Hyundai Tucson : ക്രാഷ് ടെസ്റ്റിൽ പൂജ്യം സ്റ്റാര്‍ നേടി ഹ്യൂണ്ടായി ട്യൂസോണ്‍

 ലാറ്റിൻ എൻസിഎപി സുരക്ഷാ പരിസോധനയില്‍ മോശം പ്രകടനവുമായി ഹ്യുണ്ടായി ട്യൂസോണ്‍

Hyundai Tucson Scores 0 Stars In Latin NCAP Crash Test

ആഗോളതലത്തിൽ ജനപ്രിയമായ വാഹന മോഡലാണ് ദക്ഷിണ കൊറിയന്‍ (South Korea) വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായിയുടെ ട്യൂസോണ്‍ (Hyundai Tucson). അടുത്തിടെ യൂറോ എൻസിഎപി ( Euro NCAP) നടത്തിയ സുരക്ഷാ പരിശോധനയില്‍ (Crash Test) ഹ്യുണ്ടായി ട്യൂസോണിന് അഞ്ച് സ്റ്റാർ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് ലഭിച്ചിരുന്നു. എന്നാല്‍ ഈ എസ്‌യുവി ലാറ്റിൻ എൻസിഎപിയിൽ (Latin NCAP) ക്രാഷ് ടെസ്റ്റ് നടത്തിയപ്പോള്‍ മോശം പ്രകടനം കാഴ്‍ചവച്ചെന്നാണ് റിപ്പോര്‍ട്ട്. ലാറ്റിൻ NCAP നടത്തിയ ക്രാഷ് ടെസ്റ്റിൽ ഹ്യൂണ്ടായ് ട്യൂസണിന് സീറോ-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ആണ് ലഭിച്ചതെന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

യൂറോ-എൻസിഎപിയുടെ കീഴിൽ പരീക്ഷിച്ച ട്യൂസൺ പുതിയ തലമുറ മോഡലായിരുന്നു, അതേസമയം ലാറ്റിൻ എൻസിഎപിയിൽ ഉപയോഗിച്ചത് മുൻ തലമുറ മോഡലാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ ഉൾപ്പെടെ തിരഞ്ഞെടുത്ത വിപണികളിൽ മുൻ തലമുറ മോഡൽ ഇപ്പോഴും വിൽപ്പനയിലുണ്ട്. 2021 ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ യൂണിറ്റാണ് പരീക്ഷണത്തിന് ഉപയോഗിച്ചതെന്നും അടുത്ത രണ്ട് വർഷത്തേക്ക് ലാറ്റിൻ അമേരിക്കൻ വിപണികളിൽ ഈ മോഡൽ ഇപ്പോഴും പ്രസക്തമാണെന്നും ലാറ്റിൻ NCAP പറഞ്ഞു.

ലാറ്റിൻ എൻസിഎപി ക്രാഷ് ടെസ്റ്റില്‍ അഡൾട്ട് ഒക്യുപന്റ് ബോക്‌സിൽ 51.21%, ചൈൽഡ് ഒക്യുപന്റ് ബോക്‌സിൽ 4.37%, പെഡസ്‌ട്രിയൻ പ്രൊട്ടക്ഷൻ, വൾനറബിൾ റോഡ് യൂസർ ബോക്‌സിൽ 49.85%, സേഫ്റ്റി അസിസ്റ്റ് ബോക്‌സിൽ 6.98% എന്നിങ്ങനെയാണ് മോഡൽ സ്‌കോർ ചെയ്‍തത്. മുതിർന്നവരുടെ സംരക്ഷണത്തിനായി മുൻവശത്തും സൈഡ് ഇംപാക്ടിലും മോഡൽ മികച്ച പ്രകടനം കാഴ്ചവച്ചു. എന്നിരുന്നാലും, സ്റ്റാൻഡേർഡ് സൈഡ് ഹെഡ് പ്രൊട്ടക്ഷൻ എയർബാഗുകളുടെ അഭാവം കാറിന് മികച്ച സ്കോറിംഗ് ലഭിക്കുന്നതിന് തടസമായി.

ബോഡിഷെലും ഫുട്‌വെൽ ഏരിയയും സ്ഥിരതയുള്ളതായി റേറ്റുചെയ്‌തു. ടക്‌സണിന് റെയർ സെന്റർ സീറ്റിംഗ് പൊസിഷനിൽ ലാപ് ബെൽറ്റ് സ്റ്റാൻഡേർഡായി ഉണ്ടായിരുന്നതിനാലും ടെസ്റ്റുകൾക്കായി ചൈൽഡ് റെസ്‌ട്രെയ്‌ൻറ് സിസ്റ്റംസ് (സിആർഎസ്) തിരഞ്ഞെടുക്കത്തിതിനാല്‍ ചൈൽഡ് ഒക്യുപന്റ് പ്രൊട്ടക്ഷൻ പ്രകടനം മോശമായിരുന്നു.

കാൽനട സംരക്ഷണം ശരാശരിയെക്കാളും മുകളിലായിരുന്നു. ഈ മോഡലിന് ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് നഷ്ടമാകുന്നു. സുരക്ഷാ സഹായം SBR പോയിന്റുകൾ മാത്രം കാണിച്ചു. കാർ ESC സ്റ്റാൻഡേർഡ് പോലെ മറ്റ് പ്രസക്തമായ സാങ്കേതികവിദ്യകൾ വാഗ്ദാനം ചെയ്യുന്നില്ല. ഓപ്ഷണൽ സുരക്ഷാ ഉപകരണങ്ങൾ തീർച്ചയായും മികച്ച സംരക്ഷണം നൽകും.  ട്യൂസണിന്റെ പുതിയ പതിപ്പ് പരീക്ഷിക്കാൻ ലാറ്റിൻ NCAP കമ്പനിയോട് ആവശ്യപ്പെട്ടിരുന്നതായും എന്നാല്‍ കമ്പനി ഈ വാഗ്ദാനം നിരസിക്കുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഇന്ത്യയിലെ ഹ്യൂണ്ടായി ട്യൂസോണിനെപ്പറ്റി പറയുകയാണ് എങ്കില്‍,  ഹ്യൂണ്ടായി നിലവിൽ ഇന്ത്യൻ വിപണിയിൽ പഴയ തലമുറ ട്യോസോണാണ് വിൽക്കുന്നത്. 22.69 ലക്ഷം മുതല്‍ 27.47 ലക്ഷം വരെയാണ് വാഹനത്തിന്‍റെ വില.  ഏറെ പുതുമകളോടെയാണ് 2020 ജൂലൈയില്‍ ഈ ട്യൂസോൺ ഇന്ത്യയില്‍ എത്തിയത്. പുത്തൻ ഹ്യുണ്ടായ് കാറുകളിലെ സ്ഥിരം സാന്നിധ്യമായ കാസ്‍കേഡിങ് ഗ്രിൽ ആയിരുന്നു പുറംമോടിയിലെ പ്രധാനമാറ്റം. ക്രോമിന്റെ ധാരാളിത്തമുള്ള പുത്തൻ ഗ്രില്ലിൽ 4 സ്ലാറ്റ് ഗ്രിൽ പാറ്റേൺ ആണ് വാഹനത്തില്‍. ഇതോടൊപ്പം ഷാർപ്പായ ഹെഡ്ലൈറ്റുകളും എൽ-ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ, പുതിയ ഫോഗ് ലാമ്പ് ഹൗസിങ് എന്നിവ മുൻവശത്തിന് ലുക്ക് നൽകുന്നു.

ഡാഷ്ബോർഡിന് നടുവിലായുള്ള ഫ്ലോട്ടിംഗ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഇന്റീരിയറിനെ വേറിട്ടതാക്കുന്നു. ഈ പുത്തൻ ഇൻഫോടൈന്മെന്റ് സിസ്റ്റത്തിന് താഴെയായി എസി വെന്റുകൾ പുനഃക്രമീകരിച്ചിട്ടുണ്ട്. പുതിയ ഡാഷ്‌ബോർഡ് രൂപകൽപ്പനയോടെയാണ് വാഹനം എത്തുന്നത്. ഹ്യുണ്ടായിയുടെ ബ്ലൂ ലിങ്ക് കണക്റ്റുചെയ്‌ത കാർ സവിശേഷതകൾ ഉൾക്കൊള്ളുന്ന 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ചാർജറുകൾ, പനോരമിക് സൺറൂഫ്, ഇലക്ട്രിക് ഫ്രണ്ട്-പാസഞ്ചർ സീറ്റ് ക്രമീകരണം എന്നിവയും വാഹനത്തില്‍ ഉണ്ട്. 

ഡ്യുവൽ ടോൺ ഇന്റീരിയർ തീമിന് മാറ്റമില്ലെങ്കിലും പുതുക്കിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ലെതർ സീറ്റുകൾ എന്നിവ ഉൾവശത്തിന് പുതുമ നൽകും. രണ്ടാം നിര യാത്രക്കാർക്ക് യുഎസ്ബി ചാർജിംഗ്, വയർലെസ് ചാർജിംഗ്, പനോരമിക് സൺറൂഫ്, ഫോർവേഡ് കൊളിഷൻ അവോയ്ഡൻസ് അസിസ്റ്റ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിങ്ങനെ നിരവധി ഫീച്ചറുകള്‍  വാഹനത്തിലുണ്ട്. കിടിലന്‍ ഡിസൈനിലുള്ള ഡയമണ്ട് കട്ട് അലോയ് വീലുകൾ ആണ് വശങ്ങളിലെ മുഖ്യ ആകർഷണം. പിൻഭാഗത്ത് ടെയിൽ ലൈറ്റിന്റെ ഡിസൈന്‍ കൂടുതൽ‌ ആകർഷണീയമാണ്. 

അതേസമയം പുതിയ തലമുറ ട്യൂസോണ്‍ എസ്‌യുവിയുടെ പരീക്ഷണവും കമ്പനി ഇന്ത്യയിൽ ആരംഭിച്ചിട്ടുണ്ട്. 2022-23 ൽ ഇത് രാജ്യത്ത് അവതരിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios