ആംപിയര്‍ നെക്സസ്, ഇതാ ഇന്ത്യയിലെ ആദ്യ ഹൈ പെര്‍ഫോമന്‍സ് ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍
ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് (ജിഇഎംപിഎല്‍) രാജ്യത്തെ ആദ്യ ഉയര്‍ന്ന പ്രകടനമുള്ള ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ ആംപിയര്‍ നെക്സസ് 1,09,900 രൂപ പ്രാരംഭ എക്സ് ഷോറൂം വിലയിൽ അവതരിപ്പിച്ചു
ഗ്രീവ്സ് കോട്ടണ്‍ ലിമിറ്റഡിന്റെ ഇലക്ട്രിക് വാഹന വിഭാഗമായ ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് (ജിഇഎംപിഎല്‍) രാജ്യത്തെ ആദ്യ ഉയര്‍ന്ന പ്രകടനമുള്ള ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ ആംപിയര്‍ നെക്സസ് 1,09,900 രൂപ പ്രാരംഭ എക്സ് ഷോറൂം വിലയിൽ അവതരിപ്പിച്ചു. പൂര്‍ണമായും ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്‍ത് വികസിപ്പിച്ച് നിര്‍മ്മിച്ചിരിക്കുന്നതാണ് ആംപിയര്‍ നെക്സസ് എന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.
സന്‍സ്‌കാര്‍ അക്വ, ഇന്ത്യന്‍ റെഡ്ഡ്, ലൂണാര്‍ വൈറ്റ്, സ്റ്റീല്‍ ഗ്രേ എന്നിങ്ങനെ നാല് ആകര്‍ഷകമായ നിറങ്ങളില്‍ ആംപിയര്‍ നെക്സസ് ലഭ്യമാണ്. ഉയര്‍ന്ന പ്രകടനവും മറ്റു സവിശേഷതകളും വൈദ്യുത സ്‌കൂട്ടര്‍ അനുഭവത്തെ പുനര്‍ നിര്‍വചിച്ചുകൊണ്ട് സമാനതകളില്ലാത്ത സ്റ്റൈലും പ്രകടനവും ഇന്റലിജന്‍സും സുരക്ഷിതത്വവും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നു.
'സുസ്ഥിര ഗതാഗത സംവിധാനങ്ങള്‍ ഒരുക്കുന്നതിലെ ഞങ്ങളുടെ പ്രതിബദ്ധതയുടെ അവിസ്മരണീയമായ ഒരു നേട്ടമായി മാറിയിരിക്കുകയാണ് പുതുപുത്തന്‍ ആംപിയര്‍ നെക്സസ് എന്ന ഉയര്‍ന്ന വേഗതയുള്ള ഇലക്ട്രിക് സ്‌കൂട്ടറിന്റെ ലോഞ്ചിംഗ് എന്ന് കമ്പനി പറയുന്നു. വൈദ്യുത സഞ്ചാരത്തെ ജനാധിപത്യവല്‍ക്കരിക്കുന്ന മുന്നോട്ടുളള ഓരോ നീക്കങ്ങളും നടത്തിക്കൊണ്ട് കൂടുതല്‍ എല്ലാവരേയും ഉള്‍പ്പെടുത്തുന്നതും സുസ്ഥിരവുമായ ഭാവിയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും സി ഇ ഒയുമായ കെ വിജയകുമാര്‍ പറഞ്ഞു.
രണ്ട് വേരിയന്റുകളിലായി (നെക്സസ് ഇ എക്സ്, നെക്സസ് എസ് ടി) ആംപിയര്‍ നെക്സസ് ഓണ്‍ലൈനില്‍ ഇന്നുമുതല്‍ ബുക്ക് ചെയ്യാന്‍ കഴിയും. ഇന്ത്യയില്‍ ഉടനീളമുള്ള 400-ലധികം ഡീലര്‍ഷിപ്പുകളും ടച്ച് പോയന്റുകളും വഴി 2024 മെയ് രണ്ടാം പകുതിയില്‍ ടെസ്റ്റ് റൈഡുകളും ഡെലിവറിയും ലഭ്യമാകും.