പുതിയ ഇവി ഹോണ്ട സ്ഥിരീകരിച്ചു; ഇതാ വിശദാംശങ്ങൾ

അതേസമയം പുതിയ ഇവി ഇന്ത്യൻ വിപണിയിൽ എത്തുമോ ഇല്ലയോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
 

Honda cars confirms new electric vehicle prn

ഒരു സമർപ്പിത ഇലക്ട്രിക് വാഹന പ്ലാറ്റ്‌ഫോമിന്‍റെ പണിപ്പുരയിലാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് സ്ഥിരീകരിച്ച് ജാപ്പനീസ് വാഹന ബ്രാൻഡായ  ഹോണ്ട. പുതിയ ഇവി പ്ലാറ്റ്ഫോം ഇടത്തരം മുതൽ വലിയ വലിപ്പം വരെയുള്ള മോഡലിന് രൂപം നൽകും. പുതിയ ഇലക്ട്രിക്ക് വാഹന മോഡൽ 2025-ൽ ആഗോള വിപണിയിൽ വിൽപ്പനയ്‌ക്കെത്തും. കമ്പനിയുടെ ഭാവിയെക്കുറിച്ചുള്ള അവതരണത്തിനിടെ ഹോണ്ടയുടെ പ്രസിഡന്റ് ആണ് ഈ വിവരം പ്രഖ്യാപിച്ചതെന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം പുതിയ ഇവി ഇന്ത്യൻ വിപണിയിൽ എത്തുമോ ഇല്ലയോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

നിലവിൽ, പുതിയ പ്ലാറ്റ്‌ഫോമിനെക്കുറിച്ച് ഹോണ്ട കൂടുതൽ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, 2024-ൽ അക്യുറ ZDX, പ്രോലോഗ് എന്നിവയുടെ വൈദ്യുതീകരിച്ച പതിപ്പുകൾ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നു. ഈ രണ്ട് വാഹനങ്ങള്‍ക്കും ജനറൽ മോട്ടോഴ്സിന്റെ അള്‍ട്ടിയം പ്ലാറ്റ്ഫോം ഉപയോഗിക്കും. താങ്ങാനാവുന്ന വാഹനങ്ങൾ പുറത്തിറക്കി പങ്കാളിത്തം തുടരാനാണ് ഇരു വാഹന നിർമ്മാതാക്കളും പദ്ധതിയിടുന്നത്. ഈ പുതിയ വാഹനങ്ങൾ 2027ൽ പുറത്തിറങ്ങും.

അതേസമയം വർഷങ്ങൾക്ക് ശേഷം ഹോണ്ട കാർസ് ഇന്ത്യ തങ്ങളുടെ ആദ്യത്തെ കോംപാക്ട് എസ്‌യുവി രാജ്യത്ത് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഷാർപ്പ് ലുക്കിൽ നേരത്തെ ടീസ് ചെയ്യപ്പെട്ട പുതിയ എസ്‌യുവി അടുത്ത മാസം ആദ്യം ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ തുടങ്ങിയ കോംപാക്ട് എസ്‌യുവികളെ നേരിടും. ഒപ്പം കൊറിയൻ എതിരാളികളായ ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയ്‌ക്കുള്ള ഹോണ്ടയുടെ മറുപടി കൂടിയായിരിക്കും ഈ പുതിയ എസ്‌യുവി. എലിവേറ്റ് എന്ന് വിളിക്കപ്പെടാൻ സാധ്യതയുള്ള എസ്‌യുവിയുടെ ഔദ്യോഗിക ലോഞ്ച് ഈ വർഷാവസാനം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വരാനിരിക്കുന്ന ഹോണ്ട എസ്‌യുവി ഇതിനകം ഇന്ത്യൻ റോഡുകളില്‍ നിരവധി തവണ പരീക്ഷണം നടത്തിയിട്ടുണ്ട്. പുതുതലമുറ സിറ്റി സെഡാന്റെ അതേ പ്ലാറ്റ്‌ഫോമിലായിരിക്കും എസ്‌യുവിയും. എലിവേറ്റ് എന്ന പേര് 2021 ൽ ഹോണ്ട കാർസ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്‍തിരുന്നു. അവതരിപ്പിക്കുമ്പോൾ എസ്‌യുവിയുടെ ഔദ്യോഗിക നാമം എലിവേറ്റ് എന്നുതന്നെ ആയിരിക്കാനാണ് സാധ്യത.

Latest Videos
Follow Us:
Download App:
  • android
  • ios