ഇതെന്ത് മറിമായമെന്ന് ഹോണ്ട! ഇവിടെ കാറുകൾ 'കൂമ്പാരമാകു'മ്പോൾ അവിടെ പരിപാടി ഗംഭീരമാകുന്നു!
കഴിഞ്ഞകുറച്ചുകാലമായി ഹോണ്ട കാറുകളുടെ ഡിമാൻഡിൽ തുടർച്ചയായ കുറവുണ്ടായി. കഴിഞ്ഞ മാസത്തെ അതായത് 2024 ഓഗസ്റ്റിലെ കമ്പനിയുടെ കാർ വിൽപ്പന കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ, നിരാശയായിരുന്നു ഫലം. അതേസമയം ഈ കാലയളവിൽ കയറ്റുമതിയിൽ ഹോണ്ട അത്ഭുതങ്ങൾ സൃഷ്‍ടിച്ചു. കഴിഞ്ഞ മാസം 5,817 യൂണിറ്റ് കാറുകളാണ് ഹോണ്ട കയറ്റുമതി ചെയ്തത്.
ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ജാപ്പനീസ് കാർ ബ്രാൻഡായ ഹോണ്ടയുടെ കാറുകൾ എന്നും ജനപ്രിയമാണ്. എങ്കിലും, കഴിഞ്ഞകുറച്ചുകാലമായി ഹോണ്ട കാറുകളുടെ ഡിമാൻഡിൽ തുടർച്ചയായ കുറവുണ്ടായി. കഴിഞ്ഞ മാസത്തെ അതായത് 2024 ഓഗസ്റ്റിലെ കമ്പനിയുടെ കാർ വിൽപ്പന കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ, നിരാശയായിരുന്നു ഫലം. ആഭ്യന്തര വിപണിയിൽ ഹോണ്ട 5,326 യൂണിറ്റ് കാറുകളാണ് കഴിഞ്ഞ മാസം വിറ്റഴിച്ചത്. ഒരുവർഷം മുമ്പ്, അതായത് 2023 ഓഗസ്റ്റിൽ, ഹോണ്ട ഇന്ത്യൻ വിപണിയിൽ മൊത്തം 7,880 യൂണിറ്റ് കാറുകൾ വിറ്റഴിച്ചിരുന്നു. അതായത്, ഈ കാലയളവിൽ, വാർഷിക അടിസ്ഥാനത്തിൽ ഹോണ്ട കാറുകളുടെ വിൽപ്പനയിൽ 32.41 ശതമാനം ഇടിവുണ്ടായി. വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി, കമ്പനി വരും ദിവസങ്ങളിൽ നിരവധി പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. അതിൽ ഹോണ്ട അമേസ് ഫെയ്‌സ്‌ലിഫ്റ്റും ഉൾപ്പെടുന്നു.
അതേസമയം ഈ കാലയളവിൽ കയറ്റുമതിയിൽ ഹോണ്ട അത്ഭുതങ്ങൾ സൃഷ്‍ടിച്ചു. കഴിഞ്ഞ മാസം 5,817 യൂണിറ്റ് കാറുകളാണ് ഹോണ്ട കയറ്റുമതി ചെയ്തത്. കൃത്യം ഒരു വർഷം മുമ്പ്, അതായത് 2023 ഓഗസ്റ്റിൽ, 2,189 യൂണിറ്റ് കാറുകൾ മാത്രമാണ് ഹോണ്ട കയറ്റുമതി ചെയ്തത്. അതായത് ഹോണ്ടയുടെ കയറ്റുമതിയിൽ വാർഷികാടിസ്ഥാനത്തിൽ 165.74 ശതമാനം വർധനയുണ്ടായി. അതേ സമയം, കമ്പനിയുടെ ആഭ്യന്തര, കയറ്റുമതി സംയോജപ്പിച്ച് നോക്കുകയാണെങ്കിൽ, കഴിഞ്ഞ മാസം ഹോണ്ട 11,143 യൂണിറ്റ് കാറുകൾ വിറ്റു. 2023 ഓഗസ്റ്റിൽ, ഈ കണക്ക് 10,069 യൂണിറ്റായിരുന്നു. ഇക്കാലയളവിൽ ഹോണ്ടയുടെ മൊത്തം കാർ വിൽപ്പനയിൽ വാർഷികാടിസ്ഥാനത്തിൽ 10.67 ശതമാനം വർധനയുണ്ടായി.
കമ്പനി അതിൻ്റെ ജനപ്രിയ സെഡാനായ ഹോണ്ട അമേസിൻ്റെ അപ്‌ഡേറ്റ് പതിപ്പ് വരും മാസങ്ങളിൽ അവതരിപ്പിക്കാൻ പോകുന്നു. ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഹോണ്ട അമേസ് എപ്പോഴും ജനപ്രിയമാണ്. എങ്കിലും, കുറച്ച് കാലമായി ഹോണ്ട അമേസിൻ്റെ വിൽപ്പനയിൽ ഇടിവുണ്ടായി. അമേസിൻ്റെ വിൽപ്പന വർധിപ്പിക്കുന്നതിനായി അതിൻ്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കാൻ കമ്പനി തയ്യാറെടുക്കുകയാണ്. 2024 അവസാനത്തോടെ അപ്‌ഡേറ്റ് ചെയ്ത ഹോണ്ട അമേസ് ഷോറൂമുകളിൽ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ.