ആരുമറിയാതെ കരുത്ത് കൂട്ടി, ഈ 'ഇല്ലുമിനാറ്റിയെ' പടച്ച ഫോഴ്സിന് പത്തിൽപത്ത്! മഹീന്ദ്ര ഥാർ ഇനി കരയുമെന്ന് ഫാൻസ്!

മഹീന്ദ്രയുടെ ഥാർ എന്ന ജനപ്രിയ മോഡലിന് ഇരുട്ടടിയുമായാണ് പുത്തൻ ഗൂർഖ എത്തുന്നത് എന്നതാണ് പ്രത്യേകത. 132 bhp പവറുമായി വരുന്ന മഹീന്ദ്ര ഥാറിന്റെ 2.2 ലിറ്ററിനേക്കാള്‍ കരുത്തനാണിപ്പോള്‍ ഗൂര്‍ഖ എന്നാണ് റിപ്പോര്‍ട്ടുകൾ. 

Force Gurkha 5 door launched and booking opened

ഫോഴ്സ് മോട്ടോഴ്സ് ഒടുവിൽ ഇന്ത്യൻ വിപണി ഏറെക്കാലമായി കാത്തിരുന്ന പുതിയ അഞ്ച് ഡോർ ഗൂർഖയും പുതുക്കിയ മൂന്ന് ഡോർ ഗൂർഖയും അവതരിപ്പിച്ചു. 25,000 രൂപ ടോക്കൺ ബുക്കിംഗ് തുകയിൽ ഈ ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡ് എസ്‌യുവികൾക്കായുള്ള രാജ്യവ്യാപക ബുക്കിംഗും കമ്പനി ആരംഭിച്ചു. ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 2024 മെയ് ആദ്യവാരം ഷോറൂമുകളിൽ എത്തുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിലയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പുതിയ 5-ഡോർ ഫോഴ്സ് ഗൂർഖയുടെ എക്സ്-ഷോറൂം വില 16 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകൾ.

ഇന്ത്യയില്‍ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി സെഗ്‌മെന്റില്‍ ഏറെക്കാലമായി തുടരുന്നുണ്ടെങ്കിലും അര്‍ഹിച്ച അംഗീകാരം ലഭിക്കാത്ത ഒരു മോഡലാണ് ഫോഴ്‌സ് ഗൂര്‍ഖ എന്നാണ് ഫാൻസിന്‍റെ പക്ഷം. എന്നാല്‍ ഇപ്പോള്‍ സെഗ്‌മെന്റ് പുനര്‍നിര്‍വചിക്കാനാവശ്യമായ സാങ്കേതിക സവിശേഷതകള്‍ ഉള്‍പ്പെടുത്തി ഈ എസ്‌യുവിയുടെ 5 സീറ്റര്‍ പതിപ്പും ഒപ്പം അപ്‌ഡേറ്റഡ് 3 ഡോര്‍ പതിപ്പും കമ്പനി അവതരിപ്പിച്ചിരിക്കുന്നു. മഹീന്ദ്രയുടെ ഥാർ എന്ന ജനപ്രിയ മോഡലിന് ഇരുട്ടടിയുമായാണ് പുത്തൻ ഗൂർഖ എത്തുന്നത് എന്നതാണ് പ്രത്യേകത. 132 bhp പവറുമായി വരുന്ന മഹീന്ദ്ര ഥാറിന്റെ 2.2 ലിറ്ററിനേക്കാള്‍ കരുത്തനാണിപ്പോള്‍ ഗൂര്‍ഖ എന്നാണ് റിപ്പോര്‍ട്ടുകൾ. 

പുതുക്കിയ ഫോഴ്‌സ് ഗൂർഖ അതിൻ്റെ ഐക്കണിക് ബോക്‌സി ലുക്ക് നിലനിർത്തുന്നു. 'ഗൂർഖ' ബാഡ്ജോടുകൂടിയ ദീർഘചതുരാകൃതിയിലുള്ള ഫ്രണ്ട് ഗ്രിൽ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള (ഡിആർഎൽ) റെട്രോ-സ്റ്റൈൽ വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, മധ്യഭാഗത്ത് ചെറിയ എയർ ഡാമോടുകൂടിയ കറുത്ത ഫ്രണ്ട് ബമ്പർ, റൗണ്ട് ഫോഗ് ലാമ്പുകൾ എന്നിവയാണ് പുതിയ രൂപകൽപ്പനയുടെ സവിശേഷതകൾ. 5-ഡോർ പതിപ്പ് 3-ഡോർ മോഡലിൻ്റെ ലോംഗ്-വീൽബേസ് വേരിയൻ്റാണ്.

32 കിമി മൈലേജ്, അല്ലെങ്കിലേ വിലയും കുറവ്! ഈ കാറിന് ഇവിടെ ടാക്സും വെട്ടിക്കുറച്ചു! പിന്നെയും ലാഭം 1.02 ലക്ഷം!

സ്ക്വാറിഷ് വീൽ ആർച്ചുകൾ, പുതുതായി രൂപകൽപ്പന ചെയ്ത 18 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, അധിക ഡോറുകൾ എന്നിവ എസ്‌യുവിയുടെ സവിശേഷതകളാണ്. അതിൽ ഫാക്ടറിയിൽ ഘടിപ്പിച്ച സ്നോർക്കൽ ഉൾപ്പെടുന്നു, കൂടാതെ മേൽക്കൂര റാക്ക് ഒരു ഓപ്ഷണൽ ഫീച്ചറായി വാഗ്ദാനം ചെയ്യുന്നു. പിൻഭാഗത്ത്, ടെയിൽഗേറ്റ് ഘടിപ്പിച്ച സ്പെയർ വീൽ, പിൻ ഫെൻഡറുകളിൽ '4X4X4' ബാഡ്ജ്, ഒരു ചെറിയ ഗോവണി, എൽഇഡി ടെയിൽലൈറ്റുകൾ എന്നിവയുണ്ട്.

പുതിയ 5-ഡോർ ഫോഴ്‌സ് ഗൂർഖയുടെ ഇൻ്റീരിയർ ലേഔട്ട് അതിൻ്റെ 3-ഡോർ മോഡലിന് സമാനമാണ്. എന്നാൽ പുതിയ അപ്ഹോൾസ്റ്ററിയും അധിക നിര സീറ്റുകളുമുണ്ട്. 7 സീറ്റർ കോൺഫിഗറേഷനിൽ മധ്യനിരയിൽ ബെഞ്ച് സീറ്റുകളും മൂന്നാം നിരയിൽ ക്യാപ്റ്റൻ സീറ്റുകളും ഉണ്ട്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, റൂഫ് മൗണ്ടഡ് റിയർ വെൻ്റുകളോട് കൂടിയ മാനുവൽ എസി, നാല് പവർ വിൻഡോകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, പിൻ പാർക്കിംഗ് സെൻസറുകൾ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

പുതിയ 5-ഡോർ ഫോഴ്‌സ് ഗൂർഖ, മെഴ്‌സിഡസ്-സോഴ്‌സ്ഡ് 2.6L, 4-സിലിണ്ടർ ഡീസൽ എഞ്ചിൻ നിലനിർത്തി, 49 bhp-ഉം 70 Nm ടോർക്കും ഉത്പാദിപ്പിക്കാൻ റീട്യൂൺ ചെയ്തു എന്നാണ് വിവരം. ഇത് മൊത്തം പവർ ഔട്ട്പുട്ട് 140 bhp-ലും 320 Nm ടോർക്കും സൃഷ്‍ടിക്കുന്നു, 132 bhp, 2.2L ഡീസൽ എഞ്ചിനുമായി വരുന്ന പ്രധാന എതിരാളിയായ മഹീന്ദ്ര ഥാറിനേക്കാൾ പുതിയ ഗൂർഖയെ കൂടുതൽ ശക്തമാക്കുന്നു. പുതിയ ഗൂർഖയ്ക്ക് 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഉണ്ട് കൂടാതെ അസാധാരണമായ ഓഫ്-റോഡ് കഴിവുകൾ വാഗ്ദാനം ചെയ്യുന്നത് തുടരുന്നു. ഓട്ടോ സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റത്തിനൊപ്പം ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നതിനുള്ള മാനുവൽ ഗിയർബോക്സാണുള്ളത്.  

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios