വെർച്വൽ ഷോറൂമുമായി ഹാർലി ഡേവിഡ്‍സൺ

ഐക്കണിക്ക് അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‍സണ്‍ ഇന്ത്യൻ വിപണി വിപുലീകരിക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്

Harley Davidson Hardwire Virtual Showroom India Launch

ഐക്കണിക്ക് അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‍സണ്‍ ഇന്ത്യൻ വിപണി വിപുലീകരിക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.   ഇതിന്റെ ഭാഗമായി ഹാർഡ്‌വെയർ വെർച്വൽ ഷോറൂം ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നതായി ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 

വെർച്വൽ ഷോറൂമുകളിലൂടെ രാജ്യത്ത് വിൽപ്പനകൾ സ്‍മർട്ടാക്കാനാണ് ഹാർലിയുടെ ലക്ഷ്യം എന്നാണ് റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന വെർച്വൽ ഷോറൂം ഇന്ത്യയിലുട നീളം ഹാർലി-ഡേവിഡ്സണിന്റെമോട്ടോർ സൈക്കിളുകൾ, ആക്‌സസറികൾ, ഗുഡ്സുകൾ എന്നിവ റീട്ടെയിൽ ചെയ്യും.നിലവിൽ, ഹാർലി ഡേവിഡ്‌സൺ ഇന്ത്യൻ വിപണിയിൽ അതിന്റെ പോർട്ട്‌ഫോളിയോയിൽ അയൺ 883, ഫോർട്ടി എയിറ്റ്, സോഫ്റ്റ് ടെയിൽ സ്റ്റാൻഡേർഡ്, സ്ട്രീറ്റ് ബോബ്, ഫാറ്റ് ബോബ്, ഫാറ്റ് ബോയ് 114, ഇലക്ട്രാ ഗ്ലൈഡ് സ്റ്റാൻഡേർഡ്, ഹെറിറ്റേജ് ക്ലാസിക്, റോഡ് കിംഗ്, റോഡ് ഗ്ലൈഡ് സ്പെഷ്യൽ, സ്ട്രീറ്റ് ഗ്ലൈഡ് സ്പെഷ്യൽ, പാൻ അമേരിക്ക എന്നിവ ഉൾപ്പെടുന്നു.

ലാഭകരമായ വളർച്ചയും ബ്രാൻഡിന്റെ ഉന്നമനവും ലക്ഷ്യമിട്ട് ഹാർലി ഡേവിഡ്‌സന്റെ ‘ദി ഹാർഡ്‌വെയർ' സ്ട്രാറ്റജിക് (Strategic) പദ്ധതി ഈ വർഷം ആദ്യം പുറത്തിറക്കിയിരുന്നു. നിലവില്‍ ഹീറോ മോട്ടോ കോര്‍പ്പുമായി സഹകരിച്ചാണ് ഹാര്‍ലിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios