മാരുതിയും ഗള്‍ഫിലെ ഈ വണ്ടികളും മലയാളസിനിമയും തമ്മിലൊരു ബന്ധമുണ്ട്; ആ കഥ പറഞ്ഞ് അഞ്ജലി മേനോൻ!
പ്രമുഖ ചലച്ചിത്ര സംവിധായികയായ അഞ്ജലി മേനോന്റെ അച്ഛനായിരുന്നു ടി എം നായർ. അദ്ദേഹമാണ് യു എ ഇ-യിലേക്ക് ആദ്യമായി ജാപ്പനീസ് കാറുകൾ എത്തിച്ചതും പിന്നീട് കേരളത്തിലെ ഒന്നാംകിട മാരുതി ഡീലർഷിപ്പായി മാറിയ ഇൻഡസ് മോട്ടോഴ്‌സിന് തുടക്കമിടുകയും ചെയ്‍ത മനുഷ്യന്‍.
ജി സി സി (GCC) രാജ്യങ്ങളിൽ ജലവിതരണം കഴുതപ്പുറത്ത് നടത്തിയിരുന്ന കാലത്ത് അങ്ങോട്ടേക്ക് ആദ്യമായ ജാപ്പനീസ് (Japanes) കാറുകള്‍ ഇറക്കാന്‍ ചുക്കാന്‍ പിടിച്ചത് ഒരു മലയാളിയായിരുന്നു. ഇതേ മലയാളി തന്നെയായിരുന്നു കേരളത്തിലെ ഒന്നാംകിട മാരുതി ഡീലർഷിപ്പായി മാറിയ ഇൻഡസ് മോട്ടോഴ്‌സിന് (Indus Motors) തുടക്കമിട്ടതും. അദ്ദേഹത്തിന്‍റെ പേരാണ് ടി എം നായർ (T M Nair). തീര്‍ന്നില്ല, പറഞ്ഞുവരുന്നത് ഇതൊന്നുമല്ല. ഈ ടി എം നായരും മലയാള സിനിമയും തമ്മില്‍ ഒരു ബന്ധമുണ്ട്. അതെന്തെന്നല്ലേ?
പ്രമുഖ ചലച്ചിത്ര സംവിധായികയായ അഞ്ജലി മേനോന്റെ അച്ഛനായിരുന്നു ടി എം നായർ. അദ്ദേഹമാണ് യു എ ഇ-യിലേക്ക് ആദ്യമായി ജാപ്പനീസ് കാറുകൾ എത്തിച്ചതും പിന്നീട് കേരളത്തിലെ ഒന്നാംകിട മാരുതി ഡീലർഷിപ്പായി മാറിയ ഇൻഡസ് മോട്ടോഴ്‌സിന് തുടക്കമിടുകയും ചെയ്‍ത മനുഷ്യന്‍.
(അഞ്ജലിയും പിതാവ് ടി എം നായരും - ഒരു പഴയ ചിത്രം)
നിസാന്‍, ഡാട്‌സൺ, മിഷെലിൻ, ഗൾഫ് ഓയിൽ, കാസ്‌ട്രോൾ, ടാറ്റ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളെയല്ലാം മിഡില്‍ ഈസ്റ്റിന് പരിചയപ്പെടുത്തിയ അറേബ്യൻ ഓട്ടോമൊബൈൽസ് എന്ന കമ്പനി ടി എം നായരുടെ ചിന്തകളില്‍ നിന്നും ഉരുത്തിരിഞ്ഞതായിരുന്നു.
അതുപോലെ 1984ന്‍ ഇന്‍ഡസ് മോട്ടോഴ്‍സിന് തുടക്കം കുറിച്ചതും അദ്ദേഹമായിരുന്നു. ജിസിസി രാജ്യങ്ങളിലെ അദ്ദേഹത്തിന്‍റെ വിജയഗാഥ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള മാരുതി ഡീലര്‍ഷിപ്പുകളായി ഇന്നും തല ഉയര്‍ത്തി നില്‍ക്കുന്നു.
(ടി എം നായര്‍ അറേബ്യന്‍ ഓട്ടോ മൊബൈല്‍സില്‍)
അച്ഛന്‍റെ വാഹന സ്‍നേഹം അതേപടി പകര്‍ന്നുകിട്ടിയ മകളാണ് അഞ്ജലി മേനോന്‍. അതിന് അവരുടെ സിനിമകള്‍ തന്നെയാണ് തെളിവ്. വിന്റേജ് കാറുകളും ബൈക്കുകളും തുരുമ്പിച്ച മറ്റഡോര്‍ വാനുകളും ഫോക്‌സ് വാഗൺ മൈക്രോ ബസുമൊക്കെ അഞ്ജലിയുടെ ഫ്രെയിമുകളിലെ പതിവു കഥാപാത്രങ്ങളാണ്.
(കൂടെ സിനിമയിലെ ഫോക്സ്‍വാഗണ്‍ മൈക്രോ ബസ്)
ഉസ്‍താദ് ഹോട്ടലിലെ കരിംക്കയ്ക്ക് അച്ഛന്റെ പല സ്വഭാവസവിശേഷതകളും ഉണ്ടെന്ന് അഞ്ജലി പറയുന്നു. പല വിജയകരമായ ബിസിനസുകളും കെട്ടിപ്പടുത്തെങ്കിലും അദ്ദേഹമൊരിക്കലും ലാഭക്കണക്കുകൾ മാത്രം നോക്കിയല്ല പ്രചോദിതമായിരുന്നത്. ഇൻഡസിൽ നിന്നും ലഭിക്കുന്ന ഓരോ രൂപയും കമ്പനിയുടെ വളർച്ചയ്ക്കായി തന്നെ അദ്ദേഹം വിനിയോഗിച്ചുകൊണ്ടിരുന്നുവെന്നും അഞ്ജലി എഴുതുന്നു. തന്റെ വാഹനലോകത്തെക്കുറിച്ചും സിനിമകളിൽ കഥാപാത്രങ്ങളാകുന്ന വാഹനങ്ങളെക്കുറിച്ചും മനസുതുറക്കുകയാണ് അഞ്ജലി മേനോൻ. ഏറെ കൌതുകമായ ആ വിശേഷങ്ങളുടെ പൂര്‍ണ്ണരൂപം വായിക്കാം
(അഞ്ജലി മേനോന്‍റെ മിനിയേച്ചര്‍ കാര്‍ ശേഖരം)