തകര്‍ന്നടിഞ്ഞ് പാക്ക് വാഹന വിപണി, പ്ലാന്‍റുകള്‍ പൂട്ടിക്കെട്ടി ഈ ജാപ്പനീസ് വാഹനഭീമനും!
ജാപ്പനീസ് കാർ ഭീമനായ ഹോണ്ട മോട്ടോർ കമ്പനി ലിമിറ്റഡിന്റെ യൂണിറ്റായ ഹോണ്ട അറ്റ്‌ലസ് കാർസ് പാകിസ്ഥാൻ ലിമിറ്റഡ് തങ്ങളുടെ പ്ലാന്റ് അടച്ചിടുമെന്നാണ് അറിയിച്ചത്. നേരത്തെ, പാക്കിസ്ഥാനിലെ ടൊയോട്ട ബ്രാൻഡ് ഓട്ടോമൊബൈലുകളുടെ അസംബ്ലറായ പാക് സുകുസി മോട്ടോർ കമ്പനിയും (പിഎസ്എംസി) ഇൻഡസ് മോട്ടോർ കമ്പനിയും (ഐഎംസി) തങ്ങളുടെ ഉൽപ്പാദന പ്ലാന്റ് പൂർണ്ണമായും അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു.
പാകിസ്ഥാനിൽ നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ, തങ്ങളുടെ പ്ലാന്റ് അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ച് ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട കാര്‍സ്. വിതരണ ശൃംഖലയിലെ കടുത്ത തടസ്സമാണ് പ്രധാന കാരണം ഇതിന്‍റെ എന്ന് ജിയോ ന്യൂസിനെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ജാപ്പനീസ് കാർ ഭീമനായ ഹോണ്ട മോട്ടോർ കമ്പനി ലിമിറ്റഡിന്റെ യൂണിറ്റായ ഹോണ്ട അറ്റ്‌ലസ് കാർസ് പാകിസ്ഥാൻ ലിമിറ്റഡ് തങ്ങളുടെ പ്ലാന്റ് 2023 മാർച്ച് 9 മുതൽ 2023 മാർച്ച് 31 വരെ അടച്ചിടുമെന്നാണ് അറിയിച്ചത്. നേരത്തെ, പാക്കിസ്ഥാനിലെ ടൊയോട്ട ബ്രാൻഡ് ഓട്ടോമൊബൈലുകളുടെ അസംബ്ലറായ പാക് സുകുസി മോട്ടോർ കമ്പനിയും (പിഎസ്എംസി) ഇൻഡസ് മോട്ടോർ കമ്പനിയും (ഐഎംസി) തങ്ങളുടെ ഉൽപ്പാദന പ്ലാന്റ് പൂർണ്ണമായും അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഹോണ്ട അറ്റ്‌ലസ് കാർസ് - രാജ്യത്തെ ഹോണ്ട ഓട്ടോമൊബൈൽസിന്റെ അസംബ്ലർ തങ്ങളുടെ തീരുമാനത്തിന് നിലവിലെ സാമ്പത്തിക സാഹചര്യത്തെ കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍ ഉൽപ്പാദനം തുടരാൻ കഴിയില്ലെന്ന് കാർ നിർമ്മാതാക്കള്‍ അറിയിച്ചു. “കമ്പനി അതിന്റെ ഉൽപ്പാദനം തുടരാനുള്ള അവസ്ഥയില്‍ അല്ല,” പാകിസ്ഥാൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് (പിഎസ്‌എക്‌സ്) അയച്ച നോട്ടീസിൽ അറ്റ്ലസ് ഹോണ്ട തങ്ങളുടെ വിതരണ ശൃംഖല കഠിനമായി തടസ്സപ്പെട്ടു എന്ന് വിശദീകരിച്ചു.
"പാകിസ്ഥാന്റെ നിലവിലെ സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത്, സികെഡി കിറ്റുകൾ, അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിനും വിദേശ പേയ്മെന്റുകൾ നിർത്തിവയ്ക്കുന്നതും ഉൾപ്പെടെയുള്ള കർശനമായ നടപടികൾ സർക്കാർ സ്വീകരിച്ചു. ഇതുകാരണം കമ്പനിയുടെ വിതരണ ശൃംഖല അത്തരം നടപടികളാൽ സാരമായി തടസ്സപ്പെട്ടു,” പ്ലാന്റ് അടച്ചുപൂട്ടലിന്റെ കാരണങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് കമ്പനി പറയുന്നു. തൽഫലമായി, കമ്പനി "അതിന്റെ ഉൽപ്പാദനം തുടരാനുള്ള അവസ്ഥയിലല്ലെന്നും ഒടുവിൽ മാർച്ച് 9 മുതൽ മാർച്ച് 31 വരെ പ്ലാന്റ് അടച്ചുപൂട്ടേണ്ടിവരുമെന്നും കമ്പനി പറഞ്ഞു.
പാക്കിസ്ഥാനില്‍ വാഹനവില ഭീകരമായി കുതിച്ചുയരുന്നു, കാരണം ഇതാണ്!
രൂപയുടെ മൂല്യത്തകർച്ചയെത്തുടർന്ന്, ലെറ്റേഴ്സ് ഓഫ് ക്രെഡിറ്റ് (എൽസി) തുറക്കുന്നതിന് എസ്ബിപി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ, ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന പാക്കിസ്ഥാന്റെ വാഹന വ്യവസായം വിനിമയ നിരക്ക് പ്രതിസന്ധിയുടെ നടുവിൽ കുടുങ്ങിയതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കുകളിലൊന്നായതിനാൽ പാക്കിസ്ഥാന്റെ സാമ്പത്തിക വളർച്ച മന്ദഗതിയിലാണ്. ഉയർന്ന കടമെടുപ്പ് ചെലവുകൾ , ഡിമാൻഡ് കുറയല്‍, രൂപയുടെ ഇടിവ് തുടങ്ങിയവ പ്രധാന ഓട്ടോമൊബൈൽ ഭാഗങ്ങളുടെ ഇറക്കുമതി കൂടുതൽ ചെലവേറിയതാക്കുന്നു. വിപണിയിലെ ഡിമാൻഡ് കുറഞ്ഞതും എൽസികൾ സുരക്ഷിതമാക്കാൻ കമ്പനികൾ പാടുപെടുമ്പോൾ ഇൻവെന്ററി നിലനിർത്താനുള്ള കമ്പനിയുടെ കഴിവില്ലായ്മയും ഉൾപ്പെടെയുള്ള വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി നിരവധി വാഹന നിർമ്മാതാക്കൾ സമീപ മാസങ്ങളിൽ പൂർണ്ണമായോ ഭാഗികമായോ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതോടെ പാക്ക് വാഹനവ്യവസായ മേഖല വിവിധ പ്രതിസന്ധികളിൽ മുങ്ങിക്കിടക്കുകയാണ്.വ്യാപാര കമ്മി നിയന്ത്രിക്കാൻ സഖ്യ സർക്കാർ കൊണ്ടുവന്ന ഇറക്കുമതി നിയന്ത്രണങ്ങളും വ്യവസായത്തെ ബാധിച്ചതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
“ഇത് ആശങ്കാജനകമാണ്, കാരണം അടച്ചുപൂട്ടലുകൾ കോർപ്പറേറ്റ് ലാഭത്തെ മാത്രമല്ല, തൊഴിലില്ലായ്മയെയും ബാധിക്കുന്നു. ഈ അടച്ചുപൂട്ടലുകൾ എത്രത്തോളം തുടരുന്നുവോ, അത് ജീവനക്കാരുടെ ശക്തി നിലനിർത്താനുള്ള കമ്പനികളുടെ കഴിവ് പരിശോധിക്കും," പ്രാദേശിക ബ്രോക്കറേജ് സ്ഥാപനമായ ഇസ്മായിൽ ഇഖ്ബാൽ സെക്യൂരിറ്റീസിന്റെ ഗവേഷണ മേധാവി ഫഹദ് റൗഫ് പറഞ്ഞതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം പാക്കിസ്ഥാനില്‍ വാഹന വില കുതിച്ചുിയരുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളെ അപേക്ഷിച്ച് രാജ്യത്തെ കാറുകളുടെ വില 149 ശതമാനം വരെ ഉയർന്നതായും ഇന്ന് രാജ്യത്ത് ഒരു വാഹനം വാങ്ങുക എന്നത് ഇവിടെ എന്നത്തേക്കാളും ചെലവേറിയതാണ് എന്നുമാണ് റിപ്പോര്‍ട്ടുകള്‍. 2018 നും 2023 നും ഇടയിൽ കാർ വില 149 ശതമാനം ഉയർന്നതായി പാകിസ്ഥാൻ ബിസിനസ് ഫോറം കണക്കുകള്‍ വ്യക്തമാക്കുന്നതായി പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാക്കിസ്ഥാനിലെ വാഹനങ്ങളുടെ വില അയൽരാജ്യങ്ങളേക്കാൾ വളരെ കൂടുതലാണെന്നും സർക്കാർ ഗൗരവമായി അവലോകനം ചെയ്യേണ്ടതുണ്ടെന്നും പാകിസ്ഥാൻ ബിസിനസ് ഫോറം പറയുന്നു. ഇന്ത്യയിലെ വാഹനങ്ങൾ ഉപഭോക്താക്കൾക്ക് ലാഭകരമാണെന്ന് വാദിക്കുന്ന പാകിസ്ഥാൻ ബിസിനസ് ഫോറം വില കുറയ്ക്കാൻ വാഹന നിര്‍മ്മാതാക്കള്‍ തയ്യാറാകണമെന്നും സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
"ആറ്റിലേക്കച്ചുതാ.." ഇലക്ട്രിക് വണ്ടി വാങ്ങാനോ പ്ലാൻ? ഇതാ നിങ്ങൾ അറിയാത്ത അഞ്ച് 'ഭീകര' പ്രശ്‍നങ്ങൾ!