ആകാംക്ഷയിൽ ഫാൻസ്, മാരുതി അൾട്ടോയെ കൂടുതൽ സൂപ്പർഹിറ്റാക്കും ഈ മാറ്റങ്ങൾ!

ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ മുൻഗണനകൾ കണക്കിലെടുക്കുമ്പോൾ, നിരവധി വാഹന പ്രേമികൾ മാരുതി സുസുക്കി ആൾട്ടോ കെ10 ഒരു പുതിയ രൂപത്തിൽ കാണാൻ ആഗ്രഹിക്കുന്നു. രാജ്യത്തെ യഥാർത്ഥ ജനപ്രിയ കാറിൽ നമ്മൾ കാണാൻ ആഗ്രഹിക്കുന്ന പ്രധാന മാറ്റങ്ങൾ ഇതാ. 

Fans says if company make these changes in Maruti Alto K10 the car will be superhit

ന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഹാച്ച്ബാക്ക് സെഗ്മെൻ്റ് കാറുകൾക്ക് എല്ലായ്പ്പോഴും വലിയ ഡിമാൻഡാണ്. ഈ സെഗ്‌മെൻ്റിൽ രാജ്യത്തെ ഏറ്റവും വലിയ കാർ വിൽപ്പന കമ്പനിയായ മാരുതി സുസുക്കിയുടെ വാഗൺആർ, ആൾട്ടോ, ബലേനോ, ഹ്യുണ്ടായ് ഐ20 എന്നിവ ഉൾപ്പെടുന്നു. ഇതിൽ, മാരുതി ആൾട്ടോ കെ10 (മാരുതി സുസുക്കി ആൾട്ടോ) ദശാബ്‍ദങ്ങളായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറാണ്. ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ മുൻഗണനകൾ കണക്കിലെടുക്കുമ്പോൾ, നിരവധി വാഹന പ്രേമികൾ മാരുതി സുസുക്കി ആൾട്ടോ കെ10 ഒരു പുതിയ രൂപത്തിൽ കാണാൻ ആഗ്രഹിക്കുന്നു. രാജ്യത്തെ യഥാർത്ഥ ജനപ്രിയ കാറിൽ നമ്മൾ കാണാൻ ആഗ്രഹിക്കുന്ന പ്രധാന മാറ്റങ്ങൾ ഇതാ. 

ഡിസൈൻ
ഡിസൈനിൻ്റെ കാര്യത്തിൽ, മാരുതി സുസുക്കി ആൾട്ടോ കെ 10 ലേക്ക് പുതിയ കോസ്മെറ്റിക് ഘടകങ്ങൾ ഉപഭോക്താക്കൾ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടുകൾ ഉണ്ട്. ഇതിനായി എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും എൽഇഡി കോമ്പിനേഷൻ ലാമ്പുകളും കാറിൽ നൽകേണ്ടി വരും. 

ഫീച്ചറുകൾ
മാരുതി സുസുക്കി ആൾട്ടോ K10 ൻ്റെ സവിശേഷതകൾ കമ്പനി തുടർച്ചയായി അപ്‌ഡേറ്റ് ചെയ്‍തിട്ടുണ്ട്. എങ്കിലും, കാറിലെ ഡ്രൈവറുടെയും യാത്രക്കാരൻ്റെയും സുഖസൗകര്യങ്ങൾ സംബന്ധിച്ച് വളരെയധികം ഫീച്ചറുകൾ ഇനിയും ചെയ്യാനുണ്ട്, അത് മികച്ച അനുഭവം നൽകും.

സുരക്ഷ
ആൾട്ടോ കെ10ൽ സുരക്ഷയുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങളും പലരും ആഗ്രഹിക്കുന്നുണ്ട്. മാരുതി സുസുക്കി ആൾട്ടോ കെ10-ന് ഇരട്ട ഫ്രണ്ട് എയർബാഗുകൾ നൽകിയിട്ടുണ്ട്. അതേസമയം, ഹ്യുണ്ടായ് തങ്ങളുടെ എല്ലാ കാറുകളിലും സ്റ്റാൻഡേർഡ് ആറ് എയർബാഗുകൾ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമെ, ആൾട്ടോ കെ10-ൽ റിവേഴ്സ് പാർക്കിംഗ് ക്യാമറയും ആളുകൾ പ്രതീക്ഷിക്കുന്നു.

ഇലക്ട്രിക്ക് വേരിയൻ്റ്
നിരവധി ഓട്ടോമോട്ടീവ് വിദഗ്ധരും ഉപഭോക്താക്കളും മാരുതി സുസുക്കി ആൾട്ടോ കെ10 ഇലക്ട്രിക് രൂപത്തിലും കാണാൻ ആഗ്രഹിക്കുന്നു. എങ്കിലും, മാരുതി സുസുക്കി ആൾട്ടോ കെ 10 ൻ്റെ ഇലക്ട്രിക് വേരിയൻ്റിൽ വളരെയധികം നിക്ഷേപിക്കുന്നത് ലാഭകരമായ ഇടപാടായിരിക്കില്ലെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios