"ചുറുചുറുക്കുണ്ടാകണം.." ജീവനക്കാര്‍ക്ക് സ്വമേധയാ വിരമിക്കൽ പദ്ധതിയുമായി ഹീറോ

ജീവനക്കാരുടെ ക്ഷേമം നിലനിർത്തിക്കൊണ്ട് അതിവേഗം വികസിക്കുന്ന ചലനാത്മക അന്തരീക്ഷത്തിൽ ശക്തമായ ഒരു സ്ഥാപനം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം നടത്തിയതെന്ന് കമ്പനി പറഞ്ഞു.
 

Hero MotoCorp launches Voluntary Retirement Scheme (VRS) for all staff members prn

രുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് അതിന്‍റെ ജീവനക്കാർക്കായി സ്വമേധയാ വിരമിക്കൽ പദ്ധതി (വിആർഎസ്) പ്രഖ്യാപിച്ചു. ഒരു റെഗുലേറ്ററി ഫയലിംഗിൽ ആണ് കമ്പനിയുടെ പുതിയ പ്രഖ്യാപനം. ജീവനക്കാരുടെ ക്ഷേമം നിലനിർത്തിക്കൊണ്ട് അതിവേഗം വികസിക്കുന്ന ചലനാത്മക അന്തരീക്ഷത്തിൽ ശക്തമായ ഒരു സ്ഥാപനം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം നടത്തിയതെന്ന് കമ്പനി പറഞ്ഞു.

ഓർഗനൈസേഷനെ ചുറുചുറുക്കോടെയുള്ളതും ഭാവിക്ക് അനുയോജ്യവുമാക്കുന്നതിനാണ് വിആർഎസ് നടപ്പിലാക്കിയതെന്ന് ഹീറോ മോട്ടോകോർപ്പ് പറഞ്ഞു. മറ്റ് ആനുകൂല്യങ്ങൾക്കൊപ്പം. വിആര്‍എസ് എല്ലാ സ്റ്റാഫ് അംഗങ്ങൾക്കും ബാധകമാകുമെന്നും ഒറ്റത്തവണ തുക, വേരിയബിൾ ശമ്പളം, സമ്മാനങ്ങൾ, മെഡിക്കൽ കവറേജ്, കമ്പനിയുടെ കാർ നിലനിർത്തൽ, സ്ഥലം മാറ്റ സഹായം, കരിയർ സപ്പോർട്ട് എന്നിവ ഉൾപ്പെടുന്ന ഉദാരമായ പാക്കേജ് വാഗ്ദാനം ചെയ്യുമെന്നും ഹീറോ പറഞ്ഞു. 

വിആർഎസ് രൂപകൽപ്പന ചെയ്‍തിരിക്കുന്നത് ഓർഗനൈസേഷനെ ചടുലവും ഭാവിക്ക് അനുയോജ്യവുമാക്കുന്നതിനാണ്. ഇതിന് ശാക്തീകരണവും ചടുലതയും വർദ്ധിപ്പിക്കുന്നതിന് റോളുകൾ ഏകീകരിക്കുകയും പാളികൾ കുറയ്ക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ഹീറോ പ്രസ്താവനയിൽ പറഞ്ഞു. മെലിഞ്ഞതും കൂടുതൽ ഉൽപ്പാദനക്ഷമതയുള്ളതുമായ സ്ഥാപനത്തിലൂടെ കാര്യക്ഷമത മെച്ചപ്പെടുത്താൻ ഈ നീക്കം സഹായിക്കുമെന്ന് കമ്പനി പറയുന്നു.

ഹീറോയുടെ ഉന്നത മാനേജ്‌മെന്‍റില്‍ അടുത്തിടെ മാറ്റം വന്ന ഒരു സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം. കമ്പനിയുടെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) നിരഞ്ജൻ ഗുപ്തയെ നിയമിച്ചു . ഗുപ്ത മുമ്പ് കമ്പനിയിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി (സിഎഫ്ഒ) സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബോർഡിൽ എക്‌സിക്യൂട്ടീവ് ചെയർമാനും ഹോൾ ടൈം ഡയറക്ടറുമായി ഡോ.പവൻ മുഞ്ജൽ തുടരുന്നു.

മാർച്ച് മാസത്തിലെ വിൽപ്പന പ്രകടനത്തിൽ പ്രതിഫലിക്കുന്നതുപോലെ, പൊതുവായ ഉപഭോക്തൃ വികാരം മെച്ചപ്പെടുന്നു. സർക്കാരിന്റെ ക്രിയാത്മക നയങ്ങളും സാമൂഹിക മേഖലയിലെ പരിഷ്‌കാരങ്ങളും ഡിമാൻഡ് സാഹചര്യത്തിന് കൂടുതൽ ഉത്തേജനം നൽകിയെന്നും ഈ സാമ്പത്തിക വർഷം ഈ ഘടകങ്ങൾ ഇരട്ട അക്ക വളർച്ചയ്ക്ക് സംഭാവന നൽകുമെന്ന് ഇരുചക്രവാഹന വ്യവസായം പ്രതീക്ഷിക്കുന്നുവെന്നും കമ്പനിയുടെ പ്രസ്താവനയിൽ പറയുന്നു.

2023 സാമ്പത്തിക വർഷത്തിൽ ഹീറോ 5.3 ദശലക്ഷം വാഹനങ്ങൾ വിറ്റഴിച്ചത് വർഷം തോറും എട്ട് ശതമാനം വളർച്ച നേടി. ആഭ്യന്തര വിൽപന സ്ഥിരമായ വളർച്ച കാണിക്കുമ്പോൾ, കഴിഞ്ഞ സാമ്പത്തിക വർഷം നിർമ്മാതാവിന്റെ കയറ്റുമതി കുറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios