കടുവയുടെ വിജയാഘോഷം, ലോകത്തിലെ ഏറ്റവും സുരക്ഷിത കാര്‍ സ്വന്തമാക്കി ഷാജി കൈലാസ്!

ലോകത്തിലെ ഏറ്റവും സുരക്ഷിത വാഹനങ്ങളിലൊന്ന് എന്ന് പേരുള്ള വാഹനമാണ് വോള്‍വോ എക്സ്‌സി 60.

Film Director Shaji Kailas Bought A New Volvo XC 60

നീണ്ട ഒമ്പത് വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസ് എന്ന സംവിധായകന്‍റെ വമ്പൻ തിരിച്ചുവരവാണ് കടുവ എന്ന സിനിമയിലൂടെ അക്ഷരാര്‍ത്ഥത്തില്‍ മലയാള സിനിമാലോകം കണ്ടത്. പൃഥ്വിരാജ് നായകനായ ഈ സൂപ്പര്‍ഹിറ്റ് ചിത്രത്തിന്‍റെ വിജയം ഷാജി കൈലാസ് ആഘോഷിച്ചത് ഒരു കിടിലന്‍ വാഹനം സ്വന്തമാക്കിയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

'മൂന്നാറും' കീശ നിറച്ചു; മൂന്നാമത്തെ ആഡംബരക്കാറും ഗാരേജിലാക്കി രാജമൗലി!

സ്വീഡിഷ് ആഡംബര വാഹന നിര്‍മാതാക്കളായ വോള്‍വോയുടെ എക്സ്‌സി 60യാണ് ഷാജി കൈലാസ് വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തിലെ ഏറ്റവും സുരക്ഷിത വാഹനങ്ങളിലൊന്ന് എന്ന് പേരുള്ള വാഹനമാണ് വോള്‍വോ എക്സ്‌സി 60.  ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാര്‍ എന്ന സ്ഥാനവും ഏറ്റവും മികച്ച ഓഫ്-റോഡര്‍ എന്ന പുരസ്‌കാരവും വോള്‍വോ XC60 നേരത്തെ സ്വന്തമാക്കിയിരുന്നു. സുരക്ഷാ ഏജന്‍സിയായ യൂറോ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റുകളില്‍ അഞ്ചില്‍ അഞ്ചു സ്റ്റാറും നേടിയാണ് XC60 ഈ നേട്ടത്തിലേക്ക് ഓടിക്കയറിയത്.

Film Director Shaji Kailas Bought A New Volvo XC 60

കോയമ്പത്തൂര്‍ റോഡിലെ ക്യാമറയില്‍ കുടുങ്ങി ഇന്നോവയുടെ ചേട്ടന്‍, വിലയില്‍ ഞെട്ടി വാഹനലോകം!

യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന മിഡ്-സൈസ്ഡ് എസ്‌യുവിയായ എക്‌സ്‌സി 60നെ 2017 ഡിസംബറിലാണ് ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളെല്ലാം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണെന്നതാണ് വാഹനത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഹൈടെക് സാങ്കേതിക വിദ്യ, സുഖകരമായ യാത്ര, കൂടുതൽ സുരക്ഷ എന്നിവ ഒത്തിണക്കിയ വോൾവോയുടെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് എക്സ്‌‌സി 60.  

ലാലേട്ടന്‍റെ വീട്ടിലേക്ക് വീണ്ടും ടൊയോട്ട; ഇത്തവണ മുറ്റത്തെത്തിയത് ചുവപ്പന്‍ ഇന്നോവ!

എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്ന യാത്രക്കാര്‍ക്ക് 98 ശതമാനം സുരക്ഷയാണ് വോള്‍വോ XC60 വാഗ്ദാനം ചെയ്യുന്നത്. കാറിനകത്തുള്ളവർക്കു മാത്രമല്ല, സൈക്കിൾ, കാൽനട യാത്രക്കാരടക്കമുള്ളവർക്കും സംരക്ഷണം ഉറപ്പു വരുത്തുന്ന സംവിധാനം, എമർജെൻസി ബ്രേക്കിങ് തുടങ്ങി നിരവധി സുരക്ഷ സംവിധാനങ്ങളുണ്ട് വോൾവോ എക്സ്‌സി–60ൽ.

കൊറോണക്കിടയിലും കച്ചവടം പൊടിക്കുന്നു, ഇന്ത്യയില്‍ വമ്പന്‍ വളര്‍ച്ചയുമായി ഈ വണ്ടിക്കമ്പനി!

എബിഎസ്, സീറ്റ് ബെല്‍റ്റ്, സ്റ്റീര്‍ അസിസ്റ്റ് എന്നിങ്ങനെ സ്റ്റാന്റേഡ് ഫീച്ചേഴ്സിന് പുറമെ വോള്‍വോയുടെ റഡാര്‍ അധിഷ്ഠിത ബ്ലൈന്റ് സ്പോട്ട് ഇന്‍ഡിക്കേഷന്‍ സിസ്റ്റം, പൈലറ്റ് അസിസ്റ്റ്, ലൈന്‍ മിറ്റിഗേഷന്‍ സിസ്റ്റവും വാഹനത്തിലുണ്ട്. പൈലറ്റ് അസിസ്റ്റ് മുന്നിലെയും പിന്നിലെയും വാഹനങ്ങളില്‍ നിന്നും നിശ്ചിത അകലം പാലിക്കാന്‍ സഹായിക്കും. ഒപ്പം ലൈന്‍ മിറ്റിഗേഷന്‍ സിസ്റ്റം 130 കിലോമീറ്റര്‍ വേഗതയില്‍ പോകുമ്പോള്‍ പോലും XC 60 ലെ ലൈന്‍ മാറാതെ സഹായിക്കും.

സെക്കന്‍ഡ് ഹാന്‍ഡ് വണ്ടിക്കച്ചവടത്തിലേക്കും കടന്ന് ഇന്നോവ മുതലാളി!

പെട്രോൾ മൈൽഡ് ഹൈബ്രിഡ് എൻജിനാണ് ഈ വാഹനത്തിന്‍റെ ഹൃദയം.  2.4 ലീറ്റർ ടർബോ ചാർജ്‍ഡ് അഞ്ച് സിലിണ്ടർ എൻജിന് 250 ബിഎച്ച്പി കരുത്തും 350 എൻഎം ടോർക്കും സൃഷ്‍ടിക്കാന്‍ സാധിക്കും. വെറും 6.9 സെക്കൻഡ് മാത്രം മതി എക്സ്‍സി60ന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ. വാഹനത്തിന്റെ ഉയർന്നവേഗം 180 കിലോമീറ്ററാണ്. 65.90 ലക്ഷം രൂപയാണ് വോൾവോ എക്സ്‌സി 60യുടെ എക്സ്ഷോറൂം വില എന്നാണ് റിപ്പോര്‍ട്ടുകള്‍.

മുഖ്യമന്ത്രിക്ക് പുതിയ വാഹനം, വരുന്നത് ഇന്നോവയെ വിറപ്പിച്ച എതിരാളി!

Latest Videos
Follow Us:
Download App:
  • android
  • ios