27 കിമി മൈലേജ് മാത്രമല്ല, ടാറ്റയെ കോപ്പിയടിച്ചപ്പോൾ എക്സ്റ്ററിന് കിട്ടിയത് വമ്പൻ ബൂട്ട് സ്‍പേസും! അമ്പരപ്പ്!

 ടാറ്റ മോട്ടോഴ്‌സിന് ശേഷം സിഎൻജി കാറുകൾക്ക് ഈ സജ്ജീകരണം നൽകുന്ന ഇന്ത്യയിലെ രണ്ടാമത്തെ കാർ നിർമ്മാതാവാണ് ഹ്യൂണ്ടായ്.

Hyundai Exter CNG launched with new dual cylinder technology like Tata Motors

ടാറ്റ മോട്ടോഴ്‌സിൻ്റെ ഇരട്ട സിഎൻജി തന്ത്രത്തിന്‍റെ ചുവടുപിടിച്ച് ഹ്യുണ്ടായ് ഇന്ത്യ പുതിയ ഇരട്ട സിഎൻജി സിലിണ്ടർ ടാങ്ക് സാങ്കേതികവിദ്യയുമായി എക്‌സെറ്റർ എസ്‌യുവി പുറത്തിറക്കി. എക്സെറ്റർ സിഎൻജി ഡ്യുവോ എസ്, എസ്എക്സ്,  എസ്എക്സ് നൈറ്റ് എഡിഷൻ എന്നീ മൂന്ന് വേരിയൻ്റുകളിൽ പുതിയ കാർ ലഭ്യമാണ്. 8.50 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ പ്രാരംഭ എക്സ്-ഷോറൂം വില.  ടാറ്റ മോട്ടോഴ്‌സിന് ശേഷം സിഎൻജി കാറുകൾക്ക് ഈ സജ്ജീകരണം നൽകുന്ന ഇന്ത്യയിലെ രണ്ടാമത്തെ കാർ നിർമ്മാതാവാണ് ഹ്യൂണ്ടായ്.

എക്‌സ്‌റ്റർ ഹൈ-സിഎൻജി ഡ്യുവോ എന്ന് വിളിക്കപ്പെടുന്ന ഈ എസ്‌യുവിക്ക് രണ്ട് ചെറിയ സിഎൻജി സിലിണ്ടറുകൾ ലഭിക്കുന്നു. അതായത് ഒരു വലിയ സിഎൻജി യൂണിറ്റിന് പകരം രണ്ടെണ്ണം ലഭിക്കും. അത് ബൂട്ടിൽ കൂടുതൽ ഇടം നൽകുന്നു. കാറിലെ ഈ പുതിയ സിഎൻജി സിസ്റ്റം അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്ന 1.2-ലിറ്റർ NA പെട്രോൾ എഞ്ചിനിൽ നിന്നാണ് കരുത്ത് ഉൽപ്പാദിപ്പിക്കുന്നത്. രണ്ട് ഇന്ധന ഓപ്ഷനുകളും ഇതിൽ നൽകിയിരിക്കുന്നു. 60 ലിറ്റർ സിഎൻജി കപ്പാസിറ്റിയിൽ 27.1 km/kg മൈലേജാണ് ഹ്യുണ്ടായ് എക്സെറ്റർ വാഗ്ദാനം ചെയ്യുന്നത്.

ഹ്യുണ്ടായ് എക്‌സെറ്റർ എസ് സിഎൻജി ഡ്യുവോയുടെ വില 8.50 ലക്ഷം രൂപയാണ്. അതേസമയം, എക്സെറ്റർ എസ്എക്സ് സിഎൻജി ഡ്യുവോയുടെ വില 9.00 ലക്ഷം രൂപയാണ്. അതേസമയം എക്‌സെറ്റർ എസ്എക്‌സ് നൈറ്റ് എഡിഷൻ സിഎൻജി ഡ്യുവോയുടെ വില 9.50 ലക്ഷം രൂപയാണ്.  ഹ്യുണ്ടായ് എക്‌സെൻ്റ് സിഎൻജി ഡ്യുവോയ്ക്ക് സ്മാർട്ട് ഇലക്ട്രിക് സൺറൂഫ്, എൽഇഡി ഡിആർഎൽ, എൽഇഡി ടെയിൽ ലാമ്പ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 20.32 സെ.മീ. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം പോലുള്ള നിരവധി സവിശേഷതകൾ ലഭിക്കുന്നു. ഇതിനുപുറമെ, ആറ് എയർബാഗുകൾ, ടിപിഎംഎസ് ഹൈലൈൻ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി), ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ (എച്ച്എസി) തുടങ്ങിയ വിപുലമായ ഫീച്ചറുകൾ എസ്‌യുവിയിലുണ്ട്.

ഹ്യുണ്ടായിയുടെ സിഎൻജി നിരയിൽ ഇരട്ട സിലിണ്ടർ സജ്ജീകരണം ലഭിക്കുന്ന ആദ്യ കാറാണ് എക്‌സ്‌റ്റർ സിഎൻജി. ഗ്രാൻഡ് ഐ10 നിയോസ് സിഎൻജിക്കും ഓറ സിഎൻജിക്കും സമാനമായ സജ്ജീകരണം ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടാറ്റ ആൾട്രോസ്, ടിയാഗോ, ടിഗോർ, എക്‌സ്‌റ്ററിൻ്റെ നേരിട്ടുള്ള എതിരാളിയായ പഞ്ച് എന്നിവയിലും സമാനമായ ഡ്യുവൽ സിലിണ്ടർ സിഎൻജി സജ്ജീകരണം കാണാം.

Latest Videos
Follow Us:
Download App:
  • android
  • ios