ഹ്യൂണ്ടായ് അൽകാസർ ഫെയ്‌സ്‌ലിഫ്റ്റ് സെപ്റ്റംബറിൽ എത്തും

അൽകാസർ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലെ ഉത്സവ സീസണിന് തൊട്ടുമുമ്പ് സെപ്റ്റംബറിൽ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകൾ. നവീകരിച്ച അൽകാസറിൻ്റെ ഒരു പ്രോട്ടോടൈപ്പ് ഏതാനും ആഴ്‌ചകൾക്ക് മുമ്പ് ഇന്ത്യയിൽ കണ്ടെത്തിയിരുന്നു.  

Hyundai Alcazar facelift will launch in September 2024

ക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് അൽകാസർ ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ലോഞ്ച് ചെയ്തുകഴിഞ്ഞാൽ, പുതുക്കിയ ഹ്യുണ്ടായ് അൽകാസർ എസ്‌യുവി വിഭാഗത്തിലെ ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ്, മഹീന്ദ്ര എക്‌സ്‌യുവി700 തുടങ്ങിയ മോഡലുകളോട് മത്സരിക്കും.

അൽകാസർ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലെ ഉത്സവ സീസണിന് തൊട്ടുമുമ്പ് സെപ്റ്റംബറിൽ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകൾ. നവീകരിച്ച അൽകാസറിൻ്റെ ഒരു പ്രോട്ടോടൈപ്പ് ഏതാനും ആഴ്‌ചകൾക്ക് മുമ്പ് ഇന്ത്യയിൽ കണ്ടെത്തിയിരുന്നു.  അത് വളരെയധികം മറച്ചുവെച്ച നിലയിൽ ആയിരുന്നു. എങ്കിലും, ദക്ഷിണ കൊറിയയിൽ കണ്ട ഏറ്റവും പുതിയ പ്രോട്ടോടൈപ്പ് നിരവധി അപ്‌ഡേറ്റുകൾ വെളിപ്പെടുത്തുന്നു. 

അൽകാസറിൻ്റെ മുൻഭാഗം പുതിയ ക്രെറ്റയിൽ നിന്ന് വേറിട്ട ഐഡൻ്റിറ്റി നൽകിക്കൊണ്ട് തിരശ്ചീനമായ ക്രോം സ്ലാറ്റുകളോട് കൂടിയ പുതിയ ഗ്രിൽ ഡിസൈൻ അവതരിപ്പിക്കും. ഹെഡ്‌ലാമ്പുകൾക്ക് ഷാർപ്പ് സ്റ്റൈലിംഗ് അപ്‌ഡേറ്റുകളും ലഭിക്കും, പുതിയ ബമ്പർ ഡിസൈനും പുതിയ ഡ്യുവൽ-ടോൺ അലോയ് വീലുകളും അനുബന്ധമായി ലഭിക്കും. പിന്നിൽ പുതുക്കിയ ടെയിൽ ലാമ്പുകൾ, പുതുക്കിയ ടെയിൽഗേറ്റ്, പുനർരൂപകൽപ്പന ചെയ്ത ബമ്പർ എന്നിവയോടൊപ്പം നവീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. 

ഇൻ്റീരിയറിൻ്റെ കാര്യത്തിൽ, ഹ്യുണ്ടായ് അൽകാസർ ക്രെറ്റയുടെ ഡാഷ്‌ബോർഡ് സജ്ജീകരണം സ്വീകരിക്കും. എന്നാൽ അതിൻ്റെ പ്രീമിയം ഫീൽ വർദ്ധിപ്പിക്കുന്നതിന് വ്യത്യസ്ത വർണ്ണ ടോണുകളും മെറ്റീരിയലുകളും നൽകും. ഇരട്ട 10.25 ഇഞ്ച് സ്‌ക്രീനുകൾ, ADAS, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, വെൻ്റിലേറ്റഡ് സീറ്റുകൾ തുടങ്ങിയ അധിക ഫീച്ചറുകൾ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. അൽകാസർ ഫെയ്‌സ്‌ലിഫ്റ്റ് അതിൻ്റെ നിലവിലെ എഞ്ചിൻ ഓപ്ഷനുകൾ നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. 160 ബിഎച്ച്പി പവർ ഔട്ട്പുട്ടുള്ള 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും 115 ബിഎച്ച്പി പവർ ഔട്ട്പുട്ടുള്ള 1.5 ലിറ്റർ ഡീസൽ എഞ്ചിനും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios