പുതിയ റെനോ ഡസ്റ്റർ ഇന്ത്യ ലോഞ്ച് ടൈംലൈൻ
2026 ഓടെ ഏകദേശം 3.5 ലക്ഷം യൂണിറ്റുകൾ വാർഷികാടിസ്ഥാനത്തിൽ നിർമ്മിക്കുകയും ചില്ലറ വിൽപ്പന നടത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
റെനോയും നിസാനും അടുത്തിടെ ഇന്ത്യൻ വിപണിയിൽ 5,300 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. പ്രാദേശികമായി നിർമ്മിക്കുന്ന നാല് എസ്‌യുവികളും രണ്ട് ഇവികളും ഉൾപ്പെടെ ആറ് പുതിയ മോഡലുകളും കാർ നിർമ്മാതാക്കൾ സ്ഥിരീകരിച്ചു. വരാനിരിക്കുന്ന എസ്‌യുവി ശ്രേണിയിൽ പുതിയ തലമുറ റെനോ ഡസ്റ്റർ 5, 7 സീറ്ററുകളും നിസാന്റെ പുതിയ ഡസ്റ്റർ അധിഷ്ഠിത എസ്‌യുവികളും ഉൾപ്പെടാൻ സാധ്യതയുണ്ട്. 2026 ഓടെ ഏകദേശം 3.5 ലക്ഷം യൂണിറ്റുകൾ വാർഷികാടിസ്ഥാനത്തിൽ നിർമ്മിക്കുകയും ചില്ലറ വിൽപ്പന നടത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ഒരു പുതിയ റിപ്പോർട്ട് അനുസരിച്ച്, റെനോയും നിസാനും ബി+, സി സെഗ്‌മെന്റ് എസ്‌യുവികളിൽ പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്നു. ആദ്യ മോഡൽ 2025 ദീപാവലി സീസണോടെ പുറത്തിറങ്ങും. ഇത് പുതിയ തലമുറ റെനോ ഡസ്റ്റർ 5 സീറ്റർ എസ്‌യുവി ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2026 പകുതിയോടെ കാർ നിർമ്മാതാവ് അതിന്റെ മൂന്ന്-വരി പതിപ്പ് അവതരിപ്പിക്കും. നിസാൻ അതിന്റെ ഡസ്റ്റർ അധിഷ്ഠിത എസ്‌യുവികളും അതേ കാലയളവിൽ കൊണ്ടുവന്നേക്കാം.
സിഎംഎഫ്-ബി പ്ലാറ്റ്‌ഫോമിലാണ് പുതിയ റെനോ ഡസ്റ്റർ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. കൂടാതെ അതിന്റെ ഡിസൈൻ ഘടകങ്ങൾ എൽഇഡി ലൈറ്റിംഗ്, വേറിട്ട ഫെൻഡറുകൾ, ഇന്റഗ്രേറ്റഡ് അലുമിനിയം-സ്റ്റൈൽ സ്‌കിഡ് പ്ലേറ്റുകൾ, ഒന്നിലധികം ബോഡി പാനലുകൾ എന്നിവ പോലുള്ള ഡാസിയ ബിഗ്‌സ്റ്റർ എസ്‌യുവി കൺസെപ്‌റ്റുമായി പങ്കിടും. ഇടുങ്ങിയ ഫ്രണ്ട് ഗ്രിൽ, ഹൊറിസോണ്ടൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, ആംഗുലാർ ഫ്രണ്ട് ബമ്പർ, ബോൾഡ് സൈഡ് ക്ലാഡിംഗോടുകൂടിയ സ്‌ക്വാറിഷ് വീൽ ആർച്ചുകൾ, ഡോർ പില്ലറുകൾ സംയോജിപ്പിച്ച റിയർ ഡോർ ഹാൻഡിലുകൾ, ട്വിൻ പോഡ്-സ്റ്റൈൽ സ്‌പോയിലർ, വൈ ആകൃതിയിലുള്ള ടെയിൽലാമ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പുതിയ മോഡൽ മുമ്പത്തേതിനേക്കാൾ വലുതായിരിക്കും.
വിലയിലും സ്ഥാനനിർണ്ണയത്തിലും, പുതിയ ഡസ്റ്റർ അഞ്ച് സീറ്റർ ഹ്യുണ്ടായ് ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ടൊയോട്ട ഹൈറൈഡർ എന്നിവയ്ക്ക് വെല്ലുവിളി ഉയർത്തും. ഹ്യുണ്ടായി അൽകാസർ, മാരുതി സുസുക്കിയുടെ വരാനിരിക്കുന്ന 7 സീറ്റർ എസ്‌യുവി എന്നിവയ്‌ക്ക് എതിരെയാണ് ഇതിന്റെ മൂന്ന് നിര പതിപ്പ് മത്സരിക്കുന്നത്.
തുടക്കത്തിൽ, പുതിയ ഡസ്റ്റർ പെട്രോൾ എഞ്ചിനുകളിൽ മാത്രമേ ലഭ്യമാകൂ. ആവശ്യമുണ്ടെങ്കിൽ, കാർ നിർമ്മാതാവ് അതിന്റെ ഹൈബ്രിഡ്, ഇലക്ട്രിക് പതിപ്പുകള്‍ എന്നിവയെ പരിഗണിച്ചേക്കാം. ഉപഭോക്താക്കളുടെ ആവശ്യങ്ങളിലും മുൻഗണനകളിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സുസ്ഥിര വളർച്ചയ്ക്കായി ആഭ്യന്തര, കയറ്റുമതി വിപണികൾ ലക്ഷ്യമിടുന്നതായും കമ്പനി അറിയിച്ചു.