ശ്ശെടാ..! നമ്പർ വൺ ആകാനുള്ള മഹീന്ദ്ര സ്കോർപിയോയുടെ സ്വപ്‍നം വീണ്ടും പൊലിഞ്ഞു!
കഴിഞ്ഞ മാസത്തെ അതായത് 2024 ഒക്ടോബറിലെ ഈ സെഗ്‌മെൻ്റിൻ്റെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ ഹ്യുണ്ടായ് ക്രെറ്റ വീണ്ടും ഒന്നാം സ്ഥാനം നേടി. ഹ്യൂണ്ടായ് ക്രെറ്റ കഴിഞ്ഞ മാസം 34 ശതമാനം വാർഷിക വർധനയോടെ 17,497 യൂണിറ്റ് എസ്‌യുവികൾ വിറ്റു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ മിഡ് സൈ്സ് എസ്‌യുവി വിഭാഗത്തിൻ്റെ ആവശ്യകതയിൽ തുടർച്ചയായ വർധനയുണ്ടായി. കഴിഞ്ഞ മാസത്തെ അതായത് 2024 ഒക്ടോബറിലെ ഈ സെഗ്‌മെൻ്റിൻ്റെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ ഹ്യുണ്ടായ് ക്രെറ്റ വീണ്ടും ഒന്നാം സ്ഥാനം നേടി. ഹ്യൂണ്ടായ് ക്രെറ്റ കഴിഞ്ഞ മാസം 34 ശതമാനം വാർഷിക വർധനയോടെ 17,497 യൂണിറ്റ് എസ്‌യുവികൾ വിറ്റു. 2023 ഒക്ടോബറിൽ 13,077 യൂണിറ്റു ക്രെറ്റകൾ വിറ്റ സ്ഥാനത്താണിത്.
അതേസമയം, ഈ വിൽപ്പന പട്ടികയിൽ മഹീന്ദ്ര സ്കോർപിയോ രണ്ടാം സ്ഥാനത്താണ്. മഹീന്ദ്ര സ്‌കോർപിയോ കഴിഞ്ഞ മാസം 15 ശതമാനം വാർഷിക വർധനയോടെ 15,677 യൂണിറ്റ് എസ്‌യുവികൾ വിറ്റഴിച്ചു. കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 10 മിഡ്-സൈസ് എസ്‌യുവികളുടെ വിൽപ്പനയെക്കുറിച്ച് വിശദമായി അറിയാം.
മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയാണ് വിൽപ്പന പട്ടികയിൽ മൂന്നാം സ്ഥാനത്ത്. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ഈ കാലയളവിൽ 30 ശതമാനം വാർഷിക വർധനയോടെ മൊത്തം 14,083 യൂണിറ്റ് എസ്‌യുവികൾ വിറ്റു. ഈ വിൽപ്പന പട്ടികയിൽ മഹീന്ദ്ര XUV 700 നാലാം സ്ഥാനത്തായിരുന്നു. വാർഷികാടിസ്ഥാനത്തിൽ 12 ശതമാനം വർധനയോടെ മഹീന്ദ്ര XUV 700 കഴിഞ്ഞ മാസം മൊത്തം 10,435 യൂണിറ്റ് എസ്‌യുവികൾ വിറ്റു. ഈ വിൽപ്പന പട്ടികയിൽ കിയ സെൽറ്റോസ് അഞ്ചാം സ്ഥാനത്താണ്. 49 ശതമാനം വാർഷിക വർധനയോടെ കിയ സെൽറ്റോസ് കഴിഞ്ഞ മാസം മൊത്തം 6,365 യൂണിറ്റ് എസ്‌യുവികൾ വിറ്റു. ടൊയോട്ട ഹൈറൈഡർ ആറാം സ്ഥാനത്താണ് ഈ വിൽപ്പന പട്ടികയിൽ. ടൊയോട്ട ഹൈറൈഡർ കഴിഞ്ഞ മാസം 37 ശതമാനം വാർഷിക വർധനയോടെ 5,449 യൂണിറ്റ് എസ്‌യുവികൾ വിറ്റു.
"അവരുടെ കണ്ണീരെങ്ങനെ കാണാതിരിക്കും?" 32.12 കിമി മൈലേജുള്ള ഈ കാർ നിർത്തലാക്കില്ലെന്ന് മാരുതി!
ടാറ്റ കർവ് ഏഴാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ മാസം മൊത്തം 5,351 യൂണിറ്റ് ടാറ്റ കർവ് എസ്‌യുവികൾ വിറ്റു. സ്‌കോഡ കുഷാക്കാണ് എട്ടാം സ്ഥാനത്ത്. 10 ശതമാനം വാർഷിക ഇടിവോടെ സ്കോഡ കുഷാക്ക് കഴിഞ്ഞ മാസം മൊത്തം 2,213 യൂണിറ്റ് എസ്‌യുവികൾ വിറ്റു. അതേസമയം, ഈ വിൽപ്പന പട്ടികയിൽ ഹ്യൂണ്ടായ് അൽകാസർ ഒമ്പതാം സ്ഥാനത്താണ്. ഹ്യൂണ്ടായ് അൽകാസർ കഴിഞ്ഞ മാസം 20 ശതമാനം വാർഷിക വർധനയോടെ മൊത്തം 2,204 യൂണിറ്റ് എസ്‌യുവികൾ വിറ്റു. ടാറ്റ സഫാരിയാണ് ഈ വിൽപ്പന പട്ടികയിൽ പത്താം സ്ഥാനത്ത്. ടാറ്റ സഫാരി കഴിഞ്ഞ മാസം 2,086 യൂണിറ്റ് എസ്‌യുവികൾ വിറ്റു. 56 ശതമാനമാണ് വാർഷിക വർധനവ്.