മാരുതിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ലക്ഷ്വറി ഹാച്ച്ബാക്കിന് തകരാറ്; തിരിച്ചുവിളിച്ച് കമ്പനി

ബ്രേക്ക് പെഡലിന്റെ വാക്വം പമ്പിൽ തകരാറ് കണ്ടെത്തിയതിന് പിന്നാലെയാണ് തിരിച്ചുവിളി. 2016 ഒക്ടോബർ 27 നും 2019 നവംബർ 1 നും ഇടയില്‍ നിര്‍മ്മിച്ച യൂണിറ്റുകളാണ് തിരിച്ചുവിളിക്കുന്നത്

in order to replace a faulty part Maruti Suzuki India has announced to call back 7,213 units of its Baleno RS model etj

ദില്ലി: മാരുതിയുടെ ജനപ്രിയ മോഡലിന് വ്യാപക തകരാറ്, വമ്പന്‍ തിരിച്ചുവിളി പ്രഖ്യാപിച്ച് മാരുതി സുസുക്കി.ഇത്തവണ ബ്രാൻഡ് അതിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ലക്ഷ്വറി ഹാച്ച്ബാക്കായ  ബലേനോയുടെ 7000 യൂണിറ്റുകളാണ്  തിരിച്ചുവിളിച്ചിരിക്കുന്നത്. ബലേനോയുടെ RS മോഡലിലെ 7213 യൂണിറ്റുകൾ ആണ് തിരിച്ചുവിളിച്ചിട്ടുള്ളത്

ബ്രേക്ക് പെഡലിന്റെ വാക്വം പമ്പിൽ തകരാറ് കണ്ടെത്തിയതിന് പിന്നാലെയാണ് തിരിച്ചുവിളി. ഇതേത്തുടർന്നാണ് കമ്പനി തിരിച്ചുവിളിക്കൽ പ്രഖ്യാപിച്ചത്. നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് 7213 ബലേനോ RS വാഹനങ്ങളാണ് തിരിച്ചുവിളിച്ചിട്ടുള്ളത്. 2016 ഒക്ടോബർ 27 നും 2019 നവംബർ 1 നും ഇടയില്‍ നിര്‍മ്മിച്ചവയാണ് ഇവ. ഇതിന് മുമ്പും ശേഷവും ഹാജരാക്കിയ വാഹനങ്ങൾക്ക് ഇത്തരത്തിലുള്ള പിഴവുകളില്ലാത്തതിനാൽ അവ തിരിച്ചുവിളിച്ചിട്ടില്ല.

ഈ മോഡലുകളുടെ ബ്രേക്ക് പെഡൽ വാക്വം പമ്പിന്റെ തകരാർ സംബന്ധിച്ച് അറിവ് ലഭിച്ചിട്ടുണ്ടെന്ന് മാരുതിയും വിശദമാക്കുന്നു. പിൻഭാഗങ്ങളിൽ കാർ നിർത്തുമ്പോൾ, ബ്രേക്ക് പെഡൽ കൂടുതൽ ശക്തമായി അമർത്തേണ്ടതുണ്ട്. തൽഫലമായി, ബ്രേക്കിംഗ് പ്രശ്നമായേക്കാമെന്നതാണ് തകരാറിനേക്കുറിച്ചുള്ള വിശദവിവരം. ഈ കാലയളവിൽ യൂണിറ്റുകൾ വാങ്ങിയ ഉപഭോക്താക്കളെ കമ്പനി ഫോൺ, മെസേജ്, ഇമെയിൽ എന്നിവ വഴി പിന്‍ വലിക്കല്‍ വിവരം അറിയിക്കും. ഇതിന് പുറമെ അടുത്തുള്ള ഷോറൂമിൽ നിന്നും സർവീസ് സെന്ററിൽ നിന്നും ഉടമകള്‍ക്ക് വിവരങ്ങൾ നേടാനാകും. എസ്‌യുവി പരിശോധനയ്ക്കായി സേവന കേന്ദ്രത്തിലേക്ക് അയയ്‌ക്കണം. അവിടെ കണ്ടെത്തിയ പിഴവുകൾ സൗജന്യമായി പരിഹരിക്കുമെന്നും മാരുതി വിശകൃദമാക്കി.

ഇതിനകം ആയിരക്കണക്കിന് യൂണിറ്റ് നിരവധി മാരുതി കമ്പനി തിരിച്ചുവിളിച്ചിട്ടുണ്ട്. ബ്രെസ, ബലേനോ, അള്‍ട്ടോ കെ 10, ഗ്രാൻഡ് വിറ്റാര തുടങ്ങിയ നിരവധി വാഹനങ്ങൾ ബലേനോ RS തിരിച്ചുവിളിക്കുന്നതിന് മുമ്പ് തന്നെ തിരിച്ചുവിളിച്ചിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios