ഇന്ത്യൻ കരുത്തും ബ്രിട്ടീഷ് ആഡംബരവും ചേരുമ്പോള്‍; ആ ബൈക്ക് ജൂണില്‍ എത്തും!

ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തോടെ ബൈക്ക് വിൽപ്പനയ്‌ക്കെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒന്നിലധികം ബൈക്കുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും രണ്ടാം പാദത്തിൽ വിൽപ്പനയ്‌ക്കെത്തുമെന്നുമാണ് രാജീവ് ബജാജ് സൂചന നൽകിയത്.
 

First motorcycle from Bajaj And Triumph will global debut on June 27 prn

ന്ത്യൻ ഇരുചക്ര വാഹന ഭീമൻ ബജാജും ഐക്കണിക്ക് ബ്രിട്ടീഷ് ഇരുചക്ര വാഹന കമ്പനിയായ ട്രയംഫും അവരുടെ തന്ത്രപരമായ പങ്കാളിത്തത്തിൽ നിന്ന് ആദ്യ മോഡലിനായി ഒരുങ്ങുകയാണ്. അടുത്തിടെ ബജാജ് ഓട്ടോയുടെ എംഡി രാജീവ് ബജാജ് ഒടുവിൽ ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്‍തു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ജൂൺ 27 ന് ലണ്ടനിൽ ബൈക്ക് പുറത്തിറക്കുമെന്ന് ബജാജ് എംഡി പറഞ്ഞു. 

“ബൈക്കിന്‍റെ യഥാർത്ഥ ലോഞ്ച് ജൂൺ അവസാനത്തോടെ നടക്കും. ഒരുപക്ഷേ, ജൂൺ 27 ന് ലണ്ടനിൽ നടക്കും. ട്രയംഫ് സംഘടിപ്പിക്കുന്ന ആഗോള ലോഞ്ച് ആയിരിക്കും ഇത്" വരാനിരിക്കുന്ന മോട്ടോർസൈക്കിൾ ലോഞ്ചിനെക്കുറിച്ച് രാജീവ് ബജാജ് പറഞ്ഞു.

ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തോടെ ബൈക്ക് വിൽപ്പനയ്‌ക്കെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒന്നിലധികം ബൈക്കുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും രണ്ടാം പാദത്തിൽ വിൽപ്പനയ്‌ക്കെത്തുമെന്നുമാണ് രാജീവ് ബജാജ് സൂചന നൽകിയത്.

2017 മുതൽ  ബജാജ് ഓട്ടോയും ട്രയംഫ് മോട്ടോർസൈക്കിളും ഒന്നിച്ച് രണ്ട് പ്രോജക്‌ടുകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. അതിൽ ആദ്യത്തേത് സ്‌ക്രാംബ്ലർ-പ്രചോദിത മിഡ്-സെഗ്‌മെന്റ് ഓഫറാണ്. ഇത് ഇപ്പോൾ നിരവധി തവണ ഇന്ത്യൻ റോഡുകളിൽ പരീക്ഷണങ്ങള്‍ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഔദ്യോഗികവിശദാംശങ്ങൾ ഇതുവരെ ലഭ്യമല്ലെങ്കിലും, പുതിയ മോട്ടോർസൈക്കിളിന് ട്രയംഫ് സ്ട്രീറ്റ് ട്രാക്കർ എന്ന് പേരിടാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രയംഫ് ഇത് ട്രേഡ്മാർക്ക് ചെയ്‍തതും വരാനിരിക്കുന്ന മോട്ടോർസൈക്കിളിന് അനുയോജ്യവുമാണ് എന്നതാണ് ഈ നെയിംപ്ലേറ്റ് ഇന്റർനെറ്റിൽ പ്രചരിക്കാൻ കാരണം.

ബൈക്കിന്‍റെ അടിസ്ഥാന ഘടകങ്ങളുടെയും  പവർട്രെയിൻ ഓപ്ഷനുകളുടെയും കാര്യത്തിൽ, പുതിയ ബൈക്ക് രണ്ട് എഞ്ചിൻ കപ്പാസിറ്റികളിൽ - 250 സിസി, 400 സിസി എന്നിവയിൽ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ബൈക്ക് വിൽപ്പനയ്‌ക്കെത്തുമ്പോൾ ഏറ്റവും താങ്ങാനാവുന്ന ട്രയംഫ് ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. 

ട്രയംഫ് ആദ്യം 400-കൾ ഇന്ത്യയിലും മറ്റിടങ്ങളിലും അവതരിപ്പിക്കും എന്നും തുടർന്ന് ചെറിയ ശേഷിയുള്ള മോട്ടോർസൈക്കിളും അവതരിപ്പിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

അടുത്തിടെ ട്രയംഫിന്‍റെ ഇന്ത്യയ്ക്കുള്ളിലെ വിതരണ പ്രവർത്തനങ്ങൾ രാജ്യത്തെ ആഭ്യന്തര ഇരുചക്രവാഹന പ്രമുഖരായ ബജാജ് ഓട്ടോ ഏറ്റെടുത്തിരുന്നു.  ഒരു റെഗുലേറ്ററി പ്രഖ്യാപനത്തിൽ ആണ് കമ്പനി ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഇതോടെ ട്രയംഫ് മോട്ടോർസൈക്കിൾസ് ലിമിറ്റഡിന്റെ ഇന്ത്യൻ ബിസിനസ് ബജാജിന് സ്വന്തമായി. ട്രയംഫ് മോട്ടോർസൈക്കിൾസുമായുള്ള അടുത്ത ഘട്ട പങ്കാളിത്തത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ നീക്കം.

ട്രയംഫ് ബാഡ്‍ജ് വഹിക്കുന്ന പുതിയ ഇടത്തരം മോട്ടോർസൈക്കിളുകൾ ഇരു കമ്പനികളും സംയുക്തമായി വികസിപ്പിക്കുമെന്നും ബജാജ് പറഞ്ഞു. ഈ പുതിയ മിഡ്-സൈസ് മോട്ടോർസൈക്കിളുകൾ 2023-ൽ പുറത്തിറങ്ങും. ബജാജിന്റെ ചക്കൻ പ്ലാന്റിൽ ഇത് നിർമ്മിക്കപ്പെടും. ബജാജ് ഓട്ടോ ഇന്ത്യയിൽ ട്രയംഫ് മോട്ടോർസൈക്കിൾ ഡീലർഷിപ്പുകൾ പ്രവർത്തിപ്പിക്കുകയും 2025 ഓടെ 120 നഗരങ്ങളിലേക്ക് ശൃംഖല വികസിപ്പിക്കുകയും ചെയ്യും.

Latest Videos
Follow Us:
Download App:
  • android
  • ios