കൊറിയ-ആഫ്രിക്ക ഉച്ചകോടിക്ക് ഔദ്യോഗിക വാഹനങ്ങൾ ഹ്യുണ്ടായി വക, നൽകുക ഈ കിടിലൻ സെഡാനുകൾ

സിയോളിൽ നടക്കുന്ന ദക്ഷിണ കൊറിയ-ആഫ്രിക്ക ഉച്ചകോടിയിൽ ആഡംബര ജെനസിസ് ബ്രാൻഡിൻ്റെ G90, G80 സെഡാനുകൾ നൽകുമെന്ന് ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പ് 

Hyundai Motor Plans To Provide Genesis Sedans For South Korea Africa Summit

ജൂണിൽ സിയോളിൽ നടക്കുന്ന ദക്ഷിണ കൊറിയ-ആഫ്രിക്ക ഉച്ചകോടിയിൽ ആഡംബര ജെനസിസ് ബ്രാൻഡിൻ്റെ G90, G80 സെഡാനുകൾ നൽകുമെന്ന് ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പ് അറിയിച്ചു. ജൂൺ നാല്, അഞ്ച് തീയതികളിൽ ഷെഡ്യൂൾ ചെയ്യുന്ന ആദ്യ കൊറിയ-ആഫ്രിക്ക ഉച്ചകോടി സ്പോൺസർ ചെയ്യുമെന്നും ഉച്ചകോടി കാലയളവിൽ 77 G90 മുൻനിര സെഡാനുകളും 42 G80 കളും ഔദ്യോഗിക വാഹനങ്ങളായി വാഗ്ദാനം ചെയ്യുമെന്നും  ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കളായ ഹ്യുണ്ടായ് പ്രസ്താവനയിൽ പറഞ്ഞു.

ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന യോഗങ്ങളിൽ ആഫ്രിക്കൻ മേഖലയിലെയും അന്താരാഷ്‌ട്ര സംഘടനകളിൽ നിന്നുമുള്ള 10,000 ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യോൻഹാപ്പ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. 2021-ൽ ആഫ്രിക്കൻ കോണ്ടിനെൻ്റൽ ഫ്രീ ട്രേഡ് ഏരിയ നടപ്പിലാക്കിയതിനുശേഷം, ദക്ഷിണ കൊറിയ ആഫ്രിക്ക ഉച്ചകോടിയിൽ 3 ട്രില്യൺ ഡോളർ മൂല്യമുള്ള മൊത്ത ആഭ്യന്തര ഉൽപ്പാദനവുമായി ആഫ്രിക്ക ഒരു പ്രധാന ഏക സാമ്പത്തിക സംഘമായി ഉയർന്നു.

2035-ഓടെ മൊത്തം ജനസംഖ്യ 1.7 ബില്യണായി വളരുമെന്ന് പ്രവചിച്ചിരിക്കുന്നതിനാൽ ഈ മേഖലയ്ക്ക് വലിയ വളർച്ചാ സാധ്യതയുള്ളതായി കണക്കാക്കപ്പെടുന്നു. കാർ ബാറ്ററികൾ ഉൽപ്പാദിപ്പിക്കുന്നതിന് ആവശ്യമായ പ്രധാന വസ്തുക്കളായ നിക്കൽ, കോബാൾട്ട്, ലിഥിയം, മാംഗൻ, ഗ്രാഫൈറ്റ് എന്നിവയുടെ ധാരാളം കരുതൽ ശേഖരമുള്ളതിനാൽ കാർ നിർമ്മാതാക്കൾക്ക് ആഫ്രിക്ക തന്ത്രപരമായി പ്രധാനമാണെന്നും കമ്പനി പ്രസ്താവനയിൽ പറയുന്നു. 

അതേസമയം ഹ്യുണ്ടായിയുടെ ലക്ഷ്വറി സബ് ബ്രാൻഡാണ് ജെനസിസ്. 300 കുതിരശക്തിയും 422 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 2.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ജെനസിസ് G80-ന് ലഭിക്കുന്നത്. ഈ എഞ്ചിനിൽ റിയർ-വീൽ ഡ്രൈവ് അല്ലെങ്കിൽ ഫോർ വീൽ ഡ്രൈവ് ലഭ്യമാണ്; എട്ട് സ്പീഡ് ഓട്ടോമേറ്റഡ് ട്രാൻസ്മിഷൻ രണ്ടിനും പവർ നൽകുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios