"നേരേവരുന്ന കല്ലുകൾ കൂട്ടിവയ്ക്കുക, നിങ്ങളുടെ കൊട്ടാരം പണിയാൻ അവ മതി" ജിവിതം പഠിപ്പിച്ച രത്തൻ ടാറ്റ..

കഴിഞ്ഞദിവസം മൺമറഞ്ഞ ഇന്ത്യൻ വാഹന വ്യവസായത്തിന്‍റെ കുലപതി രത്തൻ ടാറ്റയുടെ ചില വാക്കുകൾ ഭാവിതലമുറയെ ജീവിതപാഠങ്ങൾ പഠിപ്പിക്കുന്നതാണ്. മനോഹരവും പ്രചോദനാത്മകവുമായ ആ വാക്കുകളിൽ പലതും വൈറലാണ്. രത്തൻ ടാറ്റയുടെ ഈ പ്രചോദനാത്മകമായ ചിന്തകൾ ഏതൊരു വ്യക്തിയെയും ജീവിതത്തിൻ്റെ യാഥാർത്ഥ്യത്തിലേക്ക് വഴിനടത്തും.

Important inspirational quotes of Ratan Tata to Guide and inspire future generations

രാജ്യത്തെ മുതിർന്ന വ്യവസായി രത്തൻ ടാറ്റ ലോകത്തോട് വിട പറഞ്ഞു. രത്തൻ ടാറ്റ ഇന്നലെ രാത്രി അതായത് 2024 ഒക്ടോബർ 9 ന്, മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ വച്ചായിരുന്നു ഇന്ത്യൻ വാഹനലോകത്തിന്‍റെ ഉൾപ്പെടെ വിവിധ ബിസിനസ് ശൃംഖലകളുടെ തലതൊട്ടപ്പന്‍റെ അന്ത്യം.  രത്തൻ ടാറ്റയ്ക്ക് 86 വയസ്സായിരുന്നു, കുറച്ച് ദിവസങ്ങളായി രോഗബാധിതനായിരുന്നു അദ്ദേഹം. ടാറ്റയുടെ വിയോഗത്തെത്തുടർന്ന് രാജ്യമെമ്പാടും ദു:ഖ തിരമാലകൾ അലയടിക്കുകയാണ്. രത്തൻ ടാറ്റയുടെ മൃതദേഹം കൊളാബയിലെ വീട്ടിലെത്തിച്ചിരിക്കുകയാണ്. വൈകുന്നേരം നാലുമണിക്ക്, ഭൗതികാവശിഷ്ടങ്ങൾ പൊതുജനങ്ങൾക്ക് അന്തിമ ദർശനത്തിനായി നാഷണൽ സെൻ്റർ ഫോർ പെർഫോമിംഗ് ആർട്‌സിൽ എത്തിക്കും. അതിനുശേഷം മൃതദേഹം വോർലി ശ്മശാനത്തിലേക്ക് കൊണ്ടുപോകും. അവിടെ രത്തൻ ടാറ്റയെ സംസ്‌കരിക്കും.

ടാറ്റ സൺസിനെ പുതിയ ഉയരങ്ങളിലെത്തിച്ച രത്തൻ ടാറ്റയുടെ ചില പ്രസംഗങ്ങൾ എക്കാലത്തും ഓർമ്മിക്കപ്പെടുന്നവയാണ്. മനോഹരവും പ്രചോദനാത്മകവുമായ ആ വാക്കുകളിൽ പലതും ഇന്ന് വൈറലാണ്. രത്തൻ ടാറ്റയുടെ ഈ പ്രചോദനാത്മകമായ ചിന്തകൾ ഏതൊരു വ്യക്തിയെയും ജീവിതത്തിൻ്റെ യാഥാർത്ഥ്യത്തിലേക്ക് വഴിനടത്തും. ജീവിത സത്യങ്ങളെ പരിചയപ്പെടുത്തുക മാത്രമല്ല, ഭാവി തലമുറയെ ജീവിതം എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്യും. ഇതാ അവയിൽ ചില വാക്കുകൾ

"നിങ്ങളുടെ തെറ്റ് നിങ്ങളുടേത് മാത്രമാണ്, നിങ്ങളുടെ പരാജയം നിങ്ങളുടേത് മാത്രമാണ്, ഇതിന് ആരെയും കുറ്റപ്പെടുത്തരുത്, നിങ്ങളുടെ തെറ്റിൽ നിന്ന് പാഠം പഠിച്ച് മുന്നോട്ട് പോകുക"

"നമ്മൾ മനുഷ്യരാണ്, കമ്പ്യൂട്ടറുകളല്ല, അതിനാൽ ജീവിതം ആസ്വദിക്കൂ.. അത് എപ്പോഴും ഗൗരവമുള്ളതാക്കരുത്"

"ആളുകൾ നിങ്ങളുടെ നേരെ കല്ലെറിയുകയാണെങ്കിൽ, നിങ്ങളുടെ കൊട്ടാരം പണിയാൻ ആ കല്ലുകൾ ഉപയോഗിക്കുക"

"നന്നായി പഠിക്കുകയും  കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്ന സുഹൃത്തുക്കളെ ഒരിക്കലും കളിയാക്കരുത് നിങ്ങൾക്കും അവൻ്റെ കീഴിൽ ജോലി ചെയ്യേണ്ടി വരുന്ന ഒരു കാലം വരും"

"ഓരോ വ്യക്തിക്കും ചില പ്രത്യേക ഗുണങ്ങളും കഴിവുകളും ഉണ്ട്, അതിനാൽ വിജയം കൈവരിക്കുന്നതിന്  ഒരു വ്യക്തി തൻ്റെ ഗുണങ്ങൾ തിരിച്ചറിയണം"

"മറ്റുള്ളവരെ അനുകരിക്കുന്ന ഒരു വ്യക്തിക്ക് ചുരുങ്ങിയ സമയത്തേക്ക് വിജയം നേടാം, പക്ഷേ അയാൾക്ക് ജീവിതത്തിൽ വളരെയധികം മുന്നേറാൻ കഴിയില്ല"

"നിങ്ങൾക്ക് വേഗത്തിൽ നടക്കണമെങ്കിൽ ഒറ്റയ്ക്ക് നടക്കുക, എന്നാൽ ദൂരെ നടക്കണമെങ്കിൽ ഒരുമിച്ച് നടക്കുക"

"തങ്ങളെക്കാൾ മിടുക്കരായ അസിസ്റ്റൻ്റുകളുമായും സഹകാരികളുമായും ചുറ്റിപ്പിടിക്കാൻ താൽപ്പര്യമുള്ളവരാണ് മികച്ച നേതാക്കൾ." 

"ജോലി-ജീവിത സന്തുലിതാവസ്ഥയിൽ ഞാൻ വിശ്വസിക്കുന്നില്ല. തൊഴിൽ-ജീവിത സംയോജനത്തിൽ ഞാൻ വിശ്വസിക്കുന്നു. നിങ്ങളുടെ ജോലിയും ജീവിതവും അർത്ഥപൂർണ്ണമാക്കുക." 

"വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ സ്ഥിരോത്സാഹവും സഹിഷ്ണുതയും പുലർത്തുക, കാരണം അവ വിജയത്തിൻ്റെ നിർമ്മാണ ഘടകങ്ങളാണ്." 

"മറ്റുള്ളവരുമായുള്ള നിങ്ങളുടെ ഇടപെടലിലെ ദയ, സഹാനുഭൂതി, അനുകമ്പ എന്നിവയുടെ ശക്തിയെ ഒരിക്കലും കുറച്ചുകാണരുത്." 

 

രത്തൻ ടാറ്റയുടെ പാരമ്പര്യം ഭാവി തലമുറയിലെ വ്യവസായ പ്രമുഖർക്കും വ്യക്തികൾക്കും ഒരുപോലെ പ്രചോദനം നൽകും. ധാർമ്മികത, മനുഷ്യസ്‌നേഹം, മാനുഷിക മൂല്യങ്ങൾ എന്നിവയോടുള്ള അദ്ദേഹത്തിൻ്റെ അചഞ്ചലമായ പ്രതിബദ്ധത, വ്യക്തികൾക്ക് ലോകത്ത് ചെലുത്താൻ കഴിയുന്ന നല്ല സ്വാധീനത്തിൻ്റെ ശക്തമായ ഓർമ്മപ്പെടുത്തലായി വർത്തിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios