കണ്ടതൊക്കെ വെറും ട്രെയിലര്‍, ഒലയുടെ കളികള്‍ ഇനി കാണാനിരിക്കുന്നതേയുള്ളൂ!
വരാനിരിക്കുന്ന ഒല ഇലക്ട്രിക് ബൈക്കുകൾ ക്രൂയിസറുകൾ, അഡ്വഞ്ചര്‍, സ്‌പോർട്‌സ്, റോഡ് ബൈക്കുകൾ എന്നിങ്ങനെ ഒന്നിലധികം ഫോർമാറ്റുകളിൽ വരും.
ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് ഇരുചക്രവാഹന നിർമ്മാതാക്കളായ ഒല ഇലക്ട്രിക് സമീപഭാവിയിൽ കൂടുതൽ ഇലക്ട്രിക് സ്‍കൂട്ടറുകളും ബൈക്കുകളും പുറത്തിറക്കാനുള്ള പദ്ധതി വെളിപ്പെടുത്തി. അടുത്ത രണ്ട് വർഷത്തിനുള്ളിൽ (അതായത് 2023-2024) ആറ് പുതിയ ഇവികൾ കൊണ്ടുവരാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഒല ഇലക്ട്രിക് സിഇഒ ഭവിഷ് അഗർവാൾ പറഞ്ഞു. ഒല അടുത്ത വർഷം ഒരു പുതിയ മാസ്-മാർക്കറ്റ് സ്‌കൂട്ടർ അവതരിപ്പിക്കുമെങ്കിലും, 2024-ൽ ഒരു പ്രീമിയവും മാസ്-മാർക്കറ്റ് മോട്ടോർസൈക്കിളും ഉണ്ടാകും. വരാനിരിക്കുന്ന ഒല ഇലക്ട്രിക് ബൈക്കുകൾ ക്രൂയിസറുകൾ, അഡ്വഞ്ചര്‍, സ്‌പോർട്‌സ്, റോഡ് ബൈക്കുകൾ എന്നിങ്ങനെ ഒന്നിലധികം ഫോർമാറ്റുകളിൽ വരും.
കൂടാതെ,2024-ലോ 2025-ലോ ഇലക്ട്രിക് പ്രീമിയം കാർ, എസ്‌യുവി വിപണിയിലേക്കും കമ്പനി കടക്കും. 2026-ൽ കമ്പനി ഒരു പുതിയ മാസ്-മാർക്കറ്റ് കാറും പുറത്തിറക്കും. ഒല അതിന്റെ വരാനിരിക്കുന്ന രണ്ട് ടീസർ ചിത്രങ്ങൾ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. ഇല്യൂമിനേറ്റഡ് ഓല ബാഡ്‍ജ് ഉള്ള മുൻവശത്ത് എല്‍ഇഡി ലൈറ്റ് ബാർ, വലിയ വെന്റുകളുള്ള മുൻ ബമ്പർ, കൂപ്പെ എസ്ക്യൂ റൂഫ്‌ലൈനോടുകൂടിയ ഗ്ലാസ് റൂഫ്, ലൈറ്റ് ബാർ വഴി ബന്ധിപ്പിച്ച ടെയിൽലാമ്പുകൾ എന്നിവ ഉൾക്കൊള്ളുന്ന ഇലക്ട്രിക് കാർ.
രാജ്യത്തെ ഈ പുത്തൻ ബൈക്കുകളില്‍ തനിക്ക് വലിയ മതിപ്പില്ലെന്ന് തുറന്നടിച്ച് ഒല മുതലാളി!
ഒറ്റ ചാർജിൽ 500 കിലോമീറ്ററിലധികം സഞ്ചരിക്കാൻ പുതിയ ഓല ഇലക്ട്രിക് കാറിന് സധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. നാല് സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100 കിമി വരെ വേഗത കൈവരിക്കാൻ ഇതിന് കഴിയും. ഒലയുടെ ഇൻ-ഹൗസ് മൂവ്ഒഎസ് സോഫ്റ്റ്‌വെയർ, കീലെസ്, ഹാൻഡിലില്ലാത്ത ഡോറുകൾ, അസിസ്റ്റഡ് ഡ്രൈവിംഗ് കഴിവുകൾ എന്നിവ ഈ മോഡലിൽ ഉണ്ടായിരിക്കും. 2024 വേനൽക്കാലത്ത് ആദ്യത്തെ ഒല ഇവി കാർ നിരത്തില്‍ ഇറങ്ങുമെന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. അതിന്‍റെ വില 25 ലക്ഷം രൂപയ്ക്ക് മുകളിലായിരിക്കും.
ഇത്തരമൊരു പദ്ധതി കൈവരിക്കുന്നതിനായി, 2023 അവസാനത്തോടെ 5GWh ശേഷിയുള്ള സ്വന്തം സെൽ നിർമ്മാണ സൗകര്യം ഒല ഇലക്ട്രിക്ക് കമ്മീഷൻ ചെയ്യും. തുടര്‍ന്ന് ഇത് 100GWhലേക്ക് മാറ്റി സ്ഥാപിക്കും. നിലവിൽ, കമ്പനിയുടെ ഉൽപ്പന്ന ശ്രേണിയിൽ എസ് 1 എയർ, എസ് 1 എസ് 1 പ്രോ ഉൾപ്പെടെ മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉണ്ട്. എസ്1 എയറിന് 84,999 രൂപയാണ് വില. എസ്1, എസ്1 പ്രോ എന്നിവയ്ക്ക് യഥാക്രമം 99,999 രൂപയും 1.40 ലക്ഷം രൂപയുമാണ് വില. മേൽപ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂം വിലകള്‍ ആണ്.