വില കുറഞ്ഞ ഫോഴ്‌സ് ഗൂർഖ വരുന്നു, ടെസ്റ്റിനിടെ മുംബൈ-പൂനെ എക്‌സ്‌പ്രസ്‌വേയിൽ ക്യാമറയിൽ
ഗൂർഖ എസ്‌യുവിയുടെ അടിസ്ഥാന വേരിയൻറ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഫോഴ്സ് മോട്ടോഴ്സ് എന്ന് റിപ്പോർട്ട്. പുതിയ വാഹനം പരീക്ഷണത്തിനിടെ മുംബൈ-പൂനെ എക്‌സ്‌പ്രസ്‌വേയിൽ വച്ച് ക്യാമറയിൽ പതിഞ്ഞെന്നും റിപ്പോർട്ടുകൾ
ഫോഴ്‌സ് മോട്ടോഴ്സ് പുതിയ 5, 3 ഡോർ ഗൂർഖ എസ്‌യുവിയെ 2024 മെയ് മാസത്തിൽ ആണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. പുതിയ ഗൂർഖ 5 ഡോറിൻ്റെ എക്‌സ് ഷോറൂം വില 18 ലക്ഷം രൂപയും 3 ഡോർ മോഡലിൻ്റെ എക്‌സ് ഷോറൂം വില 16.75 ലക്ഷം രൂപയുമാണ്. ഇപ്പോൾ ഈ കരുത്തുറ്റ എസ്‌യുവിയുടെ അടിസ്ഥാന വേരിയൻറ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി എന്നാണ് പുതിയ റിപ്പോർട്ടുകൾ. പുതിയ വാഹനം പരീക്ഷണത്തിനിടെ മുംബൈ-പൂനെ എക്‌സ്‌പ്രസ്‌വേയിൽ വച്ച് ക്യാമറിൽ പതിഞ്ഞെന്നും റിപ്പോർട്ടുകൾ ഉണ്ട്.
മഹീന്ദ്ര ഥാറുമായും മാരുതി സുസുക്കി ജംനിയുമായുമുള്ള മത്സരം കണക്കിലെടുത്ത്, കമ്പനി കുറഞ്ഞ വിലയിൽ ഗൂർഖ പുറത്തിറക്കും. മഹീന്ദ്ര ഥാറിൻ്റെ പ്രാരംഭ എക്‌സ് ഷോറൂം വില 11.35 ലക്ഷം രൂപയും ജിംനിക്ക് 12.74 ലക്ഷം രൂപയും താർ റോക്‌സിന് 12.99 ലക്ഷം രൂപയുമാണ് പ്രാരംഭ വില.
മത്സരത്തിൻ്റെ വിലയിലെ ഈ വലിയ വിടവ് ഇല്ലാതാക്കാനാണ് ഫോഴ്സ് ഗൂർഖയുടെ അടിസ്ഥാന വകഭേദം വരുന്നത്. നിലവിൽ, വിപണിയിൽ വിൽക്കുന്ന ഗൂർഖയുടെ ഏറ്റവും വലിയ എതിരാളി മഹീന്ദ്ര ഥാർ ആണ്, ഇത് നിലവിൽ 3 ഡോറിൽ മാത്രമേ ലഭ്യമാകൂ, എന്നിരുന്നാലും അതിൻ്റെ 5 ഡോർ വേരിയൻ്റ് ഉടൻ വിപണിയിൽ വരാൻ പോകുന്നു. മഹീന്ദ്ര ഥാറിന് പെട്രോൾ എഞ്ചിൻ്റെ ഓപ്ഷനും ലഭിക്കുന്നു, കൂടാതെ 2 വീൽ ഡ്രൈവും തിരഞ്ഞെടുക്കാം, ഇത് കൂടാതെ ഓട്ടോമാറ്റിക് ഗിയർബോക്സും എസ്‌യുവിയിൽ ലഭ്യമാണ്.
ഡീസൽ എഞ്ചിനും മാനുവൽ ഗിയർബോക്‌സും മാത്രമാണ് ഫോഴ്‌സ് ഗൂർഖയിൽ വരുന്നത്, അതേസമയം സ്റ്റാൻഡേർഡ് 4-വീൽ ഡ്രൈവ് സിസ്റ്റം ഇതിനൊപ്പം ലഭ്യമാണ്. ഥാർ AX ഓഫ്‍ഷണൽ 4WD-യെക്കാൾ 1.75 ലക്ഷം രൂപ കൂടുതലാണ് ഗൂർഖ 3 ഡോറിൻ്റെ വില.
അതേസമയം നിലവിലെ ഗൂർഖ 5-ഡോർ ക്യാബിനിൽ ഒരു സാധാരണ 7-സീറ്റർ കോൺഫിഗറേഷൻ ആണുള്ളത്. രണ്ടാം നിരയിൽ ഒരു ബെഞ്ച് സീറ്റും മൂന്നാം നിര സീറ്റുകളിൽ വ്യക്തിഗത ആംറെസ്റ്റുകളോടുകൂടിയ ക്യാപ്റ്റൻ സീറ്റും ഉണ്ട്. മൂന്നാം നിരയിലേക്ക് പോകാൻ പിൻവാതിലിലൂടെ പ്രവേശനം ലഭിക്കും. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന വലിയ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം ഇതിനുള്ളിൽ ലഭ്യമാകും. മുൻവശത്ത് ഒരു സെൻ്റർ ആംറെസ്റ്റ് ലഭിക്കും. ഇത് മുൻവശത്തെ യാത്രക്കാരൻ്റെ ഇരിപ്പിടവും യാത്രയും കൂടുതൽ സുഖകരമാക്കും. ഇതിന് ഷിഫ്റ്റ്-ഓൺ-ദി-ഫ്ലൈ 4WD നോബ് ലഭിക്കും, അത് സെൻ്റർ കൺസോളിൽ ഡ്രൈവർ സീറ്റിന് സമീപം നൽകിയിരിക്കുന്നു.