായി പുറപ്പെടുവിച്ചിട്ടുള്ളത്. ചില സംസ്ഥാനങ്ങൾ വാക്സിൻ എടുത്താൽ തന്നെ പ്രവേശനം അനുവദിക്കും. എന്നാൽ, ചിലയിടങ്ങളിൽ ഇതിന് പുറമെ ആർ.ടി.പി.സി.ആർ ഫലവും നിർബന്ധമാണ്. ദക്ഷിണേഷ്യൻ സംസ്ഥാനങ്ങളിലാണ് ഇത്തരം നിബന്ധനകൾ അധികമുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona