ബംഗളൂരു-മൈസൂരു സൂപ്പര്‍ റോഡ്, വെള്ളപ്പൊക്ക പ്രശ്‌നം പരിഹരിച്ച് കേന്ദ്രം; ഗതാഗതം സാധാരണ നിലയില്‍

 ഇപ്പോള്‍ വെള്ളപ്പൊക്ക പ്രശ്‌നം പരിഹരിച്ചതായി തെളിയിക്കുന്ന എക്‌സ്പ്രസ് വേയുടെ പ്രശ്‌നബാധിത ഭാഗത്തിന്റെ ചിത്രങ്ങളും വീഡിയോകളും കേന്ദ്രം പുറത്തുവിട്ടു.

Flood issue in Bengaluru Mysuru Expressway resolved prn

ഴിഞ്ഞ വാരാന്ത്യത്തിൽ പെയ്‍ത മഴയിൽ വൻ ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്‍തതിന് തൊട്ടുപിന്നാലെ ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് വേ വെള്ളക്കെട്ട് പ്രശ്‌നം ഒഴിവാക്കി. കഴിഞ്ഞ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‍ത എക്‌സ്‌പ്രസ് വേ, കഴിഞ്ഞ മഴയിൽ വെള്ളത്തിനടിയിലായതിനാൽ നിർമാണ നിലവാരത്തെച്ചൊല്ലി വിവാദത്തിലായിരുന്നു. ഇപ്പോള്‍ വെള്ളപ്പൊക്ക പ്രശ്‌നം പരിഹരിച്ചതായി തെളിയിക്കുന്ന എക്‌സ്പ്രസ് വേയുടെ പ്രശ്‌നബാധിത ഭാഗത്തിന്റെ ചിത്രങ്ങളും വീഡിയോകളും കേന്ദ്രം പുറത്തുവിട്ടു.

ബെംഗളൂരു-മൈസൂരു എക്‌സ്‌പ്രസ്‌വേയിൽ മദാപുര ഗ്രാമത്തിന് സമീപമുള്ള സംഗബസവൻതോഡിയിൽ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിച്ചതായി തിങ്കളാഴ്ച നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യര്‍  വിശദീകരണം നൽകി. ഈ ഭാഗത്ത് ഗതാഗതം സുഗമമായി നടക്കുന്നതായും അധികൃതർ അറിയിച്ചു. ശനിയാഴ്ച പെയ്‍ത കനത്ത മഴയിലാണ് ബെംഗളൂരു-മൈസൂർ എക്സ്പ്രസ് വേയുടെ ഒരു ഭാഗം വെള്ളത്തിനടിയിലായത്. വെള്ളക്കെട്ടുള്ള റോഡിലൂടെ വാഹനങ്ങൾ ഓടുന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കി. രാമനഗരയ്ക്കും ബിഡഡിക്കും ഇടയിൽ സംഗബസവന ദൊഡ്ഡിക്ക് സമീപമുള്ള അണ്ടർപാസിന് സമീപമുള്ള വെള്ളപ്പൊക്കം വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ കുടുങ്ങിയിരുന്നു. 

പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചതായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) നേരത്തെ അറിയിച്ചിരുന്നു. ഗ്രാമീണർ ഡ്രെയിനേജ് പാത തടഞ്ഞതിനാൽ അടിപ്പാതയ്ക്ക് താഴെ വെള്ളപ്പൊക്കമുണ്ടായതായി എൻഎച്ച്എഐ ട്വീറ്റുകളിലൂടെ അറിയിച്ചു. ബെംഗളൂരു - മൈസൂരു എക്‌സ്‌പ്രസ് വേയിലെ വെള്ളം ഒഴുകിപ്പോകാനുള്ള പ്രശ്‌നം പരിഹരിക്കാൻ എൻഎച്ച്എഐ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ട്വീറ്റിൽ പറയുന്നു.

ഏകദേശം 8,480 കോടി രൂപ ചെലവിലാണ് 10 വരികളും 118 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു-മൈസൂർ എക്സ്പ്രസ് വേ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ബംഗളൂരുവിനും മൈസൂരുവിനുമിടയിലുള്ള യാത്രാ സമയം ഏകദേശം മൂന്ന് മണിക്കൂറിൽ നിന്ന് ഇപ്പോൾ 75 മിനിറ്റായി കുറഞ്ഞു. ഈ എക്‌സ്‌പ്രസ് വേ ബെംഗളൂരുവിലെ നൈസ് പ്രവേശന കവാടത്തിൽ നിന്ന് ആരംഭിച്ച് മൈസൂരിലെ റിംഗ് റോഡ് ജംഗ്ഷനിൽ അവസാനിക്കുന്നു. ഇതിന് നാല് റെയിൽ മേൽപ്പാലങ്ങൾ, ഒമ്പത് വലിയ പാലങ്ങൾ, 40 ചെറിയ പാലങ്ങൾ, 89 അടിപ്പാതകളും മേൽപ്പാലങ്ങളും ഉണ്ട്.
 

Latest Videos
Follow Us:
Download App:
  • android
  • ios