"മധുരിക്കും ഓര്‍മ്മകളേ.." 27 വർഷങ്ങൾക്ക് ശേഷവും തന്‍റെ പ്രിയ വാഹനത്തെ നെഞ്ചോട് ചേര്‍ത്ത് സനത് ജയസൂര്യ!
ഈ ഔഡി കാർ തനിക്ക് ഇപ്പോഴും ഏറെ പ്രിയപ്പെട്ടതാണെന്ന് താരം പറയുന്നു. ഗോൾഡൻ മെമ്മറി എന്ന കാപ്ഷനോടെയാണ് ജയസൂര്യ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ കാറിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്.
ശ്രീലങ്കയുടെ കായിക ചരിത്രത്തിലെ ഒരിക്കലും മറക്കാനാകാത്ത അധ്യായങ്ങളില്‍ ഒന്നാണ് രണ്ടര പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ നിമിഷം. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന 1996 വിൽസ് വേൾഡ് കപ്പിലാണ് കരുത്തന്മാരായ ഓസ്‍ട്രേലിയയെ മലര്‍ത്തിയടിച്ച് ശ്രീലങ്ക ആ സുവർണ ചരിത്രം കുറിച്ചത്. ഈ വിജയത്തിന് ചുക്കാൻ പിടിച്ചത് സനത് തെരൻ ജയസൂര്യ എന്ന ഇടങ്കയ്യൻ ബാറ്റ്‍സ്‍മാനായിരുന്നു. 1996 വേൾഡ് കപ്പിലെ മാൻഓഫ് ദ സീരീസ് ആയിരുന്നു ജയസൂര്യ.
ഇപ്പോഴിതാ തന്റെ സുവർണ്ണ സ്മരണകൾ ഓര്‍മ്മിച്ചുകൊണ്ട്, സനത് ജയസൂര്യ തന്റെ 1996 ലോകകപ്പ് മാൻ ഓഫ് ദി സീരീസ് സമ്മാനമായി ലഭിച്ച ഔഡി കാറിനൊപ്പമുള്ള ആ പഴയ ചിത്രം പങ്കിട്ടിരിക്കുകയാണ്. ടൂർണമെന്റിൽ 221 റൺസ് നേടുകയും ഏഴ് നിർണായക വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തതിന് ശേഷമാണ് ഓൾറൗണ്ട് പ്രകടനത്തിന് അന്ന് ക്രിക്കറ്റ് താരം മാൻ ഓഫ് ദ സീരീസ് അവാർഡ് നേടിയത്. അന്ന് ജയസൂര്യക്ക് മാൻ ഓഫ് ദ സീരീസിന് സമ്മാനമായി ലഭിച്ചത് ഒരു ഔഡി കാറായിരുന്നു. ചുവന്ന നിറത്തിലുള്ള തന്റെ ഔഡി കാർ 27 വർഷങ്ങൾക്ക് ശേഷവും അദ്ദേഹം സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഈ ഔഡി കാർ തനിക്ക് ഇപ്പോഴും ഏറെ പ്രിയപ്പെട്ടതാണെന്ന് താരം പറയുന്നു. ഗോൾഡൻ മെമ്മറി എന്ന കാപ്ഷനോടെയാണ് ജയസൂര്യ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ കാറിനൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
“സുവർണ്ണ ഓർമ്മകൾ: 1996 ലോകകപ്പിലെ മാൻ ഓഫ് ദി സീരീസ് കാറിന് 27 വർഷം” എന്ന അടിക്കുറിപ്പോടെയാണ് ജയസൂര്യ ചിത്രം പങ്കുവെച്ചത്.
കാറിന്റെ പഴതും പുതിയതുമായ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. നിരവധി ആരാധകര്‍ ചിത്രങ്ങള്‍ക്ക് ലൈക്കുകളും കമന്റുകളുമായി എത്തി. “ഞങ്ങളുടെ ഇന്ത്യൻ ടീമിനെതിരെ ഒഴികെ നിങ്ങളുടെ ബാറ്റിംഗ് ഇഷ്‍ടപ്പെട്ടു” എന്ന് ഒരാൾ എഴുതിയപ്പോൾ, മറ്റൊരാൾ എഴുതി, “നിങ്ങൾ ഒരു യഥാർത്ഥ ചാമ്പ്യനായിരുന്നു, എല്ലായ്‌പ്പോഴും ആയിരിക്കുകയും ചെയ്യും, ഇന്ത്യയ്‌ക്കെതിരെ ബാറ്റ് ചെയ്യുമ്പോൾ എല്ലാ ഇന്ത്യക്കാരെയും നിങ്ങള്‍ പരിഭ്രാന്തരാക്കിയിരുന്നു.
അത്സമേയം വേറൊരു ട്വിറ്റർ ഉപഭോക്താവ് വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മാറ്റിയിട്ടുണ്ടെന്നും മുൻവശത്ത് നിന്ന് അൽപ്പം മങ്ങിയതായി തോന്നുന്നതായും എങ്കിലും 27 വർഷമായി ഇത് ഇപ്പോഴും നന്നായി പരിപാലിക്കുന്നതായും പറഞ്ഞു. "ഈ കാർ ഞാൻ ഇപ്പോഴും നന്നായി ഓർക്കുന്നു..കുട്ടിക്കാലത്ത് ഞാൻ ആദ്യമായി ഒരു ഓഡി കാണുന്നത് ഇതാണ്." മറ്റൊരു ആരാധകൻ എഴുതി.
തന്റെ കരിയറിൽ 445 ഏകദിനങ്ങളിൽ നിന്ന് 13,430 റൺസും 110 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 6,973 റൺസും 31 ടി20യിൽ നിന്ന് 629 റൺസും ജയസൂര്യ നേടിയിട്ടുണ്ട്. ടെസ്റ്റിൽ മൂന്ന് ഇരട്ട സെഞ്ച്വറികൾ ഉൾപ്പെടെ 42 അന്താരാഷ്ട്ര സെഞ്ചുറികളും അദ്ദേഹം നേടി. ഒരു സ്പിൻ ബൗളിംഗ് ഓൾറൗണ്ടർ എന്ന നിലയിൽ, ഏകദിനത്തില്‍ 323, ടെസ്റ്റില്‍ 98, ടി20യിൽ 19 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി കളിച്ച താരം 30 മത്സരങ്ങളിൽ നിന്ന് 768 റൺസും 13 വിക്കറ്റും നേടി.
ലോകകപ്പിൽ ഓസ്‌ട്രേലിയയും ശ്രീലങ്കയും പരസ്പരം എട്ട് തവണ കളിച്ചിട്ടുണ്ട്. എന്നിരുന്നാലും ഓസ്‌ട്രേലിയയ്‌ക്കെതിരെ ലങ്കക്കാർ ഒരു മത്സരത്തിൽ മാത്രമാണ് വിജയിച്ചത്.