Drunk Drive : പൂസായി ബെന്‍സ് ഓടിച്ച യുവതി വഴിയാത്രികരെ ഇടിച്ചുതെറിപ്പിച്ചു!

നാട്ടുകാരും വാഹനത്തില്‍ ഉണ്ടായിരുന്നവരും തമ്മിൽ വാക്കേറ്റമുണ്ടായി.സ്ഥലത്തെത്തിയ പോലീസ് യുവതിയെയും കാറിലുണ്ടായിരുന്ന പുരുഷനെയും അറസ്റ്റ് ചെയ്‍തു

Drunk woman in Mercedes-Benz CLA hits several people

ദ്യലഹരിയിലായിരുന്ന സ്‍തീ ഓടിച്ച വാഹനം വഴിയാത്രികരെ ഇടിച്ചു തെറിപ്പിച്ചു. ഹൈദരാബാദിലെ ഷംഷാബാദിൽ ആണ് സംഭവം എന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. മദ്യലഹരിയിലായിരുന്ന സ്ത്രീയെ റോഡിൽ വെച്ച് മൂന്ന് പേരെ ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒആർആറിൽ (Outer Ring Road) നിന്ന് കാര്‍ ഷംഷാബാദിലേക്ക് (Shamshabad) പോകുമ്പോഴായിരുന്നു സംഭവം. നാട്ടുകാർ കാർ തടഞ്ഞു നിർത്തിയതിനെ തുടർന്ന് പോലീസ് ഇവരെ പിടികൂടി.

സംഭവം നടക്കുമ്പോൾ യുവതിയാണ് മെഴ്‌സിഡസ് ബെൻസ് സിഎൽഎ ഓടിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ച് അമിതവേഗതയിൽ പാഞ്ഞ വാഹനം നാട്ടുകാർ പിന്നീട് മുന്നോട്ടുപോകാതെ തടഞ്ഞു. സംഭവസ്ഥലത്ത് നാട്ടുകാരും വാഹനത്തില്‍ ഉണ്ടായിരുന്നവരും തമ്മിൽ വാക്കേറ്റമുണ്ടായി. സംഭവസമയത്ത് യുവതിക്കൊപ്പം ഒരാൾ യാത്ര ചെയ്‍തിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍; 70 വർഷത്തിലേറെയായി ലൈസൻസില്ലാതെ വാഹനമോടിച്ചു; ഒടുവില്‍ പിടിയില്‍

സംഭവം നടന്ന് അൽപസമയത്തിന് ശേഷം സ്ഥലത്തെത്തിയ പോലീസ് യുവതിയെയും കാറിലുണ്ടായിരുന്ന പുരുഷനെയും അറസ്റ്റ് ചെയ്‍തു. ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. വാഹനത്തിലുണ്ടായിരുന്ന ഇരുവരും മദ്യപിച്ചിരുന്നതായി സ്ഥലത്തെത്തിയ പോലീസ് സംഘം പറഞ്ഞു. ബ്രീത്ത് അനലൈസർ ടെസ്റ്റ് നടത്തി ഇത് സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ മദ്യക്കുപ്പി പോലീസ് പിടിച്ചെടുത്തു. സ്ഥലത്ത് നിന്ന് മെഴ്‌സിഡസ് ബെൻസ് സിഎൽഎ പിടിച്ചെടുക്കാൻ സാധ്യതയുണ്ടെന്നും കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് കാൽനടയാത്രക്കാരെയും യുവതി ബോധപൂർവം ഇടിച്ചതാണോ അതോ വാഹനം നിയന്ത്രണം വിട്ടതാണോ എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. 

കാര്‍ തലകുത്തി മറിഞ്ഞു, പുറത്തേക്ക് തെറിച്ച് മദ്യപസംഘം, ഞെട്ടിക്കും വീഡിയോ!

മദ്യപിച്ച് വാഹനം ഓടിച്ചാല്‍
ഇന്ത്യയിൽ മദ്യപിക്കുകയും വാഹനമോടിക്കുകയും ചെയ്യുന്നത് വലിയ കുറ്റമാണ്. കൊവിഡ് മാഹാമാരി കാരണം, പൊലീസുകാർ ഓൺ-സ്പോട്ട് ടെസ്റ്റുകൾ ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ട്. അതിനാലാണ് മദ്യപിച്ച് വാഹനമോടിക്കുന്ന പലരും രക്ഷപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പൊതുസ്ഥലത്ത് മദ്യപിക്കുന്നതായി കണക്കാക്കുന്നതിനാൽ ഡ്രൈവർ ഒഴികെയുള്ള മറ്റ് യാത്രക്കാർ കാറിനുള്ളിൽ മദ്യം കഴിക്കുന്നതും നിയമവിരുദ്ധമാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്.

കൊറോണപ്പേടി; മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ ഊതിക്കരുതെന്ന് ഡിജിപി

മദ്യപാനം ശരീരത്തിന്റെ പ്രതികരണം മന്ദഗതിയിലാക്കുന്നു, ഇത് വലിയ അപകടങ്ങൾക്ക് കാരണമാകും. ലോകമെമ്പാടുമുള്ള നിരവധി അപകട കേസുകളിൽ മദ്യപിച്ച് വാഹനം ഓടിക്കുന്നത് ഉൾപ്പെടുന്നു. ഇന്ത്യയിൽ, രക്തത്തിലെ മദ്യത്തിന്റെ പരമാവധി പരിധി 100 മില്ലിയിൽ 30 മില്ലിഗ്രാം ആണ്. അതിന് മുകളിൽ മദ്യത്തിന്റെ അളവ് കണ്ടെത്തിയാൽ പൊലീസിന് ഡ്രൈവിംഗ് ലൈസൻസ് പിടിച്ചെടുക്കാം. 

മദ്യപിച്ച് വാഹമോടിച്ചത് പിടികൂടിയ ട്രാഫിക്ക് എസ്ഐയെ വാഹനത്തിലുണ്ടായിരുന്നവര്‍ മര്‍ദ്ദിച്ചു

മദ്യപിച്ച് ഡ്രൈവിംഗ് ചെയ്യുന്നതായി തോന്നിയാല്‍ പൊലീസിന് വാഹനം നിര്‍ത്തിക്കാനും മദ്യത്തിന്റെ അളവ് ബ്രീത്ത് അനലൈസർ ഉപയോഗിച്ച് അളക്കാനും അനുമതിയുണ്ട്. ഒരു വ്യക്തി സംഭവസ്ഥലത്ത് പരിശോധന നടത്താൻ വിസമ്മതിച്ചാൽ, പോലീസുകാർ അവരെ സർക്കാർ അംഗീകൃത ആശുപത്രികളിലേക്ക് രക്ത സാമ്പിളുകൾക്കായി കൊണ്ടുപോകും. ഇങ്ങനെ രക്തത്തില്‍ മദ്യത്തിന്റെ അളവ് നിർണ്ണയിക്കാൻ സാധിക്കുന്നു. പക്ഷേ പലപ്പോഴും , വ്യക്തി മദ്യപിച്ചിട്ടുണ്ടോ എന്ന് ആദ്യം അവരോട് സംസാരിച്ച് ടെസ്റ്റ് നടത്തി കണ്ടെത്താനാണ് പോലീസ് ശ്രമിക്കുക. 

പൂസായ ഡ്രൈവറെ പിടിച്ചാലും വണ്ടി കസ്റ്റഡിയിലെടുക്കാൻ പൊലീസിന് അധികാരമില്ലെന്ന് ഈ ഹൈക്കോടതി

Latest Videos
Follow Us:
Download App:
  • android
  • ios