ദീര്‍ഘദൂര ഡ്രൈവിംഗിന് ഒരുങ്ങുന്നോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ഇത്തരം പ്രശ്നങ്ങളും വാഹനങ്ങളുടെ ഇരിപ്പിടങ്ങളുടെ രൂപകൽപ്പനാ പ്രശ്നങ്ങളും നട്ടെല്ലിന്‍റെയും പിറകുവശത്തിന്‍റെയും പ്രശ്നങ്ങൾ വർധിപ്പിക്കാൻ ഇടയാക്കും. ഒരുപാട് ദൂരം യാത്ര ചെയ്യുന്നവർ ആണെങ്കിൽ അവർക്ക് ശാരീരിക പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇതാ ഏതാനും വിദഗ്ദ ഡോക്ടർമാരുടെ നിർദേശങ്ങൾ.
ദീർഘനേരം വാഹനം ഓടിക്കുന്നവരിൽ കൂടുതലും അവർക്കുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവാൻമാരല്ല. ശരീരത്തിന്‍റെ പിറകുവശത്തും നട്ടെല്ലിനും ഇതുണ്ടാക്കുന്ന പ്രശ്നങ്ങൾ വലുതാണ്. ഇരുത്തവും വാഹനം ഓടിക്കലും എപ്പോഴും ശരീരത്തിനുണ്ടാക്കുന്ന പ്രശ്നങ്ങളിൽ വ്യത്യസ്തമാണ്. വാഹനം ഓടിക്കുമ്പോള്‍ നിങ്ങളുടെ പാദങ്ങൾ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന സന്ദർഭമായതിനാൽ ശരീരത്തെ സ്ഥിരപ്പെടുത്തി നിർത്താൻ നിങ്ങളെ സഹായിക്കില്ല. ഇത്തരം പ്രശ്നങ്ങളും വാഹനങ്ങളുടെ ഇരിപ്പിടങ്ങളുടെ രൂപകൽപ്പനാ പ്രശ്നങ്ങളും നട്ടെല്ലിന്‍റെയും പിറകുവശത്തിന്‍റെയും പ്രശ്നങ്ങൾ വർധിപ്പിക്കാൻ ഇടയാക്കും. ഒരുപാട് ദൂരം യാത്ര ചെയ്യുന്നവർ ആണെങ്കിൽ അവർക്ക് ശാരീരിക പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇതാ ഏതാനും വിദഗ്ദ ഡോക്ടർമാരുടെ നിർദേശങ്ങൾ.
കാര്‍ യാത്രകളിലെ ഛര്‍ദ്ദിയും മനംപുരട്ടലും, ഒഴിവാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍
വാഹനമോടിക്കുമ്പോള്‍ നിങ്ങളുടെ പാദങ്ങൾ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന സന്ദർഭമായതിനാൽ ശരീരത്തെ സ്ഥിരപ്പെടുത്തി നിർത്താൻ നിങ്ങളെ സഹായിക്കില്ല. ഇത്തരം പ്രശ്നങ്ങളും വാഹനങ്ങളുടെ ഇരിപ്പിടങ്ങളുടെ രൂപകൽപ്പനാ പ്രശ്നങ്ങളും നട്ടെല്ലിന്‍റെയും പിറകുവശത്തിന്‍റെയും പ്രശ്നങ്ങൾ വർധിപ്പിക്കാൻ ഇടയാക്കും. ഒരുപാട് ദൂരം യാത്ര ചെയ്യുന്നവർ ആണെങ്കിൽ അവർക്ക് ശാരീരിക പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇതാ ഏതാനും വിദഗ്ദ ഡോക്ടർമാരുടെ നിർദേശങ്ങൾ.
1. ശരീരം സുഖമെങ്കിൽ ശുഭയാത്ര
യാത്ര ആസൂത്രണം ചെയ്യുമ്പോള്‍ സ്വയം സുഖകരമാണെന്ന് ഉറപ്പുവരുത്തുക. ചെറിയ അസ്വസ്ഥതകളെ ശ്രദ്ധിക്കാതെ പോകരുത്. അവ പിന്നീട് യാത്രയിൽ വലിയ പ്രശ്നങ്ങളായേക്കാം. വാഹനത്തിൽ നിങ്ങളുടെ ഇരുത്തം ശരിയായ അംഗവിന്യാസത്തോടെയാണെന്ന് ഉറപ്പുവരുത്തുക. വാഹനത്തിന്‍റെ സ്റ്റിയറിങിൽ നിന്ന് കൃത്യമായ അകലത്തിലും ദിശയിലും ആണ് ഇരുത്തം എന്ന് പരിശോധിക്കുക. പിറകിലെ കീശകളിൽ നിന്ന് പഴ്സ്, മൊബൈൽ ഫോൺ തുടങ്ങിയ വസ്തുക്കളെല്ലാം മാറ്റുക.
ടെസ്റ്റ് ഡ്രൈവ് നിങ്ങളുടെ അവകാശം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
2. ഇടവേളയെടുത്ത് യാത്ര ചെയ്യാം
ദീർഘദൂര യാത്രയിൽ ഇടതടവില്ലാത്ത ഡ്രൈവിങ് ആണ് പലപ്പോഴും പ്രശ്നങ്ങൾക്ക് കാരണം. അത് പിറകുവശത്തെ വേദനക്ക് വരെ കാരണമാകുന്നു. ഇത് നട്ടെല്ലിന് ക്ഷതവുമേൽപ്പിക്കും. അതിനാൽ യാത്രക്കിടയിൽ അൽപ്പനേരം വാഹനം നിർത്തി പുറത്തിറങ്ങി നടക്കുക. ഇത് നിങ്ങളുടെ ശരീരത്തിലെ രക്തചംക്രമണം ശരിയായ നിലയിൽ ആക്കാനും സഹായിക്കും.
3. ഐസ് ബാഗിൽ ആശ്വാസമുണ്ട്
ശരീരത്തിന്‍റെ പിറകുവശം വേദനിക്കുന്നവർ ആണെങ്കിൽ യാത്രയിൽ ഐസ് ബാഗോ മറ്റ് തണുപ്പുള്ള വസ്തുക്കളോ കരുതുന്നത് നന്നായിരിക്കും. ദീർഘദൂര യാത്രകാരണമുണ്ടാകുന്ന വേദന കുറക്കാൻ പരിധിവരെ സഹായിക്കും.
ഡ്രൈവിംഗിനിടെ ബ്രേക്ക് പോയാല്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍
4. ലളിത വ്യായാമത്തിൽ ചെറുതല്ല ആശ്വാസം
ശരീര പേശികളെ ലളിത വ്യായാമത്തിൽ വ്യാപൃതമാക്കുന്നത് വേദന കുറക്കാൻ സഹായിക്കും. ശരീരം ലഘുവായി ചൂടുപിടിപ്പിക്കാനുള്ള പാഡ് പോലുള്ള വസ്തുക്കളുടെ സഹായത്തോടെയാകുമ്പോള്‍ കൂടുതൽ ഫലപ്രദമാകും. യോഗ പരിശീലിക്കുന്നതും ബാക്ക് പെയിൻ സംഹാരിയാണ്.
5. ശരീരത്തെ നടുഭാഗം താങ്ങിനിർത്തുന്നത്
പുറം വേദനക്ക് പ്രധാനകാരണമായി പറയുന്നത് ശരീരത്തിന്‍റെ നടുവിലേക്ക് നൽകുന്ന സമ്മർദമാണ്. കഴിവതും പിറകോട്ട് ഇരിക്കുകയും നട്ടെല്ലിന്റെ സ്വാഭാവികമായ രൂപഘടനക്ക് അനുഗുണമായ രീതിയിലേക്ക് ഇരുത്തം മാറ്റുകയും ചെയ്യുക. ചില കാറുകളിൽ ഇത്തരത്തിൽ സീറ്റുകൾ വരെ രൂപകൽപ്പന ചെയ്തത് കാണാം.
പഴയ കാറിനു മികച്ച വില വേണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
ഈ നിർദേശങ്ങൾ പാലിച്ചാൽ ദീർഘാത്ര ശുഭയാത്രയാകും. എന്നിട്ടും മാറാത്ത പ്രശ്നങ്ങൾക്ക് വിദഗ്ദ ഡോക്ടർമാരുടെ സഹായം തേടാം.