ഇന്നോവയെ 'സ്‍കെച്ച്' ചെയ്‍ത് അവന്‍ റോഡിലേക്ക്, ഇനി സംഭവിക്കുന്നത് കണ്ടറിയണം കോശീ..!
ടൊയോട്ട ഇന്നോവ ക്രിസ്റ്റ, മാരുതി എർട്ടിഗ , കിയ കാരെൻസ് എന്നിവയുടെ നേരിട്ടുള്ള എതിരാളിയായി ഇന്ത്യയിലേക്ക് വരുമെന്ന് അഭ്യൂഹങ്ങൾ പരക്കുന്ന സ്റ്റാര്‍ഗേസര്‍ വിപണിയിലേക്ക്
ടൊയോട്ട ഇന്നോവ ക്രിസ്റ്റ, മാരുതി എർട്ടിഗ , കിയ കാരെൻസ് എന്നിവയുടെ നേരിട്ടുള്ള എതിരാളിയായി ഇന്ത്യയിലേക്ക് വരുമെന്ന് അഭ്യൂഹങ്ങൾ പരക്കുന്ന സ്റ്റാര്‍ഗേസര്‍ എംപിവിയെ ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ ഹ്യുണ്ടായി ആഗോളതലത്തിൽ വെളിപ്പെടുത്തി . പുതിയ സ്റ്റാർഗേസർ ആദ്യം ഇന്തോനേഷ്യയിലും തുടർന്ന് മറ്റ് വിപണികളിലും വിൽപ്പനയ്‌ക്ക് എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.
സെഗ്‌മെന്‍റിലെ ആദ്യ അഞ്ച് സവിശേഷതകള്‍, എതിരാളികളെ വെല്ലും കൊറിയന്‍ മാജിക്കുമായി ട്യൂസണ്‍!
ഹ്യുണ്ടായ് സ്റ്റാർഗേസറിന് ഹ്യുണ്ടായി സ്റ്റാറിയയില്‍ നിന്നും പ്രചോദിതമായ ഫ്രണ്ട് ഫാസിയ ലഭിക്കുന്നു. അന്താരാഷ്ട്ര വിപണികളിൽ വിറ്റഴിക്കപ്പെടുന്ന വലിപ്പമുള്ള ആഡംബര എംപിവി ആണ് ഹ്യുണ്ടായ് സ്റ്റാറിയ. സ്റ്റാർഗേസറിന്‍റെ ബോണറ്റ് ലൈനിലുടനീളം വളരെ ആധുനികമായി കാണപ്പെടുന്ന പൂർണ്ണ വീതിയുള്ള തിരശ്ചീന എല്‍ഇഡി ഡിആര്‍എല്ലുകൾ ലഭിക്കുന്നു. എൽഇഡി ഹെഡ്‌ലാമ്പുകൾ ലംബമായി സ്ഥാപിച്ചിരിക്കുന്ന ചതുരാകൃതിയിലുള്ള പാറ്റേണുള്ള ഫ്രണ്ട് ഗ്രിൽ താഴെ സ്ഥാനം പിടിച്ചിരിക്കുന്നു. പിൻഭാഗത്ത്, പുതിയ സ്റ്റാർഗേസറിന് അനുയോജ്യമായ ലംബ ടെയിൽ ലാമ്പുകൾ ലഭിക്കുന്നു, അവ ടെയിൽഗേറ്റിൽ ഒരു 'H' രൂപപ്പെടുന്ന ലൈറ്റ് സ്ട്രൈപ്പിലൂടെ ബന്ധിപ്പിച്ചിരിക്കുന്നു.
ഹ്യുണ്ടായ് സ്റ്റാർഗേസറിന്‍റെ ക്യാബിന്‍റെ ഉള്ളിൽ, മധ്യനിരയിൽ ക്യാപ്റ്റൻ സീറ്റുകളുള്ള ആറ് സീറ്റുകളുള്ള ലേഔട്ട് ലഭിക്കുന്നു. മൊത്തത്തിലുള്ള ക്യാബിൻ രൂപകൽപ്പന ചെയ്‍തിരിക്കുന്നത് പരമാവധി സൗകര്യത്തിനു വേണ്ടിയാണ് എന്ന് ഹ്യുണ്ടായ് പറയുന്നു. എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ചാർജർ, പിൻ യാത്രക്കാർക്കായി മേൽക്കൂരയിൽ ഘടിപ്പിച്ച എയർകോൺ വെന്റുകൾ എന്നിവ സ്റ്റാർഗേസറിനുള്ളിലെ ചില പ്രധാന കാബിൻ ഫീച്ചറുകളാണ്. അതിനുപുറമെ, ഡ്രൈവർ സീറ്റിന് പിന്നിൽ മടക്കാവുന്ന ട്രേ, കപ്പ് ഹോൾഡറുകൾ, സീറ്റ് ബാക്ക് പോക്കറ്റുകൾ എന്നിവ കാറിനുള്ളിലെ പ്രായോഗികത വർദ്ധിപ്പിക്കുന്നു.
'കറന്‍റടി പമ്പുകള്‍ക്കായി' കൈകോര്‍ത്ത് ഹ്യുണ്ടായിയും ടാറ്റയും
കൂട്ടിയിടി ഒഴിവാക്കൽ, റിയർ ക്രോസ്-ട്രാഫിക് കൂട്ടിയിടി ഒഴിവാക്കൽ, ലെയ്ൻ-കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ്-സ്പോട്ട് കൂട്ടിയിടി ഒഴിവാക്കൽ അസിസ്റ്റ് എന്നിങ്ങനെ സാമാന്യം ആധുനികമായ ചില സുരക്ഷാ ഫീച്ചറുകൾ ഹ്യുണ്ടായ് സ്റ്റാർഗേസറിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ, റിമോട്ട് എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ്, ഡോർ ലോക്ക്/അൺലോക്ക്, എസി ഓൺ/ഓഫ് എന്നിവ ഉൾപ്പെടുന്ന കമ്പനിയുടെ പേറ്റന്റ് ബ്ലൂലിങ്ക് കണക്റ്റഡ് കാർ ഫീച്ചറുകളും എംപിവിയില്‍ ഹ്യുണ്ടായി വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇന്തോനേഷ്യയിൽ, 113 ബിഎച്ച്‌പി പരമാവധി കരുത്തും 144 എൻഎം പീക്ക് ടോർക്കും നൽകുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിന്റെ സിംഗിൾ പവർട്രെയിൻ ഓപ്ഷനാണ് കാറിന് വാഗ്ദാനം ചെയ്‍തിരിക്കുന്നത്. എൻജിൻ ഒരു സിവിടിയും ആറ് സ്പീഡ് മാനുവൽ ഗിയർബോക്സും ചേർന്നാണ് വരുന്നത്.
ടാറ്റയെ ഹ്യുണ്ടായി മലര്‍ത്തിയടിച്ചു, പക്ഷേ പത്തിൽ ആറും മാരുതി!
ഇന്ത്യയിലേക്ക് സ്റ്റാർഗേസർ വരുമെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ഇല്ല. എന്നാല്‍ വാഹനം ഈ വര്‍ഷം തന്നെ ഇന്ത്യയിൽ അവതരിപ്പിക്കും എന്ന് ചില കൊറിയൻ മാധ്യമങ്ങൾ ഈ വര്‍ഷം ആദ്യം റിപ്പോർട്ട് ചെയ്‍തിരുന്നു. പുതിയ എംപിവി 2022 അവസാനമോ 2023ന്‍റെ തുടക്കത്തിലോ എത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിച്ചാൽ മാരുതി സുസുക്കി XL6, ടൊയോട്ട ഇന്നോവ ക്രിസ്റ്റ കിയ കാരൻസ് തുടങ്ങിയ കാറുകൾക്ക് വന്‍ എതിരാളിയായിരിക്കും സ്റ്റാര്‍ഗേസര്‍.