"ദേ ചേച്ചീ പിന്നേം.." കദനകഥകളുമായി വീണ്ടും ഒല ഉടമകള്‍!

പുതിയ വാഹനങ്ങള്‍ തകരാറിലായത് ഉള്‍പ്പെടെ തുടര്‍ച്ചയായി വന്നുകൊണ്ടിരുന്ന ഒലയ്ക്കെതിരെയുള്ള  ഇത്തരം പരാതികള്‍ക്ക് കഴിഞ്ഞ കുറച്ചുകാലമായി അല്‍പ്പം കുറവുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ വീണ്ടും അത്തരമൊരു സംഭവം എത്തിയിരിക്കുന്നു. 

Frustrated Ola customers started protests in front of the service center prn

രാജ്യത്തെ വാഹന മേഖലയില്‍ വിപ്ലവം തീര്‍ക്കുന്ന ഒല എസ്1, എസ്1 പ്രോ ഇലക്ട്രിക് സ്‍കൂട്ടറുകളുടെ അപദാനങ്ങളോടെയാണ് ഇലക്ട്രിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക്ക് ആദ്യകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത്. എന്നാല്‍ പിന്നാലെ കമ്പനി വൻ വിവാദങ്ങളിലും പെട്ടു. വിവിധ ഒല ഉടമകളുടെ സങ്കടകഥകള്‍ വൈറലായി. പുതിയ വാഹനങ്ങള്‍ തകരാറിലായത് ഉള്‍പ്പെടെ തുടര്‍ച്ചയായി വന്നുകൊണ്ടിരുന്ന ഇത്തരം പരാതികള്‍ക്ക് കഴിഞ്ഞ കുറച്ചുകാലമായി അല്‍പ്പം കുറവുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ വീണ്ടും അത്തരമൊരു സംഭവം എത്തിയിരിക്കുന്നു. 

നിരാശരായ ചില ഓല ഉപഭോക്താക്കൾ സർവീസ് സെന്ററിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ച സംഭവം ട്വിറ്ററിലാണ് വൈറലാകുന്നത്. ഒല ഇലക്ട്രിക്ക് പാരഡി  എന്ന ട്വിറ്റര്‍ ഹാൻഡിൽ ആണ് ഈ പോസ്റ്റ്  ഷെയർ ചെയ്‍തിരിക്കുന്നത്. ഇത് ഒല ഫ്യൂച്ചർ ഫാക്ടറിയല്ല, നിരവധി തകരാറുള്ള സ്‍കൂട്ടറുകളുള്ള സർവീസ് സെന്ററാണെന്നും ഉപഭോക്താക്കൾ ബാനറുകളുമായി സർവീസ് സെന്ററിന് മുന്നിൽ പ്രതിഷേധം തുടങ്ങിയെന്നുമാണ് ട്വീറ്റ് പറയുന്നത്.

ട്വീറ്റിന് ഒപ്പമുള്ള ചിത്രത്തിൽ, സേവന കേന്ദ്രത്തിന് പുറത്ത് പാർക്ക് ചെയ്‍തിരിക്കുന്ന ഡസൻ കണക്കിന് ഓല ഇലക്ട്രിക് സ്‍കൂട്ടറുകളും അവയില്‍ ബാനറും കാണാം. ഇലക്ട്രിക് സ്‌കൂട്ടർ ഉടമകൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പുറമെ അവയുടെ തകരാറുകളുടെ വിവരങ്ങളും ഈ ബാനറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ബാറ്ററി 20 ശതമാനം എത്തുമ്പോൾ സ്‍കൂട്ടര്‍ തനിയെ നിന്നു പോകുന്നുവെന്നും അപ്പോൾ നമുക്ക് നമ്മുടെ ലക്ഷ്യസ്ഥാനത്തേക്ക് സുഖമായി നടക്കാം എന്നുമൊക്കെ ഈ ബാനറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

തെരുവിലേക്കൊരു പോരാളി കൂടി, ആ കിടിലൻ അപ്പാഷെയുടെ കൂടുതല്‍ വിവരങ്ങള്‍

കൂടാതെ, നിരവധി ദിവസങ്ങളായി ഇലക്ട്രിക് സ്‍കൂട്ടർ സർവീസ് സെന്ററിൽ കിടക്കുന്നതായും പരാതിയുണ്ട്. 'പാർക്കിംഗ് മോഡ്' എന്നാണ് ഉടമ ഇതിനെ തമാശയായി വിശേഷിപ്പിക്കുന്നത്. കൂടാതെ, ഒല സർവീസ് സെന്ററിൽ നിന്ന് തനിക്ക് സന്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും സർവീസ് എക്സിക്യൂട്ടീവ് തന്റെ കോളുകൾ അറ്റൻഡ് ചെയ്യുന്നില്ലെന്നും അദ്ദേഹം പറയുന്നു. തന്റെ ഇലക്ട്രിക് സ്‍കൂട്ടറിന്റെ അലൈൻമെന്റ് ബുഷ് അഞ്ച് തവണ മാറ്റിയതായും അദ്ദേഹം പറയുന്നു. എന്തായാലും ഏതൊരു വാഹന ഉടമയ്ക്കും ഇതൊക്കെ വളരെ വിഷമകരമായ സാഹചര്യമാണ്. 

രാജ്യത്തെ ഏറ്റവും പ്രശസ്‍തമായ ഇലക്ട്രിക് സ്‍കൂട്ടർ കമ്പനികളിലൊന്നാണ് ഒല ഇലക്ട്രിക്ക്. അതിന്റെ ഇവികൾ തികച്ചും മികച്ച പ്രകടനവും ശ്രേണിയും വാഗ്ദാനം ചെയ്യുന്നു. ഇത് ധാരാളം ഉപഭോക്താക്കൾക്ക് ഒരു പ്രധാന ആകർഷണമാണ്. രാജ്യത്തെ പരമ്പരാഗത ഇരുചക്രവാഹന നിർമ്മാതാക്കളുടെ ആധിപത്യത്തെ വെല്ലുവിളിച്ചാണ് ഒല വിപണിയെ ലക്ഷ്യമിടുന്നത്. എങ്കിലും, അടുത്ത കാലത്തായി, കൂടുതൽ ഉപഭോക്താക്കൾ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഗുണനിലവാരത്തെക്കുറിച്ച് തങ്ങളുടെ ആശങ്കകൾ പ്രകടിപ്പിക്കുന്നതിനാൽ കമ്പനി വളരെയധികം വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്.

ഒളിച്ചിരുന്നാലും കണ്ടെത്താം, 'സ്‍മാര്‍ട്ട് വിദ്യ'കളുമായി പുത്തൻ ഹോണ്ട ഡിയോ!

Latest Videos
Follow Us:
Download App:
  • android
  • ios